ഗാന്ധി=ശാന്തി: -ശ്രീനിവാസ് ആർ ചിറയത്ത്മഠം

ശാന്തിക്കൊരുപര്- യായപദം പോൽ ഗാന്ധി മഹാൻതൻ പേരു വളർന്നു! നാടിനെ മോചിത- മാക്കാൻ ബാപ്പുജി നേടിയഹിംസാത്- മകമാർഗത്തെ! ശാന്തിക്കൊരുപര്- യായ പദം പോൽ ഗാന്ധിമഹാൻതൻ പേരുവളർന്നു! ഭാരതനിണമിരു- നൂറ്റാണ്ടിൽപ്പരം പാരകൾ നാണാ- തീതമുറുഞ്ചി! ശാന്ധിക്കൊരുപര്- യായ പദം പോൽ ഗാന്ധി മഹാൻ തൻ പേരു വളർന്നു! ഭാരതമാതാ- വശ്രു പൊടിച്ചതു ഭാരതനേതാ- വാശു തുടച്ചു! ശാന്തിക്കൊരു പര്- യായ പദം പോൽ ഗാന്ധി മഹാൻ തൻ പേരു വളർന്നു! ഭാരം ഹൃദയെ പേറി നടന്നു, വി- കാരം […]
ഹൈവേ കഥ :മിനി സുരേഷ്

ചിലമ്പഴിച്ച് നർത്തനമാടുന്ന കർണ്ണകിയെപ്പോലെ പാലക്കാടന്ന് കാറ്റുകാലം ശക്തമായിരുന്നു.രാത്രിയൊന്ന് മയങ്ങി വരുമ്പോഴേക്കും ആഴിത്തിരമാലകൾ ഉയർന്നു വരുന്നത് പോലെയുള്ള ഹുങ്കാരശബ്ദങ്ങളും ,ആസ്ബസ്റ്റോസിട്ട മേൽക്കൂരയിലേക്ക് ഒടിഞ്ഞു വീഴുന്ന മരച്ചില്ലകളും മീരയുടെ രാത്രികളെ നിദ്രാവിഹീനങ്ങളാക്കി. പിന്നെ പിന്നെയവൾ മുറിഞ്ഞു പോകുന്ന നിദ്രയുടെ വളപ്പൊട്ടുകളെ ചേർത്ത് വയ്ക്കുവാൻ മെനക്കെടാതെയായി. കാറ്റിനോടൊപ്പം അരിച്ചെത്തുന്ന തണുപ്പ് വക വയ്ക്കാതെ ജനൽപ്പാളികൾ മലർക്കെ തുറന്നിട്ട് നിർജനമായ നടപ്പാതയിലൂടെ മേഞ്ഞു നടക്കുന്ന നിലാവെളിച്ചവും കണ്ണുകളിലേക്കാവാഹിച്ച് പുറത്തേക്ക് നോക്കി നിൽക്കുന്നത് അവളൊരു ശീലമാക്കി. വീടിന് കുറച്ചപ്പുറത്തുള്ള കനാൽ റോഡിൽ നൈറ്റ് ഷിഫ്റ്റും […]
ഗാനം – സെബാസ്റ്റ്യൻ ആർവിപുരം

മനസ്സേ നിൻജാലലീലയിലൊരുവൻ ചിലപ്പോൾ മനുഷ്യനാകും പലനേരമവനൊരു ചെകുത്താനാകും അപൂർവ്വസമയം മാലാഖയും (മനസ്സേ…) കടിഞ്ഞാണില്ലാത്ത കുതിരയല്ലേ നീ- യൊരിക്കലും തളരാത്ത തിരയല്ലേ (2) ഒന്നിനു പിറകേയെന്നായ് പടരും തിരമാലയെന്നപോൽ മോഹം നിന്നിൽ അനന്തമായ് തുടരുന്നുവല്ലോ (2) (മനസ്സേ…) ഒരുപിടി ചാരമായ് തീരുംവരെ നീ- യെന്നെ പുണർന്നുനടന്നതല്ലേ(2) കൂടെ നടന്നിട്ടുമൊരു കാഴ്ചനൽകാതെ പിരിഞ്ഞതു വെറുമൊരു കഥയാണോ നീയൊരു സങ്കല്പമായിരുന്നോ (2) (മനസ്സേ…) 🖊️ സെബാസ്റ്റ്യൻ ആർവിപുരം
ശനിദശ മാറി; വ്യാഴത്തിന് ഉപഗ്രഹവിജയം

