LIMA WORLD LIBRARY

ലഹരി ഉപയോഗം: സംസ്ഥാനത്ത് 250 പ്രശ്നസാധ്യതാ സ്കൂളുകൾ; മിന്നൽ പരിശോധന നടത്തും

തിരുവനന്തപുരം ∙ സംസ്ഥാനത്തെ 250 സ്കൂളുകൾ ലഹരിസംഘങ്ങൾ നോട്ടമിട്ടിരിക്കുന്ന പ്രശ്നബാധിത സ്കൂളുകളെന്ന് എക്സൈസ് ഇന്റലിജൻസ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ, ഈ സ്കൂളുകളിൽ ആഴ്ചയിൽ ഒരിക്കൽ മിന്നൽ പരിശോധന നിർബന്ധമാക്കാൻ എക്സൈസ് കമ്മിഷണർ നിർദേശം നൽകി. പരിശോധന നടത്തുന്ന കാര്യം സ്കൂൾ അധികൃതരെ അറിയിക്കാമെങ്കിലും ദിവസവും സമയവും രഹസ്യമാക്കി വയ്ക്കണമെന്നും നിർദേശിച്ചു. ലഹരി ഉപയോഗത്തിന്റെയും ലഹരി സംഘങ്ങളുമായുള്ള സമ്പർക്കത്തിന്റെയും അടിസ്ഥാനത്തിലാണു പ്രശ്നസാധ്യതാ സ്കൂളുകളുടെ പട്ടിക തയാറാക്കിയത്. ഈ സ്കൂളുകളുടെ പരിസരങ്ങളിലും വിദ്യാർഥികൾ വീട്ടിലേക്കു പോകുന്ന വഴികളിലും ഇത്തരം സംഘങ്ങളുടെ […]

ഇറാൻ ജയിലിൽ കലാപം, തീപിടിത്തം

ടെഹ്റാൻ ∙ ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം ഒരു മാസം പിന്നിടവേ, തലസ്ഥാനനഗരമായ ടെഹ്റാനിലെ എവിൻ ജയിലിൽ തടവുകാരുടെ കലാപം. ഇതെത്തുടർന്നു തീ പടർന്നത് പരിഭ്രാന്തി പരത്തി. വിദേശികൾ അടക്കം രാഷ്ട്രീയതടവുകാരെ പാർപ്പിച്ചിരിക്കുന്ന ജയിലിൽ നിന്ന് മുദ്രാവാക്യങ്ങൾക്കൊപ്പം വെടിയൊച്ചകളും കേട്ടതായി റിപ്പോർട്ടുണ്ട്. തീ ഉയരുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. എന്നാൽ തീ അണച്ചെന്നും സ്ഥിതി ശാന്തമാണെന്നും അധികൃതർ അറിയിച്ചു. English Summary: Fire, gunshots at Tehran jail holding political prisoners,

തുർക്കിയിൽ കൽക്കരി ഖനിയിൽ സ്ഫോടനം; 40 മരണം

അമാസ്ര ∙ തുർക്കിയുടെ തീരദേശ പ്രവിശ്യയായ ബാർട്ടിനിലെ അമാസ്ര പട്ടണത്തിൽ കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ 40 തൊഴിലാളികൾ മരിച്ചു. 11 പേർക്കു പരുക്കേറ്റു. കാണാതായ ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഖനിയിലുണ്ടായിരുന്ന 110 തൊഴിലാളികളിൽ ബാക്കിയുള്ളവരെ രക്ഷപ്പെടുത്തി. ഭൂനിരപ്പിൽ നിന്ന് 350 മീറ്റർ താഴെയാണ് സ്ഫോടനമുണ്ടായത്. മീതെയ്ൻ വാതകമാണ് സ്ഫോടനത്തിനും തുടർന്നുള്ള തീപിടിത്തത്തിനും കാരണമായതെന്ന് കരുതുന്നു. English Summary: Turkish mine blast death toll rises to 40, one miner missing

ചൈനയിൽ പാർട്ടി കോൺഗ്രസിന് ഇന്ന് കൊടിയുയരും; നിരത്തിൽ പ്രതിഷേധ ബാനറുകൾ, കനത്ത സുരക്ഷ

