പി.ടി.ഉഷയെ അസഹിഷ്ണതയോടെ കാണുന്നവർ – കാരൂർ സോമൻ, ലണ്ടൻ.

മലയാളിയിൽ കുടികൊള്ളുന്ന അരക്ഷിതത്വബോധം ഉഷയെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്ത പ്പോൾ ചിലരിൽ കണ്ടു. മനുഷ്യ മനസ്സിൽ കുടികൊള്ളുന്ന അജ്ഞതയും അസംതൃപ്തിയുമാണ് ഈ കൂട്ടരിൽ നിന്ന് പുറത്തേക്കരിച്ചിറങ്ങുന്നത് അല്ലെങ്കിൽ വേട്ടയാടുന്നത്. അധികാര രാഷ്ട്രീയത്തിൽ നമ്മൾ കണ്ടുവരുന്നത് കുറെ ഉപജാപകരും സ്തുതിപാഠകരും പലപ്പോഴും രാജ്യസഭയിലേക്ക് കടന്നുവരുന്നതാണ്. ആ കൂട്ടത്തിൽ മനുഷ്യമനസ്സിൽ പ്രതിഷ്ഠ നേടിയവരുമുണ്ട്. രാജ്യസഭയിലേക്കുള്ള ചിലരുടെ വരവ് കാണുന്നവർ ശ്വാസം നിന്നതുപോലെ നോക്കുന്നു, പ്രബുദ്ധരായ, വിവേകമുള്ള ജനങ്ങൾ ഈ തെരഞ്ഞെടുപ്പിനെ ബാലിശമായി കാണാറുണ്ട്. ആ നിശ്ശബ്ദതക്ക് ഭംഗം വരുത്തിക്കൊണ്ട് പി.ടി.ഉഷയെ […]
കൗണ്ടർ പെരുമഴയ്ക്ക് ബംബർ സമ്മാനിച്ച് ജഡ്ജസ്.. | Oru Chiri Iru Chiri Bumper Chiri
അനന്തം, അജ്ഞാതം, അവർണനീയം; വാസ്പ് 96 ബിയിൽ ജലമുണ്ടെന്നും കണ്ടെത്തൽ

അനന്തം, അജ്ഞാതം, അവർണനീയം ഈ പ്രപഞ്ചം. ആദിയും അന്തവും നിശ്ചയിക്കാനാകാത്ത പ്രപഞ്ചത്തിന്റെ ഉദ്ഭവം മുതലുള്ള വിലപ്പെട്ട രഹസ്യങ്ങളും വിവരങ്ങളും തേടിയുള്ള യാത്രയിലാണ് ലോകത്തെ ഏറ്റവും ശേഷിയേറിയ ബഹിരാകാശ ടെലിസ്കോപ്പായ ജയിംസ് വെബ്. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പുറത്തുവിട്ട ആദ്യ ചിത്രങ്ങൾക്കു പിന്നാലെ പ്രപഞ്ചത്തിലെ 4 മേഖലകളിൽനിന്നുള്ള ജയിംസ് വെബ് ചിത്രങ്ങളും വിവരങ്ങളും കൂടി നാസ പങ്കുവച്ചു. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ, ബഹിരാകാശ ടെലിസ്കോപ്പായ ജയിംസ് വെബ് ഒപ്പിയെടുത്ത ദൃശ്യങ്ങൾ സംയോജിപ്പിച്ചുള്ള ആദ്യചിത്രങ്ങളാണ് നാസ […]
ആരാണ് ജയിംസ് വെബ്?; വിക്ഷേപണ വിജയത്തിനു പിന്നിൽ മലയാളികളും

അറുപതുകളിൽ നാസ അഡ്മിനിസ്ട്രേറ്ററായിരുന്ന ജയിംസ് ഇ.വെബ്ബിന്റെ പേരാണു ടെലിസ്കോപ്പിനു നൽകിയിരിക്കുന്നത്. 1949 മുതൽ 1952 വരെ യുഎസ് സ്റ്റേറ്റ് അണ്ടർ സെക്രട്ടറിയായിരുന്ന ജയിംസ് വെബ് പിൽക്കാലത്ത് നാസയിലായിരിക്കെ, ഏജൻസിയുടെ പ്രശസ്തമായ ജെമിനി, മെർക്കുറി പദ്ധതികൾക്കും മനുഷ്യരെ ചന്ദ്രനിലെത്തിച്ച അപ്പോളോ പദ്ധതിയുടെ ആദ്യ ദൗത്യത്തിനും പ്രോത്സാഹനം നൽകി. ജയിംസ് വെബ് ശീതയുദ്ധകാലത്ത് ബഹിരാകാശ മേഖല യുഎസും സോവിയറ്റ് യൂണിയനും തമ്മിലുള്ള മത്സരവേദികളിലൊന്നായിരുന്നു. എന്നാൽ, ഇതിനപ്പുറം ശാസ്ത്രത്തിന്റെ മഹിമ ഉയർത്തിപ്പിടിക്കണമെന്ന പക്ഷക്കാരനായിരുന്നു ജയിംസ് വെബ്. പിന്നിൽ മലയാളികളും ജയിംസ് വെബ് […]
പ്രപഞ്ചത്തിന്റെ ഫൊട്ടോഗ്രഫർ; വെല്ലുവിളികളുടെ മഹാദൗത്യം