ലൊസാഞ്ചലസ് ∙ 83 ഉപഗ്രഹങ്ങളുമായി സൗരയൂഥത്തിൽ ഒന്നാമതായിരുന്ന ശനിയെ വ്യാഴം പിന്നിലാക്കി. പുതിയ കണക്കുകൾ പ്രകാരം വ്യാഴത്തിന് 92 ഉപഗ്രഹങ്ങളുണ്ടെന്ന് ഇന്റർനാഷനൽ അസ്ട്രോണമിക്കൽ യൂണിയൻ സ്ഥിരീകരിച്ചു. യൂണിയന്റെ മൈനർ പ്ലാനറ്റ് സെന്ററിൽ സൂക്ഷിച്ചിരിക്കുന്ന പട്ടികയിൽ വ്യാഴത്തിന്റെ പുതിയ ഉപഗ്രഹങ്ങളെ ഉൾപ്പെടുത്തിയതോടെയാണ് വലുപ്പത്തിൽ ഒന്നാമതുള്ള വ്യാഴം ഉപഗ്രഹങ്ങളുടെ എണ്ണത്തിലും മുന്നിലെത്തിയത്. 2021, 2022 വർഷങ്ങളിൽ ഹവായിയിലെയും ചിലിയിലെയും ദൂരദർശിനികളാണ് വ്യാഴത്തിന്റെ ഉപഗ്രഹങ്ങളെ കണ്ടെത്തിയത്. തുടർനിരീക്ഷണത്തിലൂടെ അവയുടെ ഭ്രമണപഥം സ്ഥിരീകരിച്ചു. ഒന്നു മുതൽ മൂന്നു കിലോമീറ്റർ വരെ വലുപ്പമുള്ളവയാണ് ഈ […]
മതനിന്ദ പരാമർശം: വിക്കിപീഡിയ നിരോധിച്ച് പാക്കിസ്ഥാൻ

ഇസ്‌ലാമാബാദ് ∙ മതനിന്ദാപരമായ പരാമർശങ്ങൾ നീക്കാത്തതിന്റെ പേരിൽ സൗജന്യ ഓൺലൈൻ സർവവിജ്ഞാനകോശം വിക്കിപീഡിയയ്ക്കു പാക്കിസ്ഥാൻ നിരോധനമേർപ്പെടുത്തി. പരാമർശങ്ങൾ നീക്കിയശേഷം വിക്കിപീഡിയയ്ക്ക് നിരോധനം പിൻവലിക്കാൻ അപേക്ഷിക്കാമെന്നു പാക്കിസ്ഥാൻ ടെലികോം അതോറിറ്റി വക്താവ് മലാഹത് ഉബൈദ് പറഞ്ഞു.വിശദീകരണത്തിന് അവസരം നൽകിയിരുന്നെങ്കിലും വിക്കിപീഡിയ അതിനു തയാറായില്ലെന്നും മലാഹത് ഉബൈദ് പറഞ്ഞു. സമൂഹമാധ്യമ വമ്പന്മാരായ ഫെയ്സ്ബുക്, യുട്യൂബ് എന്നിവയും വിഡിയോ ഷെയറിങ് ആപ്പായ ടിക്ടോക്കും പലപ്പോഴായി പാക്കിസ്ഥാനിൽ നിരോധിക്കപ്പെട്ടിട്ടുണ്ട്. English Summary: Pakistan Blocks Wikipedia Over “Blasphemous” Content: Report
ചൈനീസ് നിരീക്ഷണ ബലൂൺ വീഴ്ത്തി യുഎസ് മിസൈൽ

വാഷിങ്ടൻ ∙ മൂന്നു നാൾ നീണ്ടുനിന്ന ദുരൂഹതയ്ക്കൊടുവിൽ ചൈനീസ് നിരീക്ഷണ ബലൂൺ യുഎസ് മിസൈൽ ഉപയോഗിച്ചു തകർത്തു. കാനഡയുടെ പിന്തുണയോടെയാണ് സൗത്ത് കാരലൈന തീരത്ത് യുഎസ് വ്യോമസേനയുടെ എഫ്–22 യുദ്ധവിമാനം ബലൂൺ വീഴ്ത്തിയത്. തീരത്തുനിന്ന് ഏകദേശം 10 കിലോമീറ്റർ അകലെ അറ്റ്ലാന്റിക് സമുദ്രത്തിലാണു ബലൂൺ പതിച്ചത്. ബലൂണിന്റെ അവശിഷ്ടങ്ങൾ വീണ്ടെടുത്ത് വിശകലനം ചെയ്യാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി പ്രതിരോധ സെക്രട്ടറി ലോയ്ഡ് ജെ.ഓസ്റ്റിൻ പറഞ്ഞു. ജനുവരി 28ന് അലൂഷ്യൻ ദ്വീപുകൾക്കു സമീപം തങ്ങളുടെ വ്യോമാതിർത്തിയിൽ പ്രവേശിച്ചപ്പോഴാണ് ബലൂൺ ആദ്യമായി […]
യുക്രെയ്നിലെ യുദ്ധം: റഷ്യൻ ഡീസലിന് യൂറോപ്പിൽ വിലക്ക്

