ടെഹ്റാൻ ∙ ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം ഒരു മാസം പിന്നിടവേ, തലസ്ഥാനനഗരമായ ടെഹ്റാനിലെ എവിൻ ജയിലിൽ തടവുകാരുടെ കലാപം. ഇതെത്തുടർന്നു തീ പടർന്നത് പരിഭ്രാന്തി പരത്തി. വിദേശികൾ അടക്കം രാഷ്ട്രീയതടവുകാരെ പാർപ്പിച്ചിരിക്കുന്ന ജയിലിൽ നിന്ന് മുദ്രാവാക്യങ്ങൾക്കൊപ്പം വെടിയൊച്ചകളും കേട്ടതായി റിപ്പോർട്ടുണ്ട്.
തീ ഉയരുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. എന്നാൽ തീ അണച്ചെന്നും സ്ഥിതി ശാന്തമാണെന്നും അധികൃതർ അറിയിച്ചു.
English Summary: Fire, gunshots at Tehran jail holding political prisoners,













