LIMA WORLD LIBRARY

ഒരതാര്യവസ്തു പ്രകാശത്തെ തടയുമ്പോഴുണ്ടാകുന്ന ഇരുട്ടിനെയാണല്ലോ നാം നിഴലെന്നു വിളിക്കുന്നത്.

ഒരതാര്യവസ്തു പ്രകാശത്തെ തടയുമ്പോഴുണ്ടാകുന്ന ഇരുട്ടിനെയാണല്ലോ നാം നിഴലെന്നു വിളിക്കുന്നത്. നമ്മിൽ എത്തിച്ചേരുന്ന പ്രകാശം നമ്മുടെ ശരീരത്തിൽ തട്ടി പ്രതിഫലിക്കുന്നതാണ് നിഴൽ. ഈ നിഴലിന് ഒറ്റയ്ക്ക് നിലനിൽപ്പില്ല. അത് ഇരുട്ടാണെങ്കിലും പ്രകാശത്തിൽ മാത്രമേ കാണാനാകൂ. നിഴലെന്നത് വെളിച്ചത്തിലെപ്പോഴും നമ്മുടെ കൂടെയുള്ള ഒരു സത്യമാണ്. നമ്മുടെ നിഴലിന് നമ്മെ മാത്രമേ പ്രതിബിംബിപ്പിക്കാനാവൂ. നമ്മിൽ നിന്നും പതിക്കുന്ന നിഴലിനു പോലും നന്മ നിറയ്ക്കാനാവും. നമ്മുടെ നിഴൽ പതിക്കുമ്പോൾ സൗഖ്യം ലഭിക്കാൻ കാത്തിരിക്കുന്ന ആരുമുണ്ടാകില്ലെങ്കിലും നമ്മുടെ നിഴലിന് ഒരു സാധ്യതയുണ്ട്. തണലാകാനുള്ള സാധ്യത. […]

സന്ധ്യാരാഗങ്ങൾ – സ്വപ്ന ജേക്കബ്

പകലിനേക്കാൾ രാത്രിയെ ഇഷ്ടപ്പെടുന്നത് കൊണ്ടായിരിക്കും പ്രഭാതത്തിനേക്കാൾ സന്ധ്യയോടായിരുന്നു എന്നും പ്രിയം. രണ്ടു സന്ധ്യകളുണ്ട് എന്ന് കൊച്ചു ക്ലാസ്സുകളിൽ പഠിച്ചിട്ടുണ്ട്. പ്രഭാതസന്ധ്യ അഥവാ ഉഷ:സന്ധ്യയും പിന്നെ പ്രദോഷസന്ധ്യയും. അതായത് പകലും രാത്രിയും ഇടകലരുന്ന സമയങ്ങൾ. എങ്കിലും സന്ധ്യ എന്നതുകൊണ്ട് സാധാരണ ഉദ്ദേശിക്കുന്നത് സൂര്യനസ്തമിക്കുന്ന സമയമാണ്. പുറത്തുപോയി വന്നിട്ടാണെങ്കിലും, വീട്ടിലിരുന്ന് വീട്ടുജോലികൾ ഒതുക്കിയിട്ടാണെങ്കിലും അപൂർവം അവസരങ്ങളിലൊഴികെ സന്ധ്യാകാഴ്ചകൾ മനോഹരങ്ങളായിരുന്നു. എന്നാൽ വാർദ്ധക്യത്തിന് മുന്പുള്ള മദ്ധ്യവയസ്സ് മനോഹരമായ അവസ്ഥയാക്കാൻ നമുക്കൊക്കെ കഴിയുമോ? ചിലപ്പോൾ യൌവ്വനത്തേക്കാൾ നല്ലതായിരിക്കും മദ്ധ്യവയസ്സ്. കടന്നുപോകുന്ന സമയങ്ങളൊക്കെ മനോഹരമാണെന്നും, […]

