മുംബൈ:ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽ. ആഗോളവിപണിയിൽ ക്രൂഡോയിൽ വില ഉയർന്നതും പണപ്പെരുപ്പവും ഇന്ത്യൻ ഓഹരി വിപണിയിലെ തകർച്ചയുമാണ് രൂപയുടെ തിരിച്ചടിക്കുള്ള പ്രധാനകാരണം.
77.81 എന്ന ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഡോളറിനെതിരെ രൂപ വ്യാപാരം തുടങ്ങിയത്. 77.79 ആയിരുന്നു ഇതിന് മുമ്പുള്ള ഏറ്റവും കുറഞ്ഞ നിരക്ക്. പിന്നീട് സ്ഥിതിമെച്ചപ്പെടുത്തിയെങ്കിലും 77.78ലാണ് ഡോളറിനെതിരെ രൂപയുടെ വ്യാപാരം പുരോഗമിക്കുന്നത്.













