LIMA WORLD LIBRARY

ഷെവലിയർ ഹൗസിലെ കൊറോണ രാത്രി (നോവൽ ) സാബു ശങ്കർ അധ്യായം -4 മർലിൻ മൺറോ

കത്രീനയുടെ മുറിയിലേക്ക് കയറി ചെല്ലുമ്പോൾ ആദ്യകാഴ്ച്ച, ഭിത്തിയുടെ നീല നിറത്തിൽ പ്രശോഭിക്കുന്ന കന്യാമറിയത്തിന്റെ ചിത്രമാണ്. ത്രിമാന രൂപത്തിൽ വർണ്ണപ്രകാശത്തിൽ പ്രത്യക്ഷപ്പെട്ട് കാരുണ്യപൂർവം നോക്കുന്നു. മുറിയിൽ എവിടെനിന്നാലും നോക്കും. പരിശുദ്ധ മാതാവിന്റെ കണ്ണുകൾ ഓരോ നിമിഷവും തന്നെ ആശ്രയിക്കുന്നവരിൽ ഉറപ്പിക്കും. സങ്കടങ്ങൾ വായിച്ചെടുക്കും.  ഹൃദയത്തിൽ സ്പർശിക്കും. ഉള്ളിലെ മലിന ചിന്തകളെ വിമലീകരിക്കും. മാതാവിന്റെ സങ്കേതത്തിൽ ഓടിവന്നു സഹായം തേടി മാധ്യസ്ഥം അപേക്ഷിക്കുന്നവരിൽ ഒരാളെയെങ്കിലും ഉപേക്ഷിച്ചതായി കേട്ടിട്ടില്ല. അതുകൊണ്ട് താൻ കറയില്ലാത്തവളാണെന്നു കത്രീന വിശ്വസിച്ചു. അടുത്ത ഭിത്തിയിൽ ചിത്രം ഹോളിവുഡ് […]

പക്ഷിപാതാളം – സിസിലി ജോർജ് | അധ്യായം – 17

ഓണത്തിന്റെ കായവറുത്തതും ശര്ക്കരവരട്ടിയും ചേന വറുത്തതുമൊക്കെ എല്ലാവരും കരുതിക്കൊണ്ട് വന്നിരുന്നു. ഉണക്കി വറുത്ത കാട്ടിറച്ചിയും, ചെമ്മീൻ അച്ചാറുമൊക്കെ മോളി കൊണ്ടുവന്ന വിവരം അറിഞ്ഞ് അത് രുചി നോക്കാൻ പോയിരിക്കയാണ് നളിനി. നന്ദിനിക്ക് അതിനെക്കാള് ഒക്കെ സ്വാദുള്ള അനുഭവങ്ങൾ നുണയാന് ഉണ്ടായിരുന്നു. ക്ലാസ്സുകള് പതിവുപോലെ തുടങ്ങിയതിനാല് ഒട്ടും സമയം കളയാതെ എല്ലാവരും കോളേജില് പോയി. ഡിപ്പാര്ട്ട്‌മെന്റില് നിന്നും ഒരു വിനോദ യാത്രയുടെ വാര്ത്ത പുറത്തു വന്നിരുന്നു. ക്ലാസിലെ കുട്ടികള് ഫിസിക്‌സ് ഡിപ്പാര്ട്ട്‌മെന്റുമായി ചേര്ന്നാണ് യാത്രയ്‌ക്കൊരുങ്ങുന്നത്. എവിടേക്കാണ് പോകേണ്ടതെന്ന് എത്ര […]

ക്രൈം ത്രില്ലെർ കുറ്റാന്വേഷണ നോവൽ കാര്യസ്ഥൻ അധ്യായം – 17 പിന്‍വാക്ക് | കാരൂർ സോമൻ