ഫ്രാങ്ക്ഫർട്ട് ∙ യുക്രെയ്നിൽ റഷ്യ നടത്തുന്ന യുദ്ധത്തിൽ പ്രതിഷേധിച്ച് റഷ്യയിൽനിന്നുള്ള ഡീസൽ, മറ്റു പെട്രോളിയം ഉപ ഉൽപന്നങ്ങൾ എന്നിവയ്ക്ക് യൂറോപ്യൻ യൂണിയൻ വിലക്കേർപ്പെടുത്തി. എണ്ണവിൽപന വഴിയുള്ള ലാഭം യുദ്ധച്ചെലവുകൾക്ക് റഷ്യ ഉപയോഗിക്കുന്നതിനു തടയിടാനാണു നീക്കം. യൂറോപ്പിന്റെ ഡീസൽ ആവശ്യത്തിന്റെ 10 ശതമാനവും പരിഹരിച്ചിരുന്നത് റഷ്യയിൽ നിന്നുള്ള വിതരണം വഴിയാണ്. ഈ വിടവ് നികത്താനായി യുഎസും ഗൾഫ് രാജ്യങ്ങളുമുൾപ്പെടെയുള്ളിടങ്ങളിൽ നിന്നുള്ള ഡീസൽ ഉപയോഗിക്കാനാണ് യൂറോപ്യൻ യൂണിയന്റെ ലക്ഷ്യം. എന്നാൽ റഷ്യയെ അപേക്ഷിച്ച് ഇവിടങ്ങളിൽ നിന്നുള്ള ഗതാഗതച്ചെലവ് കൂടുതലാണെന്ന പ്രശ്നം […]
പർവേസ് മുഷറഫ് അന്തരിച്ചു

ദുബായ് ∙ പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് ജനറൽ പർവേസ് മുഷറഫ് (79) അന്തരിച്ചു. മുഷറഫ് പട്ടാളമേധാവി ആയിരിക്കെയാണ് 1999 ജൂലൈയിൽ പാക്ക് സൈന്യം കാർഗിലിൽ കയ്യേറ്റം നടത്തിയത്. നാഡീവ്യൂഹത്തെ തളർത്തുന്ന ആമുലോയ്ഡോസിസ് എന്ന അപൂർവരോഗം ബാധിച്ച് ഏറെനാളായി ചികിത്സയിലായിരുന്ന മുഷറഫിന്റെ മരണം ഇന്നലെ പുലർച്ചെയായിരുന്നു. പാക്ക് മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ വധത്തിനു കാരണമായ സുരക്ഷാവീഴ്ച ഉൾപ്പെടെ ഒട്ടേറെ കേസുകൾ നേരിടുന്ന മുഷറഫ് 2016 മാർച്ചിൽ ചികിത്സയ്ക്കു ദുബായിലെത്തിയശേഷം മടങ്ങിയിരുന്നില്ല. കഴിഞ്ഞ ജൂണിൽ ആരോഗ്യനില വഷളായതു മുതൽ […]
മൂടുപടം: സതീഷ് കളത്തിൽ.

ദൈവം ലൂസിഫറിന്റെ മൂടുപടമിട്ടുവന്നപ്പോൾ അവനെയാരും ഇഷ്ടപ്പെട്ടില്ല. പക്ഷ, ലൂസിഫർ ദൈവത്തിന്റെ മൂടുപടമിട്ടുവന്നപ്പോൾ ഒരാളൊഴികെ എല്ലാവരും അവനെ പ്രണയിച്ചു. ആ ഒരാൾ ഞാനായിരുന്നു..! *************************** സതീഷ് കളത്തിൽ.



