അമാസ്ര ∙ തുർക്കിയുടെ തീരദേശ പ്രവിശ്യയായ ബാർട്ടിനിലെ അമാസ്ര പട്ടണത്തിൽ കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ 40 തൊഴിലാളികൾ മരിച്ചു. 11 പേർക്കു പരുക്കേറ്റു. കാണാതായ ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഖനിയിലുണ്ടായിരുന്ന 110 തൊഴിലാളികളിൽ ബാക്കിയുള്ളവരെ രക്ഷപ്പെടുത്തി. ഭൂനിരപ്പിൽ നിന്ന് 350 മീറ്റർ താഴെയാണ് സ്ഫോടനമുണ്ടായത്. മീതെയ്ൻ വാതകമാണ് സ്ഫോടനത്തിനും തുടർന്നുള്ള തീപിടിത്തത്തിനും കാരണമായതെന്ന് കരുതുന്നു.
English Summary: Turkish mine blast death toll rises to 40, one miner missing













