: A paradise wedding in Botswana. Leela thomas..- Karoor Soman

Travel to the Chars village in Tanzania near the border with Botswana. It was drizzling in the morning when we were travelling by jeep. Inna here “nympho en tabu”. A woman-to-woman marriage takes place. Lazy rain clouds squished the earth and thundered as they drove along the rough, stony roads. A cold wind blows. It […]
മയക്കുമരുന്ന് ആസക്തി തലച്ചോറിനെ ബാധിക്കുന്ന രോഗമാണ് – അഡ്വ. ചാർളി പോൾ

: കൊച്ചി : മയക്കുമരുന്ന് ആസക്തി സാമൂഹ്യ – ധാർമ്മിക പ്രശ്നം എന്നതിനേക്കാൾ തലച്ചോറിനെ ബാധിക്കുന്ന രോഗമാണെന്ന് ” നശാ മുക്ത് ഭാരത് അഭിയാൻ ” മാസ്റ്റർ ട്രെയ്നർ അഡ്വ. ചാർളി പോൾ പറഞ്ഞു. നമ്മുടെ ചിന്തയിലും കാഴ്ച്ചപ്പാടിലും സ്വഭാവത്തിലും മാറ്റം വരുത്തുന്ന രോഗമാണിത്. ഒറ്റത്തവണ ഉപയോഗം കൊണ്ടു പോലും ആസക്തിക്ക് അടിമയാകും എന്നതിനാൽ പരീക്ഷിച്ചു നോക്കാൻ പോലും കുട്ടികൾ ശ്രമിക്കരുത്. ഇടപ്പള്ളി പയസ് ഗേൾസ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ സെമിനാറിൽ ക്ലാസെടുത്ത് സംസാരിക്കുകയായിരുന്നു ചാർളി […]
ചിറകടികൾ!. – യുദ്ധ വിരുദ്ധ കവിത – ജയൻ വർഗീസ്.

