LIMA WORLD LIBRARY

അംശി നാരായണ പിള്ള; ആദ്യ കമ്മ്യൂണിസ്റ്റ് കവി – എം രാജീവ് കുമാർ

1930 ൽ ഉപ്പുസത്യഗ്രഹത്തിന് തിരുവനന്തപുരത്തു നിന്നും 25 പേരെയും കൂട്ടി കാൽനടയായിപ്പോയ അംശി നാരായണപിള്ളയും പൊന്നറ ശ്രീധറും എൻ.പി. കുരുക്കളും വഴി നീളെ പാടി നടന്നത് അംശി നാരായണ പിള്ള എഴുതിയ “വരിക വരിക സഹജരേ…” എന്ന പടപ്പാട്ടാണ്. “ബ്രിട്ടനെ വിരട്ടുവാൻ ചട്ടമൊക്കെ മാറ്റുവിൻ / ദുഷ്ടനീതി വിഷ്ടപത്തി – ലൊട്ടുമേ നിലച്ചിടാ / വിജയമെങ്കിൽ വിജയവും മരണമെങ്കിൽ മരണവും / ഭയവിഹീനമഖില ജനവു മാഗ്രഹിച്ചിറങ്ങണം” 80 വരികളാണീ മാർച്ചിങ് സോങ്ങിന്. ധീരതയാണ് വരികൾ നിറയെ.   “വെടികളടികളിട്ടികളൊക്കെ […]

സിനിമകൾ സ്പർദ്ധ പടർത്തരുത് – മിനി സുരേഷ്

മഹാമാരി അധികാരകേന്ദ്രമടക്കിയിരുന്ന നാളുകളിൽ ജനപ്രിയമാധ്യമമായ സിനിമയും വീടിന്റെ അകത്തളങ്ങളിലേക്കൊതുങ്ങി പ്പോയിരുന്നു.പ്രൗഢതയുടെ പരിവേഷത്തോടെ തിളങ്ങിയിരുന്ന കേരളത്തിലെ തീയേറ്ററുകളുടെ പേരുകളെല്ലാം മറന്ന് മലയാളിമനസ്സുകളിലും ആമസോൺ പ്രൈമും,നെറ്റ്ഫ്ലിക്സുമെല്ലാം ചേക്കേറാൻ തുടങ്ങി. ജനപ്രിയതയുടെ അതിരുകൾക്കപ്പുറം കൊടുമുടികളിൽ വിരാജിച്ചിരുന്ന നായികാ.നായക സങ്കൽപ്പങ്ങൾക്കും മാറ്റം വന്നു.ചെറിയ റോളുകൾ ചെയ്തിരുന്ന പലരും കാല്പനിക നായക സങ്കൽപ്പത്തെ തകർത്തെറിഞ്ഞ് കഥാപാത്രങ്ങളിലൂടെ താരങ്ങളായി വളർന്നു.സെൻസർ ബോർഡിന്റെ വിലക്കുകളില്ലാത്ത സംഭാഷണശകലങ്ങളും,അസഭ്യപ്രയോഗങ്ങളും ആർക്കും എതിർപ്പില്ലാത്ത വിധം സിനിമകളുടെ ഭാഗമായി. ഇന്ദ്രിയാമോദകരമായ മേൽപ്പറഞ്ഞകലാസൃഷ്ടികൾ സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കുകയല്ലേ ചെയ്യുന്നത്.സാംസാരികമായ അപചയങ്ങൾക്കും അനാഗരികമായ ഛിദ്രങ്ങൾക്കും വഴിയൊരുക്കുന്നില്ലേ […]

നാളെയുടെ അവകാശികൾ – ഡോ. സിന്ധു ഹരികുമാർ

ആകാശമേ നീ ആർക്കു സ്വന്തം.. അറിയില്ല.. പറവകളെ, പക്ഷം തളരുവോളം പറന്നുല്ലസിക്കുക.. സൂര്യനെ വിഴുങ്ങും സമുദ്രമേ… നീ ആർക്കു സ്വന്തം.. തീരത്തെ പുൽകി സായൂജ്യമടയു തിരകളെ… അനുരാഗം മൂളിവരും ഇളംകാറ്റേ.. നീ ആർക്കു സ്വന്തം.. പൂമരച്ചില്ലകളെ ചുംബിച്ചുണർത്തുക.. ഹിമവൽ പുത്രികളാം നദികളെ.. ഒഴുകുക… വരണ്ടമണ്ണിൻ കണ്ണീർപാടുകൾ തുടച്ചുമാറ്റുക.. രാമഴത്തുള്ളികളിൽ കുളിരും തരുക്കളെ.. തളിർക്കുക.. തണലേകുവാൻ ഹരിതകുട നിവർത്തീടുക… ചന്ദ്രികചൊരിയുന്ന പാൽനിലാവേ.. പുണരുക.. നിൻനിത്യപ്രണയിനിയാകുമി ധരിത്രിയെ…. പുലർമഞ്ഞുപുതച്ച പുൽക്കൊടികളേ… ഉണരുക.. പുത്തനുഷസ്സിനു തിലകം ചാർത്തീടുക.. ആറടിമണ്ണിൻ ജന്മിയാം മാനവാ… […]