ഇസ്രയേൽ സേനാ ആക്രമണം; 5 പലസ്തീൻകാർ കൊല്ലപ്പെട്ടു

ജറുസലം ∙ വെസ്റ്റ് ബാങ്കിലെ രണ്ടാമത്തെ വലിയ നഗരമായ നാബ്ലൂസിൽ ലയൺസ് ഡെൻ എന്ന സായുധസേനയുടെ ബോംബ് നിർമാണ കേന്ദ്രത്തിൽ ഇസ്രയേൽ സേന നടത്തിയ ആക്രമണത്തിൽ 5 പലസ്തീൻകാർ കൊല്ലപ്പെട്ടു. 20 പേർക്കു പരുക്കേറ്റു. ബോംബ് നിർമാണ കേന്ദ്രം മിസൈൽ ഉപയോഗിച്ച് തകർത്തു. സമീപകാലത്ത് ഇസ്രയേൽ സൈനികർക്കു നേരെ നടന്ന ഒട്ടേറെ ആക്രമണങ്ങൾക്കു പിന്നിൽ ലയൺസ് ഡെൻ ആയിരുന്നു. നെബി സലേ ഗ്രാമത്തിൽ ഇസ്രയേൽ സേനയെ സ്ഫോടകവസ്തു എറിഞ്ഞവർക്കു നേരെ നടന്ന വെടിവയ്പിൽ ഖുസായി അൽ തമീമി […]

ഇന്ത്യയുടെ ലണ്ടൻ ബ്രിജ്: ഋഷിയുടെ യൗവനം; ബ്രിട്ടന്റെ ഇന്ധനം

ബ്രിട്ടനിലെ ഇന്ത്യൻ സമൂഹം ദീപാവലി ആഘോഷിക്കുമ്പോഴാണ് ഇന്ത്യൻ വംശജനായ ഋഷി സുനകിനെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചത്. 42– ാം വയസ്സിൽ യുകെയുടെ ആദ്യ ഇന്ത്യൻ വംശജനായ പ്രധാനമന്ത്രിയായ സുനക്, കഴിഞ്ഞ 200 വർഷത്തിനിടെ ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന ബഹുമതിയും തന്റെ യൗവനത്തോട് ചേർത്തു നിർത്തുന്നു. മുൻഗാമിയായിരുന്ന ഡേവിഡ് കാമറൺ പ്രധാനമന്ത്രിയായപ്പോൾ 43 ആയിരുന്നു പ്രായം. സുനകിന്റെ രാഷ്ട്രീയവളർച്ചയും അമ്പരപ്പിക്കുന്നതാണ്. കേവലം 7 വർഷത്തെ സജീവ രാഷ്ട്രീയ പാരമ്പര്യമേ അദ്ദേഹത്തിനുള്ളു. 2015 ൽ എംപിയായി. പ്രധാനമന്ത്രി […]

ഇന്ത്യയ്ക്ക് ആഹ്ലാദിക്കാം; തുള്ളിച്ചാടേണ്ട: ഋഷി സുനകിനെ കാത്തിരിക്കുന്നത് വൻ വെല്ലുവിളി

രണ്ട് നൂറ്റാണ്ടോളം ഇന്ത്യയെ അടക്കിവാണ ബ്രിട്ടന്റെ ഭരണാധികാരിയായി ഒരു ഇന്ത്യൻ വംശജൻ എത്തുന്നത് ഇന്ത്യക്കാരിൽ വംശീയാഭിമാനം ഉണർത്തുന്നുവെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ അത് കാര്യമായി ബാധിക്കണമെന്നില്ല. അമിതാവേശം അപകടകരവുമാവാം. ഭരണകക്ഷിയിലെ പകുതിയിലധികം എംപിമാരുടെ പിന്തുണ ലഭിച്ചെങ്കിലും ഋഷി സുനക് പാർട്ടിക്കുള്ളിൽ അത്ര സ്വീകാര്യനല്ല. ഒന്നരമാസം മുൻപ് പാർട്ടി തഴഞ്ഞ വ്യക്തിയാണ് സുനക്.  വിപ്ലവകരമായ സാമ്പത്തികമാറ്റം പ്രതീക്ഷിച്ച് ലിസ് ട്രസ്  ഭരണകൂടം അവതരിപ്പിച്ച ബജറ്റ് വൻതകർച്ചയിലേക്ക് വഴിതെളിക്കുമെന്ന ബോധ്യമാണ് സുനകിന് വഴി തുറന്നുകൊടുത്തത്. ചുരുക്കത്തിൽ സുനകിന്റെ സ്വീകാര്യതയല്ല, ലിസ് […]