( ആണവായുധ ഭീഷണിയുടെ അനിശ്ചിതത്വത്തിന്നടിയിൽ ആയുസ്സിന്റെ അരനാഴിക നേരം തള്ളി നീക്കുന്നആധുനിക മനുഷ്യന്, അതിരുകൾ തിരിക്കപ്പെട്ട ഭൂമിയിലെ രാഷ്ട്രീയ ( ഉദാഹരണം : റഷ്യൻ – യുക്രയിൻ ) നേതാക്കളുടെ ധാർഷ്ട്യത്തിന്റെ കാൽചുവടുകളിൽ സ്വന്തം ജീവിതം പോലും അടിയറവു വയ്‌ക്കേണ്ടി വരുന്നദയനീയ സാഹചര്യങ്ങളിൽ വിശ്വ മാനവികതയുടെ ചതഞ്ഞരയുന്ന സ്വപ്നങ്ങളുടെ ചിറകടികൾ.! ) ഉത്തുംഗ വിന്ധ്യ ഹിമവൽ സാനുക്കളെ, അത്യഗാധങ്ങളാ, മാഴിക്കുടങ്ങളേ, സുപ്രഭാതങ്ങൾ വിടർത്തും നഭസ്സിന്റെ – യത്യത്ഭുതങ്ങളെ, ചന്ദ്ര താരങ്ങളേ, ഇത്തിരിപ്പൂവായ്,യിവിടെയീ ഭൂമി തൻ മുറ്റത്തു നിന്ന് ചിരിക്കുമീ മാനവ – വർഗ്ഗത്തിനായി ഞാൻ മാപ്പു ചോദിക്കട്ടെ, ഹൃദ് മിഴിനീരാൽ കഴുകട്ടെ കാലുകൾ ! നിത്യവും സൂര്യനുദിക്കാതിരുന്നില്ല, കൃത്യമാ, യെത്താതിരുന്നില്ല രാവുകൾ. തെറ്റിയും, മുല്ലയും പൂക്കുന്ന കാവുകൾ – ക്കിക്കിളി യേകാതീരുന്നില്ല കാറ്റുകൾ? എന്റെ വർഗ്ഗത്തിനായെന്തെന്തു ചാരുത മന്ദസ്മിതങ്ങൾക്കു ചാർത്തി നീ വിശ്വമേ ! തിന്നും,കുടിച്ചു, മിണചേർന്നും നാളെയെ പൊന്നിൻ കിനാവിന്റെ തൊട്ടിലി, ലാട്ടിയും, ജന്മാന്തരങ്ങൾ കൊഴിച്ചിട്ട തൂവലിൽ ‘ വല്യ’ സംസ്‌കാരത്തിൻ കോട്ടകൾ കെട്ടിയും, രണ്ടായിരത്തിൻ പടികൾ കടന്നുവ – ന്നിന്നിന്റെ നെഞ്ചിൽ പതുങ്ങിക്കിടക്കവേ, ഞെട്ടുന്നു, നമ്മൾ നടുങ്ങുന്നു കേവലം വട്ടനായ് തീരുന്നു മാനവൻ ഭൂമിയിൽ! ഹൃത്തടം പൊട്ടുന്നു, വേദന യാണവ – യശ്വമേധങ്ങൾ കുതിക്കുന്നു ചുറ്റിലും? മെക്സിക്കൻ ഊഷര ഭൂമിയിലാദ്യമായ് കെട്ടഴിഞ്ഞീ നവ രാക്ഷസനിന്നലെ, ജപ്പാന്റെ മാറ് പിളർന്നു ചുടു ചോര – യിറ്റിക്കുടിച്ചു മദിച്ചു രസിച്ചിവൻ? ബ്രിട്ടനിൽ, റഷ്യയിൽ, ഫ്രെഞ്ചിൽ, ജനതതി മുട്ടിയുരുമ്മി പുലരുന്ന ചൈനയിൽ, എത്തിപ്പോയ് ! ദംഷ്ട്രങ്ങളിൽ ചുടുചോര ത – ന്നുഗ്രത, പൊഖ്‌റാനിൽ, ബുദ്ധന്റെ ഭൂമിയിൽ ? എന്തിനായ് നമ്മൾ പരസ്പരം ചോര തൻ ഗന്ധം മണത്തു നശിക്കുന്നു നാടുകൾ? എന്തിനു സോദരർ തമ്മിൽ തലകീറി കൊന്നു മുന്നേറാൻ കൊതിക്കുന്നു മാനവർ ? ആരും ജയിക്കാത്ത പന്തയക്കളിയുടെ പേരാണ് ‘ യുദ്ധ ‘ മെന്നറിയുവാൻ നമ്മുടെ ‘ഗീത’ യിലില്ലയോ ബോധനം? വേദങ്ങൾ പാടി നടക്കുന്നതീ സത്യമല്ലയോ? മാനവൻ ! ഭൂമിതൻ ധന്യത, ദൈവത്തിൻ സ്നേഹം കടഞ്ഞ യമൃതിന്റെ തുള്ളികൾ ! തോളോട് തോൾ ചേർന്ന് നാളെയെ നന്മയി – ലൂതിയുരുക്കി യുണർത്തേണ്ട സോദരർ ! ഏതോ പ്രലോഭന നീതി ശാസ്ത്രങ്ങൾ ത – ന്നൂരാക്കുടുക്കിൽ അകപ്പെട്ടു പോയി നാം. ആരുടെ നെഞ്ചും പിളർന്നതിനുള്ളിലെ ചോരയിൽ മുങ്ങിക്കുളിക്കുന്നു ജീവിതം ? രത്ന ഗർഭങ്ങൾ വഹിക്കുമീ ഭൂമിയിൽ കുത്തി നിറച്ച ചെകുത്താന്റെ വാളുകൾ, ദൂരെയെറിഞ്ഞു തിരുത്തുക, മാനവ – സ്നേഹികൾ, നമ്മുടെ കോരിത്തരിപ്പുകൾ !! […]
കാറ്റില്‍ പറക്കുന്ന കുതിരകള്‍ – കാരൂര്‍ സോമന്‍

