എല്ലാ വീട്ടിലും ൈപപ്പിലൂടെ കുടിവെള്ളം: രാജ്യത്തെ ആദ്യ ജില്ലയായി ബുർഹാൻപുർ

പത്തനംതിട്ട∙ രാജ്യത്ത് ആദ്യമായി എല്ലാ വീടുകളിലും പൈപ്പിൽ കുടിവെള്ളം എത്തുന്ന ജില്ല എന്ന പദവിയിലേക്ക് മധ്യപ്രദേശിലെ ബുർഹാൻപുർ. 2019ൽ ജൽജീവൻ മിഷനു കേന്ദ്ര സർക്കാർ തുടക്കമിടുമ്പോൾ ഈ ജില്ലയിലെ ഏകദേശം 37,000 വീടുകളിൽ മാത്രമായിരുന്നു പൈപ്പ് ജലം എത്തിയിരുന്നത്. 34 മാസങ്ങൾക്കു ശേഷം ഈ ജില്ലയിലെ 254 ഗ്രാമങ്ങളിലായുള്ള ഏകദേശം ഒരുലക്ഷത്തോളം വീടുകളിലും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ഓഫിസുകളിലും ശുദ്ധജലമെത്തി. കരാറുകാരനു പദ്ധതിയുടെ തുക അനുവദിക്കണമെങ്കിൽ, റോഡുകളിലും മറ്റും എടുത്ത പൈപ്പ്‌കുഴി നികത്തി വഴികൾ ഉന്നത […]
മഴയിൽ വലഞ്ഞ് യുഎഇ; കനത്ത നാശനഷ്ടം

ദുബായ്∙ യുഎഇയിൽ ഇടതടവില്ലാതെ പെയ്ത പെരുമഴയിൽ മുങ്ങിയ മേഖലകളിൽ രാത്രിയും പകലും രക്ഷാപ്രവർത്തനം തുടരുന്നു. വെള്ളം കയറി ഒറ്റപ്പെട്ട കെട്ടിടങ്ങളിലെ താമസക്കാരെ സൈന്യത്തിന്റെയും ദ്രുതകർമവിഭാഗത്തിന്റെയും നേതൃത്വത്തിൽ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. താമസകേന്ദ്രങ്ങളിൽ ട്രക്കുകളിലും ബോട്ടുകളിലുമെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.ഷാർജ, ഫുജൈറ, റാസൽഖൈമ എമിറേറ്റുകളിലാണ് ഏറ്റവും കൂടുതൽ മഴക്കെടുതി. പലയിടങ്ങളിലും കനത്ത നാശനഷ്ടമുണ്ട്. 27 വർഷത്തിനിടെ യുഎഇയിൽ ലഭിച്ച റെക്കോർഡ് മഴയാണിതെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ശക്തമായ കാറ്റും മഴയും ബുധനാഴ്ച രാത്രിയും തുടർന്നതോടെ തടയണകൾ നിറയുകയും മലനിരകളിൽ […]
വാട്സാപ്പിന് റഷ്യയിൽ 2.4 കോടി രൂപ പിഴ

മോസ്കോ ∙ വാട്സാപ്പും സ്നാപ്ചാറ്റും ഉൾപ്പെടെ വിദേശ ഐടി പ്ലാറ്റ്ഫോമുകൾക്ക് റഷ്യ പിഴ ചുമത്തി. റഷ്യൻ ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ റഷ്യയിൽ തന്നെയുള്ള സെർവറുകളിൽ സൂക്ഷിക്കാൻ വിസമ്മതിച്ചതിനെത്തുടർന്നാണിത്. വാട്സാപ് 1.8 കോടി റൂബിളും (ഏകദേശം 2.4 കോടി രൂപ), സ്നാപ്ചാറ്റ് 10 ലക്ഷം റൂബിളും (13.3 ലക്ഷം രൂപ) ഒടുക്കാൻ മോസ്കോയിലെ കോടതി നിർദേശിച്ചു. ഡേറ്റിങ് ആപ്പായ ടിൻഡറിന് 20 ലക്ഷം റൂബിൾ (26.6 ലക്ഷം രൂപ) പിഴയിട്ടു. വാട്സാപ്പിന് ഇതേ കാരണത്തിന് കഴിഞ്ഞ വർഷവും പിഴ ചുമത്തിയിരുന്നു. […]
റിയൽ എസ്റ്റേറ്റ് മാന്ദ്യം തിരിച്ചടിയായി; ഏഷ്യയിലെ അതിസമ്പന്നയ്ക്ക് പകുതി സമ്പാദ്യം നഷ്ടം