വീട്ടിലെത്തിയ കിരണിനെ ഓമന കെട്ടിപ്പിടിച്ച് ചുംബിച്ചു. അവള്‍ ഓടിച്ചെന്ന് പപ്പയെയും ചുംബിച്ചു. സൂര്യന്‍ ആകാശത്ത് തിളച്ചുനിന്നു. മകളെ കണ്ടമാത്രയില്‍ ഓമനയുടെ എല്ലാഭയാശങ്കകളും മാറി. സന്തോഷം അലതല്ലുന്ന നിമിഷങ്ങള്‍. പുഞ്ചിരി പൊഴിക്കുന്ന ചുണ്ടുകള്‍. നീണ്ട മാസങ്ങള്‍ക്കുശേഷം മകളുടെ ശബ്ദം നേരില്‍ കേള്‍ക്കാന്‍ കഴിഞ്ഞതില്‍ എന്തെന്നില്ലാത്ത ആഹ്ലാദം. എല്ലാം കണ്ട് വീര്‍പ്പടക്കി നിന്ന കരുണ്‍ കാറിന്‍റെ താക്കോല്‍ ചാരുംമൂടനെ ഏല്പിച്ചു. ഉടന്‍ പോകണമെന്ന് പറഞ്ഞിട്ട് പുറത്തിരുന്ന കിരണിന്‍റെ സൈക്കിളില്‍ മണല്‍ലോറി കിടന്ന ഭാഗത്തേക്ക് ഓടിച്ചുപോയി. ഓമന മകളെ അടുത്തിരുത്തി തലയില്‍ […]

ഹിരോഷിമ കത്തിയത് മൂന്ന് ദിവസം, മനുഷ്യരും ജീവികളും വെന്തുമരിച്ചു

ഹിരോഷിമയിലെ അണുബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട മനുഷ്യരും ജീവികളും അനുഭവിച്ച റേഡിയേഷന്റെ രൂക്ഷത ഭീകരമായിരുന്നു. ലോകചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലകളിലൊന്നായ 1945 ലെ ഹിരോഷിമ അണുബോംബാക്രമണത്തിന് ഇരയായവരുടെ ഭൗതികാവശിഷ്ടങ്ങളില്‍ നടത്തിയ പഠനമാണ് ഇക്കാര്യം വെളിവാക്കുന്നത്. ഹിരോഷിമയില്‍ ബോംബ് വീണ് നിമിഷങ്ങള്‍ക്കകം തന്നെ ആയിരങ്ങള്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ റേഡിയേഷന് വിധേയരായ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ വര്‍ഷങ്ങളോളം അനുഭവിക്കാനും തലമുറകളിലേക്ക് കൈമാറാനുമായിരുന്നു മറ്റു പതിനായിരങ്ങളുടെ വിധി. ഹിരോഷിമ ആണവദുരന്തത്തില്‍ ഇരയായ ഒരാളുടെ താടിയെല്ലില്‍ നടത്തിയ പരിശോധനകളാണ് റേഡിയേഷന്റെ രൂക്ഷത വെളിവാക്കുന്നത്. റേഡിയേഷന്റെ രൂക്ഷത വെളിവാക്കുന്നതിന് […]

ബീജമോ അണ്ഡമോ ബീജസങ്കലനമോ ഇല്ലാതെ, കൃത്രിമ ഭ്രൂണം നിര്‍മിച്ച് ഗവേഷകർ

ലോകത്തെ ആദ്യത്തെ കൃത്രിമ ഭ്രൂണം നിര്‍മിക്കുന്നതില്‍ വിജയിച്ച് ഗവേഷകര്‍. ഇതോടെ ബീജമോ അണ്ഡമോ ബീജസങ്കലനമോ ഇല്ലാതെ തന്നെ ഭ്രൂണം സാധ്യമാണെന്ന് തെളിയിച്ചിരിക്കുകയാണ് ശാസ്ത്രലോകം. ഇസ്രയേലിലെ വെയ്‌സ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് എലികളുടെ മൂല കോശങ്ങളില്‍ നിന്നും ഭ്രൂണം നിര്‍മിക്കുന്നതില്‍ വിജയിച്ചത്. കുടലും തലച്ചോറും മിടിക്കുന്ന ഹൃദയവും പരീക്ഷണശാലയില്‍ നിര്‍മിച്ച ഈ കൃത്രിമ ഭ്രൂണത്തിനുണ്ടായിരുന്നു. ബീജസങ്കലനം നടന്ന ശേഷമല്ല ഇത്തരം ഭ്രൂണങ്ങള്‍ നിര്‍മിക്കപ്പെടുന്നത് എന്നതിനാലാണ് ഇവയെ കൃത്രിമഭ്രൂണം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. മാത്രമല്ല ഈ പരീക്ഷണം വഴി ഭ്രൂണങ്ങളിലെ അവയവങ്ങളും കോശങ്ങളും […]