ബെയ്ജിങ് ∙ ചൈനയിൽ പ്രസിഡന്റ് ഷി ചിൻപിങ്ങിനെ (69) ‘പരമാധികാരി’യായി അവരോധിക്കാൻ വഴിയൊരുക്കുന്ന നിർണായക പാർട്ടി കോൺഗ്രസിന് ഇന്നു തുടക്കം. 2,296 പ്രതിനിധികൾ പങ്കെടുക്കുന്ന 20– ാം പാർട്ടി കോൺഗ്രസ് 22 വരെ നീളും. അധികാരത്തിൽ 10 വർഷം പൂർത്തിയാക്കിയ ഷി ഒഴികെയുള്ള ഉന്നതർ സ്ഥാനമൊഴിയും. സ്ഥാനശ്രേണിയിൽ രണ്ടാമനായ പ്രധാനമന്ത്രി ലി കെചിയാങ് (67), വിദേശകാര്യമന്ത്രി വാങ് യീ എന്നിവരും ഒഴിയുന്നവരിൽ പെടും. മാർക്സിസ്റ്റ് തത്വചിന്തയിൽ ഉറച്ചുനിന്ന്, കാലാനുസൃതമായി കമ്യൂണിസ്റ്റ് പാർട്ടിയെ പുതുക്കുന്നതിനാവശ്യമായ നടപടികൾ കോൺഗ്രസിൽ ചർച്ച […]

ജ്വാല – ശ്രീകുമാരി സന്തോഷ്

ഫയർ സ്റ്റേഷന്റെ മുന്നിൽ ഇടതുവശത്ത് നിൽക്കുന്ന ഗുൽമോഹർ നിറയെ പൂത്തിട്ടുണ്ട് ധാരാളമായി കൊഴിഞ്ഞു വീഴുന്ന പൂക്കളിൽ സായാഹ്നസൂര്യന്റെ സ്വർണ്ണനിറം കൂടി ചേരുമ്പോൾ ഓഫീസ് പരിസരമാകെ രക്തവർണ്ണാഭമാകുന്നു . മൊബൈൽ ഫോണിൽ എന്തോ ചെയ്തു കൊണ്ടിരുന്ന ജയശങ്കർ അതു മാറ്റി വെച്ച് പൂക്കളിൽ വീഴുന്ന പോക്കുവെയിൽ നോക്കി അല്പനേരം അങ്ങനെയിരുന്നു. തുടർച്ചയായ ഡ്യൂട്ടി ആണ്. ആറു ദിവസം ഡ്യൂട്ടി ചെയ്താൽ ഒരു ദിവസം ഒഴിവ്. കോവിഡിന് മുൻപ് ഇരുപത്തിനാലു മണിക്കൂർ ഡ്യൂട്ടിക്ക്‌ ഒരു ദിവസം അവധി കിട്ടുമായിരുന്നു. ഇതിപ്പോൾ […]

40 യുക്രെയ്ൻ നഗരങ്ങളിൽ റഷ്യൻ മിസൈലാക്രമണം; മൂന്നാം ലോകയുദ്ധ ഭീഷണിയുമായി റഷ്യ

കീവ് ∙ യുദ്ധം പ്രവചനാതീതമായി രൂക്ഷമാകുമെന്ന സൂചന നൽകി യുക്രെയ്നിൽ റഷ്യ ആക്രമണം തുടരുന്നു. 24 മണിക്കൂറിൽ നാൽപതോളം പട്ടണങ്ങളിലാണു മിസൈലാക്രമണം നടന്നത്. യുക്രെയ്നിന്റെ മിസൈൽ പ്രതിരോധ സംവിധാനം മെച്ചപ്പെടുത്താൻ നാറ്റോ സഖ്യരാഷ്ട്രങ്ങൾ സഹായിക്കും. ആവശ്യമായ വ്യോമപ്രതിരോധത്തിന്റെ 10 % മാത്രമാണ് ഇപ്പോൾ യുക്രെയ്നിന് ഉള്ളതെന്ന് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു. യുക്രെയ്നിന് ആയുധസഹായം നൽകുന്നത് യുദ്ധത്തിൽ പങ്കെടുക്കുന്നതിനു തുല്യമായി കരുതുമെന്ന മുന്നറിയിപ്പ് റഷ്യ ആവർത്തിച്ചു. യുഎസും യൂറോപ്യൻ രാജ്യങ്ങളും ഉൾപ്പെട്ട സൈനികസഖ്യമായ നാറ്റോയിൽ യുക്രെയ്നിന് അംഗത്വം […]

യുഎസ് വെടിവയ്പ്: 5 മരണം

ന്യൂയോർക്ക് ∙ നോർത്ത് കാരലൈനയുടെ തലസ്ഥാനമായ റൗലിയിൽ കൗമാരക്കാരൻ നടത്തിയ വെടിവയ്പിൽ 5 പേർ കൊല്ലപ്പെട്ടു. ഡ്യൂട്ടിയിലില്ലാത്ത ഒരു പൊലീസ് ഓഫിസറും മരിച്ചവരിൽ ഉൾപ്പെടുന്നു. English Summary: 5 Killed In Shooting In US’ North Carolina, Minor Suspect In Custody