ചൈനയിലെ റിയൽ എസ്റ്റേറ്റ് മേഖല കടുത്ത മാന്ദ്യത്തിലായതോടെ ഏഷ്യയിലെ ഏറ്റവും ധനികയായ യൂങ് ഹുയാന് പകുതി സമ്പാദ്യം നഷ്ടമായതായി ബ്ലൂംബർഗിന്റെ റിപ്പോർട്ട്. 24 ബില്യൻ യുഎസ് ഡോളറിൽ നിന്ന് 11 ബില്യൻ യുഎസ് ഡോളറായാണ് ഹുയാന്റെ സമ്പാദ്യം ഇടിഞ്ഞത്. ചൈനയിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് ഡവലപറായ കൺട്രി ഗാർഡൻ ഹോൾഡിങ്സിനെ നിയന്ത്രിക്കുന്നത് 41 കാരിയായ ഹുയാനാണ്. വീടുകളുടെ വിലയിടിയുന്നതും വാങ്ങാൻ ആളില്ലാത്തതും കടബാധ്യതയുമാണ് കൺട്രി ഗാർഡന്റെ ഓഹരിയിടിച്ചതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ വരുമാനം പകുതിയോളം […]
നാടോടി പെരുമകൾ – കാവ്യം രചന: അഡ്വ: അനൂപ് കുറ്റൂർ

നാട്ടുവഴിയിലെ തൊടുകുറിയായെന്നും നടമാടുന്ന നൽമൊഴികളുണ്ടങ്ങനെ നന്മ നിറഞ്ഞൊരായരുമകളൊക്കെ നന്നായി പാടിയ പാണന്റെ തന്തുടി. നാട്ടു ശീലിലെല്ലാ നല്ല പാഠങ്ങളും നല്ലപ്പോൾ തന്നെ പറഞ്ഞേച്ചു പോയവർ നാട്ടുനടപ്പായതു വരച്ച വൃത്തങ്ങളിൽ നിറമണിയുന്ന ചരിത്രം രചിച്ചല്ലോ. നാട്ടുവഴിയിലെ പ്രകൃതി രമണീയം നല്ലാടയണിഞ്ഞു ഹരിതാഭയാർന്നു നിറകുടമായങ്ങാടുന്ന മങ്കമാരായി നെഞ്ചിലാകെ കുളിരായിത്തീരുന്നു. നുള്ളിയെടുത്തെന്റെ കണ്ണുകളിൽ നെല്ലിട മാറാത്ത ചിത്രം ചമച്ചല്ലോ നന്മയിലാണ്ടതാം ചിത്രങ്ങളോ നാലുകെട്ടിൻ പെരുമയായീടുന്നു. നല്ലവർ പാടിയ നാടാടി ശീലുകൾ നടവഴിയോരത്തു തെളിഞ്ഞു കേൾക്കാം നിർവൃതിയാണായൊഴുകുന്നതാകെ നെറ്റിചുളിക്കേണ്ടതൊന്നുമേയില്ല. നേർവഴിയായിയൊരുപാടറിവുകൾ നേരോടലിഞ്ഞവർ പാടീടുമ്പോൾ […]
പാഥേയം – മിനി സുരേഷ്

യാത്രികർ കുറവാണെങ്കിലും ട്രെയിൻ കൃത്യസമയത്തു തന്നെ ബാനസ് വാടി സ്റ്റേഷനിൽ എത്തി .കൊറോണക്കാലത്തിനു മുൻപ് പാവങ്ങളുടെ രഥമെന്നു വിളിക്കുന്ന’ഗരീബ്-രഥ്’ട്രെയിനിന്റെ വരവും കാത്ത് കാറ്റിനു പോലും ശ്വാസം കിട്ടാത്ത വിധത്തിൽ ജനങ്ങൾ തിക്കി തിരക്കി പ്ലാറ്റ്ഫോമിൽ നിൽക്കുമായിരുന്നു.അധികവും ഐ.ടി ഫീൽഡിലൊക്കെയുള്ളവരുടെ മാതാപിതാക്കളാണ്. നാട്ടിലെ വീടൊക്കെഅടച്ചിട്ടിട്ട്,മക്കൾക്ക് ജോലിക്ക് സമാധാനമായി പോകുവാൻ അവസരമൊരുക്കി കൊച്ചുമക്കളെ കരുതലോടെ പരിപാലിക്കുവാൻ എത്തിയിട്ടുള്ളവർ. കൊറോണക്കാലംതുടങ്ങിയതിൽപ്പിന്നെമലയാളികളിലധികം പേരും ‘വർക്ക് ഫ്രം ഹോമും ‘ഒക്കെയായി കേരളത്തിൽത്തന്നെയാണ്.ആളൊഴിഞ്ഞ ഉത്സവപ്പറമ്പ് പോലെ വിജനമായിക്കിടക്കുന്ന പ്ലാറ്റ്ഫോമിൽ ര ണ്ടു മൂന്ന് നായ്ക്കൾ കുരച്ച് […]
സക്കര്‍ബര്‍ഗ് വില്‍ക്കുമോ വാട്ട്സ്ആപ്പിനെ?; കണക്കുകൂട്ടലുകള്‍ പിഴച്ചതെവിടെ..!

