LIMA WORLD LIBRARY

ഇസ്രയേൽ സേനാ ആക്രമണം; 5 പലസ്തീൻകാർ കൊല്ലപ്പെട്ടു

ജറുസലം ∙ വെസ്റ്റ് ബാങ്കിലെ രണ്ടാമത്തെ വലിയ നഗരമായ നാബ്ലൂസിൽ ലയൺസ് ഡെൻ എന്ന സായുധസേനയുടെ ബോംബ് നിർമാണ കേന്ദ്രത്തിൽ ഇസ്രയേൽ സേന നടത്തിയ ആക്രമണത്തിൽ 5 പലസ്തീൻകാർ കൊല്ലപ്പെട്ടു. 20 പേർക്കു പരുക്കേറ്റു. ബോംബ് നിർമാണ കേന്ദ്രം മിസൈൽ ഉപയോഗിച്ച് തകർത്തു. സമീപകാലത്ത് ഇസ്രയേൽ സൈനികർക്കു നേരെ നടന്ന ഒട്ടേറെ ആക്രമണങ്ങൾക്കു പിന്നിൽ ലയൺസ് ഡെൻ ആയിരുന്നു.

നെബി സലേ ഗ്രാമത്തിൽ ഇസ്രയേൽ സേനയെ സ്ഫോടകവസ്തു എറിഞ്ഞവർക്കു നേരെ നടന്ന വെടിവയ്പിൽ ഖുസായി അൽ തമീമി (19) മരിച്ചതായി പലസ്തീന്റെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

English Summary: Five Palestinians killed in Israeli raids

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px