LIMA WORLD LIBRARY

ഒരതാര്യവസ്തു പ്രകാശത്തെ തടയുമ്പോഴുണ്ടാകുന്ന ഇരുട്ടിനെയാണല്ലോ നാം നിഴലെന്നു വിളിക്കുന്നത്.

ഒരതാര്യവസ്തു പ്രകാശത്തെ തടയുമ്പോഴുണ്ടാകുന്ന ഇരുട്ടിനെയാണല്ലോ നാം നിഴലെന്നു വിളിക്കുന്നത്. നമ്മിൽ എത്തിച്ചേരുന്ന പ്രകാശം നമ്മുടെ ശരീരത്തിൽ തട്ടി പ്രതിഫലിക്കുന്നതാണ് നിഴൽ. ഈ നിഴലിന് ഒറ്റയ്ക്ക് നിലനിൽപ്പില്ല. അത് ഇരുട്ടാണെങ്കിലും പ്രകാശത്തിൽ മാത്രമേ കാണാനാകൂ. നിഴലെന്നത് വെളിച്ചത്തിലെപ്പോഴും നമ്മുടെ കൂടെയുള്ള ഒരു സത്യമാണ്. നമ്മുടെ നിഴലിന് നമ്മെ മാത്രമേ പ്രതിബിംബിപ്പിക്കാനാവൂ. നമ്മിൽ നിന്നും പതിക്കുന്ന നിഴലിനു പോലും നന്മ നിറയ്ക്കാനാവും. നമ്മുടെ നിഴൽ പതിക്കുമ്പോൾ സൗഖ്യം ലഭിക്കാൻ കാത്തിരിക്കുന്ന ആരുമുണ്ടാകില്ലെങ്കിലും നമ്മുടെ നിഴലിന് ഒരു സാധ്യതയുണ്ട്. തണലാകാനുള്ള സാധ്യത. തണലാകാൻ സാധ്യതയുള്ള നമ്മുടെ നിഴലിനെപ്പോലും വിഴുങ്ങുന്ന രാക്ഷസഭാവങ്ങൾ നമുക്കു ചുറ്റിലും നമ്മിലുമുണ്ട്. ഇത് തിരിച്ചറിഞ്ഞു ജാഗ്രതയോടെ, മാനുഷിക ഭാവത്തോടെ നമ്മുടെ ഉറ്റവർക്കും ഉടയവർക്കെങ്കിലും തണലാകാൻ നമുക്കു കഴിയണം. ജോസ് ക്ലെമന്റ്

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px