ബഹിരാകാശത്തെ ടെലിസ്കോപ് ദൗത്യമായ ഹബിളിന്റെ പിൻഗാമി… ജയിംസ് വെബ് വിശേഷിപ്പിക്കപ്പെടുന്നത് ഇങ്ങനെയാണ്. നാസ, യൂറോപ്യൻ സ്പേസ് ഏജൻസി, കനേഡിയൻ സ്പേസ് ഏജൻസി എന്നിവയുടെ സംയുക്ത സംരംഭമായ ഈ ടെലിസ്കോപ്, പ്രപഞ്ചത്തിലെ ഇൻഫ്രാറെഡ് വികിരണങ്ങൾ കണ്ടെത്തിയാണ് ചിത്രങ്ങളാക്കി മാറ്റുന്നത്. ഹബിളിനെക്കാൾ 100 മടങ്ങു ശേഷിയുള്ള, എല്ലാ രീതിയിലും മികച്ചു നിൽക്കുന്ന ടെലിസ്കോപ്പായ ജയിംസ് വെബ്ബിന്റെ വിക്ഷേപണം വലിയ വെല്ലുവിളിയും സങ്കീർണതയും നിറഞ്ഞ ദൗത്യമായിരുന്നു. ആദിമ പ്രപഞ്ച ഘടന, തമോഗർത്തങ്ങൾ, പുറംഗ്രഹങ്ങളിലെ കാലാവസ്ഥ, ജീവസാധ്യത, യുറാനസ്, നെപ്റ്റ്യൂൺ ഗ്രഹങ്ങളുടെ സവിശേഷതകൾ […]
പുറംഗ്രഹത്തിൽ ജലസാന്നിധ്യം; വാസ്പ് 96 ബിയിൽ ജലമുണ്ടെന്ന് കണ്ടെത്തൽ

എക്സോപ്ലാനറ്റായ വാസ്പ് 96 ബിയുടെ അന്തരീക്ഷത്തിൽ ജലമുണ്ടെന്ന് ചിത്രങ്ങളോടൊപ്പം ജയിംസ് വെബ് ടെലിസ്കോപ് ശേഖരിച്ച ശാസ്ത്രീയ വിവരങ്ങളിൽ തെളിവ്. പ്രപഞ്ചത്തിലെ മറ്റു ഗ്രഹങ്ങളുടെയും അന്തരീക്ഷത്തെ വിലയിരുത്താനുള്ള ജയിംസ് വെബ്ബിന്റെ കഴിവു വെളിവാക്കുന്നതാണിത്. സൗരയൂഥത്തിനു പുറത്ത് മറ്റു നക്ഷത്രസമൂഹങ്ങളെച്ചുറ്റുന്ന ഗ്രഹങ്ങൾ എക്സോപ്ലാനറ്റുകൾ അഥവാ പുറംഗ്രഹങ്ങൾ എന്നറിയപ്പെടുന്നു. ഭൂമിയിൽനിന്ന് 1150 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന വമ്പൻ പുറംഗ്രഹമാണ് വാസ്പ് 96 ബി. വ്യാഴം, ശനി, നെപ്റ്റ്യൂൺ, യുറാനസ് എന്നീ ഗ്രഹങ്ങളെപ്പോലെ കട്ടിയേറിയ ഉൾക്കാമ്പും അതിനെ പൊതിഞ്ഞുനിൽക്കുന്ന വാതക ഉപരിതലവുമുള്ള […]
ജയിംസ് വെബ് മിഴിതുറന്നു, പ്രപഞ്ച രഹസ്യങ്ങളിലേക്ക്; ചിത്രങ്ങൾ പുറത്ത്