രാജഭരണത്തില്‍ നമ്മള്‍ കണ്ടത് കുതിരപ്പട, ആനപ്പട, കാലാള്‍പ്പടകളാണ്. ഇന്നത്തെ രക്തച്ചൊരിച്ചിലിനുള്ള മാര്‍ഗ്ഗങ്ങള്‍ കരസേന, നാവികസേന, വ്യോമസേനകളിലാണ്. അന്നും ഇന്നും മനുഷ്യനെ സമാധാനത്തിലേക്ക് നയിക്കാനോ അവന്‍റെ സുരക്ഷിതത്വം ഉറപ്പാക്കാനോ ഈ പടകളെ നയിക്കുന്നവര്‍ക്ക് കഴിഞ്ഞിട്ടില്ല. കുതിരപ്പടയുടെ കാലം കഴിഞ്ഞെങ്കിലും ലോകത്തിന്‍റെ പലഭാഗങ്ങളിലും മിന്നല്‍പ്പിണര്‍പോലെ പാഞ്ഞുപ്പോകുന്ന കുതിരയോട്ടങ്ങളുണ്ട്. അതില്‍ മുന്നില്‍ നില്‍ക്കുന്നവരാണ് ഗള്‍ഫ്-യൂറോപ്പ്- അമേരിക്ക. ്യൂഞാന്‍ സ്പെയിനിലെ കാളപ്പോര് കണ്ടതിനുശേഷം പിന്നീട് കണ്ടത് ലണ്ടന്‍ റോയല്‍ ആസ്കോട്ട് കുതിരയോട്ടമാണ്. കണ്ണുകള്‍ക്ക് അവാച്യമായ ആഹ്ലാദവും സൗന്ദര്യവും പകരുന്ന കാഴ്ചയാണ് കുതിരയോട്ടം. രാജാക്കന്മാരുള്ള […]
പേവിഷബാധ പ്രതിരോധ വാക്‌സീനും ഗുണനിലവാരമുള്ളത്: ആരോഗ്യമന്ത്രി

തിരുവനന്തപുരം∙ പരിശോധനയ്ക്കയച്ച പേവിഷബാധ പ്രതിരോധ വാക്‌സീനും ഗുണനിലവാരമുള്ളതെന്ന് കേന്ദ്ര ഡ്രഗ്‌സ് ലാബ് സര്‍ട്ടിഫൈ ചെയ്തതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആന്റി റാബിസ് വാക്‌സീന്‍ ഗുണനിലവാരമുള്ളതെന്ന് നേരത്തേ കസോളിയിലെ കേന്ദ്ര ഡ്രഗ്‌സ് ലാബ് സര്‍ട്ടിഫൈ ചെയ്തിരുന്നു. വാക്‌സീനെടുത്ത ചിലരില്‍ പേവിഷബാധ മരണം ഉണ്ടായ സാഹചര്യത്തില്‍ പൊതു ആശങ്ക പരിഹരിക്കുന്നതിന് വേണ്ടിയാണ് വീണ്ടും വാക്‌സീന്‍ പരിശോധനയ്ക്കയച്ചത്. ഈ വാക്‌സീനാണ് കേന്ദ്ര ഡ്രഗ്‌സ് ലാബ് ഗുണനിലവാരമുള്ളതെന്ന് സര്‍ട്ടിഫൈ ചെയ്തത്. കേന്ദ്ര ലാബിലേക്ക് അയച്ച ഇമ്യൂണോ ഗ്ലോബുലിനും ഗുണനിലവാരമുള്ളതാണെന്ന് അടുത്തിടെ സര്‍ട്ടിഫൈ ചെയ്തിരുന്നു. […]