വാട്ട്സ്ആപ്പിന്‍റെ കാര്യത്തിലേക്ക് വന്നാല്‍, വാട്ട്സ്ആപ്പ് ഫേസ്ബുക്ക് ഡീല്‍ നടന്നതിന് മുന്‍പോ ശേഷമോ വാട്ട്സ്ആപ്പ് ഒരിക്കലും അമേരിക്കയില്‍ ഒരു മുഖ്യധാര സന്ദേശ കൈമാറ്റ ആപ്പായി മാറിയിട്ടില്ല. എന്നാല്‍ ലോകത്തെമ്പാടും ഇപ്പോളും വാട്ട്സ്ആപ്പ് ജനപ്രിയം തന്നെയാണ് 200 കോടി സജീവ അംഗങ്ങള്‍ വാട്ട്സ്ആപ്പിന് ഉണ്ടെന്നാണ് ഇപ്പോഴത്തെ കണക്ക്. ഫേസ്ബുക്ക് അടങ്ങുന്ന മെറ്റയുടെ 2022 രണ്ടാം പാദത്തിലെ ഫലങ്ങളിലാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ് ഉറ്റുനോക്കുന്നത്. എന്തായാലും വിപണി വിശകലനം ചെയ്യുന്നവരുടെ കണക്കുകള്‍ പോലെ, രണ്ടാം പാദത്തിലെ കണക്കുകള്‍ അത്ര നല്ലതായിരിക്കില്ലെന്ന് സ്വന്തം ജീവനക്കാരോടും […]
ചിലർക്ക് വികസനം ഇപ്പോൾ വേണ്ടെന്ന നിലപാട്, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി മഹാമനസ്കൻ: മുഖ്യമന്ത്രി

നാടിന് ആവശ്യമുള്ള പദ്ധതിയുടെ കൂടെ നിൽക്കാൻ ചിലർക്ക് കഴിയുന്നില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി കണ്ണൂർ: കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി മഹാമനസ്കനെന്ന് പ്രശംസിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് നിതിൻ ഗഡ്കരിയിൽ നിന്ന് നല്ല സഹകരണം ഉണ്ടായെന്ന് അദ്ദേഹം പറഞ്ഞു. മുഴപ്പിലങ്ങാട് ധർമ്മടം ബീച്ച് ടൂറിസം വികസന പദ്ധതിക്ക് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനം ഇപ്പോൾ വേണ്ടെന്ന നിലപാടാണ് ചിലർക്കെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നാടിന് ആവശ്യമുള്ള പദ്ധതിയുടെ […]
സൗദി അറേബ്യയില്‍ 8000 വര്‍ഷം പഴക്കമുളള പുരാവസ്തു കേന്ദ്രം കണ്ടെത്തി

സൗദി അറേബ്യയില്‍ 8000 വര്‍ഷം പഴക്കമുളള പുരാവസ്തു കേന്ദ്രം കണ്ടെത്തി. വാദി ദവാസിറിന് തെക്ക് അല്‍ ഫൗവി എന്ന പ്രദേശത്താണ് പര്യവേഷണം നടന്നതെന്ന് നാഷണല്‍ ഹെറിറ്റേജ് അതോറിറ്റി അറിയിച്ചു ( Saudi unveils new archaeological discoveries at Al-Faw ). റിയാദിന്റെ ദക്ഷിണ പടിഞ്ഞാറന്‍ പ്രദേശമായ വാദി ദവാസിര്‍റിനെ നജ്‌റാനുമായി ബന്ധപ്പിക്കുന്ന റോഡില്‍ 100 കിലോമീറ്റര്‍ അകലെ മരുഭൂമി പ്രദേശമായ അല്‍ ഫൗവി എന്നപ്രദേശത്താണ് പുരാതന നഗരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അന്താരാഷ്ട്ര പുരാവസ്തു ഗവേഷകരുമായി സഹകരിച്ചു […]
കെഎസ്ആർടിസി ഗ്രാമവണ്ടി സർവീസ് വെള്ളിയാഴ്ച മുതൽ; എന്താണ് ഗ്രാമവണ്ടി സർവീസ് 👇

ആദ്യ വണ്ടി സ്പോൺസർ ചെയ്യുന്നത് കൊല്ലയിൽ പഞ്ചായത്ത് , ബസുകളുടെ ഇന്ധന ചെലവും ജീവനക്കാരുടെ താമസ ചെലവും തദ്ദേശ സ്ഥാപനങ്ങൾ വഹിക്കും തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് കെഎസ്ആർടിസി ആരംഭിക്കുന്ന ഗ്രാമവണ്ടി പദ്ധതിക്ക് ഈ മാസം 29ന് തുടക്കമാകും. തിരുവനന്തപുരം ജില്ലയിലെ പാറശ്ശാലയിലെ കൊല്ലയിൽ ഗ്രാമ പഞ്ചായത്താണ് ആദ്യ ഗ്രാമവണ്ടി സ്പോൺസർ ചെയ്യുന്നത്. തദ്ദേശ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കും. ഗതാഗത മന്ത്രി ആന്റണി രാജു ആദ്യ സർവീസിന് ഫ്ലാഗ് […]