ന്യൂയോർക്ക് ∙ ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ, ബഹിരാകാശ ടെലിസ്കോപ്പായ ജയിംസ് വെബ് ഒപ്പിയെടുത്ത ദൃശ്യങ്ങൾ സംയോജിപ്പിച്ചുള്ള ആദ്യചിത്രങ്ങൾ നാസ പുറത്തുവിട്ടു. പ്രപഞ്ചസൃഷ്ടിയുടെ മഹാരഹസ്യങ്ങളിലേക്കുതന്നെ വെളിച്ചം വീശുന്ന 460 കോടി വർഷം മുൻപുള്ള നക്ഷത്രസമൂഹങ്ങളുടെ ദൃശ്യങ്ങൾ വരെ ഇവയിലുണ്ട്. എസ്എംഎസിഎസ് 0723 എന്നു പേരുള്ള ആദ്യചിത്രം ഇന്നലെ പുലർച്ചെ രണ്ടര കഴിഞ്ഞ് യുഎസ് പ്രസിഡന്റ് ജോ ബൈഡനാണു പുറത്തുവിട്ടത്. പിന്നീട് രാത്രി ഒൻപതോടെ ബാക്കി ചിത്രങ്ങൾ കൂടി നാസ പുറത്തിറക്കി. ശാസ്ത്ര സാങ്കേതികവിദ്യയുടെ നിർണായക […]
” ശുചിത്വമില്ലാത്ത ഹോട്ടലുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും: മന്ത്രി വീണ ജോര്‍ജ് “

ഹോട്ടലുകളെ ഗ്രേഡ് ചെയ്തിട്ടുണ്ടെന്നും മന്ത്രി ശുചിത്വമില്ലാത്ത ഹോട്ടലുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ സര്‍ക്കാര്‍ വീട്ടുവീഴ്ചയില്ലാതെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യസുരക്ഷാ പരിശോധനയ് എല്ലാ ജില്ലകളിലും മൊബൈല്‍ ലാബ് സജ്ജമാണ്. ഹോട്ടലുകളെ ഗ്രേഡ് ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു . നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ ഹോട്ടലുകള്‍ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് നേരത്തെ ഹൈജീന്‍ സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി തുടങ്ങിയിരുന്നു. ആകെ 673 സ്ഥാപനങ്ങളാണ് ഹൈജീന്‍ സര്‍ട്ടിഫിക്കറ്റിനായി […]
ഇംഗ്ലണ്ടിനെ 10 വിക്കറ്റിന് തകർത്ത് ടീം ഇന്ത്യ; രോഹിത്തിന് അർധസെഞ്ചുറി

ഏകദിന പരമ്പരയിലും വിജയത്തുടക്കം കുറിച്ച് ടീം ഇന്ത്യ. ആദ്യം ബോളർമാരും പിന്നാലെ ബാറ്റിങ്ങിൽ ഓപ്പണർമാരും ഒരുപോലെ തിളങ്ങിയ മത്സരത്തിൽ, 10 വിക്കറ്റിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ വീഴ്ത്തിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് 25.2 ഓവറിൽ 110 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ 18.4 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ വിജയ.ലക്ഷ്യം മറികടന്നു. ഇന്ത്യയ്ക്കായി ക്യാപ്റ്റൻ രോഹിത് ശർമ അർധസെഞ്ചുറി നേടി. ഉറച്ച പിന്തുണയുമായി ശിഖർ ധവാനും കൂട്ടുനിന്നതോടെ ഓപ്പണിങ് വിക്കറ്റിൽ സെഞ്ചുറി […]
ഗാനം – ബിന്ദു.. കെ.എം മലപ്പുറം

മൗനമുറങ്ങു o എൻ മനസ്സിന്നൊരു മന്ദാര മലർവാടിയായി. മായിക രാഗങ്ങൾ മദനോൽസവത്തിനായി മായാ യവനിക വിടർത്തിയിട്ടു. അറിയാതെ മോഹിച്ചു പോയ് ആ വേണുനാദത്തിൽ അലിഞ്ഞുചേരാൻ എന്നെയറിഞ്ഞൊരാ നിമിഷങ്ങളേ നിങ്ങളെ എങ്ങനെ വേർപിരിയുംചിരി തൂകി നിൽക്കുന്നൊരാ പത്മ വദനത്തിൽ നനവൂറുന്നോർമകൾ തിളങ്ങി നിൽക്കേ നോവേറും കിനാക്കളിൽ കുരുങ്ങി നിന്നെൻ മനം മായാമരീചികയിലെന്നപോലെ 🌹 🙏🏻