വൈറ്റ്ഹൗസിലെ 15 പെട്ടി രേഖകൾ കടത്തി; ട്രംപിന്റെ വസതിയിൽ എഫ്ബിഐ റെയ്ഡ്

വാഷിങ്ടൻ ∙ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഫ്ലോറിഡയിലെ വസതിയിൽ എഫ്ബിഐ റെയ്ഡ് നടത്തി. വൈറ്റ്ഹൗസിൽ നിന്ന് ഔദ്യോഗിക രേഖകൾ കടത്തിയെന്ന കേസിലെ അന്വേഷണത്തിന്റെ ഭാഗമായാണു പാം ബീച്ചിലെ മാർ അലാഗോയിയിൽ പ്രവേശിച്ച എഫ്ബിഐ സംഘം സേഫ് കുത്തിത്തുറന്നു പരിശോധിച്ചത്. റെയ്ഡിൽ ശക്തമായി പ്രതിഷേധിച്ച ട്രംപ്, 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്നതു തടയാനുള്ള ശ്രമമാണിതെന്ന് ആരോപിച്ചു. 2021 ജനുവരിയിൽ വൈറ്റ് ഹൗസ് വിട്ടപ്പോൾ 15 പെട്ടി ഔദ്യോഗിക രേഖകൾ ട്രംപ് മാർ അലാഗോയിലേക്കു […]

മധ്യ യുക്രെയ്നിൽ ഷെല്ലാക്രമണം; 21 മരണം

കീവ് ∙ മധ്യ യുക്രെയ്നിലെ ഡിനിപ്രൊപെട്രൊവ്സ്ക് മേഖലയിൽ റഷ്യയുടെ ഷെല്ലാക്രമണത്തിൽ 21 പേർ മരിച്ചു. നികോപോൾ ജില്ലയിൽ പതിനൊന്നും മർഗനെറ്റ്സ് പട്ടണത്തിൽ പത്തും പേരാണ് മരിച്ചത്. യുക്രെയ്ൻ സൈനികർക്കു പരിശീലനം നൽകാൻ 130 പേരെ ബ്രിട്ടനിലേക്ക് അയയ്ക്കുമെന്ന് ഡെന്മാർക്ക് അറിയിച്ചു. റഷ്യ യുക്രെയ്നിൽ നടത്തുന്ന യുദ്ധത്തിൽ പ്രതിഷേധിച്ച് രാജിവച്ച ടിവി ജേണലിസ്റ്റ് മറീന ഒവിശ്യനിക്കോവയെ റഷ്യ അറസ്റ്റ് ചെയ്തു. പ്രസിഡന്റ് പുട്ടിനെ കൊലയാളിയെന്നും സൈനികരെ ഫാഷിസ്റ്റുകളെന്നും വിളിക്കുന്ന ബാനറുകളുമായി മോസ്കോയിൽ കഴിഞ്ഞ മാസം ഇവർ നടത്തിയ പ്രതിഷേധവുമായി […]

ചൈനയിൽ പുതിയ വൈറസ്; ലങ്ക്യ ഹെനിപ

ബെയ്ജിങ് ∙ കൊറോണ വൈറസിനു പിന്നാലെ ചൈനയിൽ ലങ്ക്യ ഹെനിപ എന്ന വൈറസ് പടരുന്നു. ഷാൻഡോങ്, ഹെനാൻ പ്രവിശ്യകളിൽ ഈ വൈറസ് 35 പേർക്ക് ബാധിച്ചതായാണു റിപ്പോർട്ട്. മൃഗങ്ങളിൽ നിന്നു പകരുന്ന ഈ രോഗത്തിന് വാക്സീനോ ചികിത്സയോ കണ്ടുപിടിച്ചിട്ടില്ല. പനി, ക്ഷീണം, ചുമ, ഛർദി തുടങ്ങിയവയാണു പ്രധാന ലക്ഷണങ്ങൾ. എന്നാൽ ആർക്കും ഗുരുതരാവസ്ഥയില്ല. English Summary: Langya Virus Found In China