ശാന്തിക്കൊരുപര്-
യായപദം പോൽ
ഗാന്ധി മഹാൻതൻ
പേരു വളർന്നു!
നാടിനെ മോചിത-
മാക്കാൻ ബാപ്പുജി
നേടിയഹിംസാത്-
മകമാർഗത്തെ!
ശാന്തിക്കൊരുപര്-
യായ പദം പോൽ
ഗാന്ധിമഹാൻതൻ
പേരുവളർന്നു!
ഭാരതനിണമിരു-
നൂറ്റാണ്ടിൽപ്പരം
പാരകൾ നാണാ-
തീതമുറുഞ്ചി!
ശാന്ധിക്കൊരുപര്-
യായ പദം പോൽ
ഗാന്ധി മഹാൻ തൻ
പേരു വളർന്നു!
ഭാരതമാതാ-
വശ്രു പൊടിച്ചതു
ഭാരതനേതാ-
വാശു തുടച്ചു!
ശാന്തിക്കൊരു പര്-
യായ പദം പോൽ
ഗാന്ധി മഹാൻ തൻ
പേരു വളർന്നു!
ഭാരം ഹൃദയെ
പേറി നടന്നു, വി-
കാരം നിറയെ മ-
നസ്സിലുമായി!
ശാന്തിക്കൊരു പര്-
യായ പദം പോൽ
ഗാന്ധി മഹാൻ തൻ
പേരു വളർന്നു!
ഭാരത രക്ത-
ച്ചോർച്ചയടക്കാൻ
ഭാരത രത്ന-
ക്കല്ലായ് ബാപ്പുജി!
ശാന്തിക്കൊരുപര്-
യായ പദം പോൽ
ഗാന്ധി മഹാൻ തൻ
പേരു വളർന്നു!
ജനകോടികളുടെ
ഘനഹൃദയങ്ങൾ
ജഗൽസുതൻ പേറി,
സധീരം നീങ്ങി!
ശാന്തിക്കൊരു പര്-
യായ പദം പോൽ
ഗാന്ധി മഹാൻ തൻ
പേരു വളർന്നു!
വീര യുവാക്കൾ
വിവിധേടങ്ങളിൽ;
ധീര മഹാത്മാ –
ഗാന്ധിജി കൂടായ്!
ശാന്തിക്കൊരു പര്-
യായ പദം പോൽ
ഗാന്ധി മഹാൻ തൻ
പേരു വളർന്നു!
ചിതറീ, പോലീസ്-
ക്കാരുടെ ചാരം;
ചിലരിൽ, വിജ്രം-
ഭിക്കെ വികാരം!
ശാന്തിക്കൊരു പര്-
യായ പദം പോൽ
ഗാന്ധി മഹാൻ തൻ
പേരു വളർന്നു!
ഹിംസാശത്രു –
മഹാത്മാ ഗാന്ധിയീ-
ഹിംസാ വൃത്തി-
യെതിർത്തു, ചെറുത്തു!
ശാന്തിക്കൊരു പര്-
യായ പദം പോൽ
ഗാന്ധി മഹാൻ തൻ
പേരു വളർന്നു!
ചോദിച്ചൂ ചില-
രെന്തിനു ബാപ്പുജി
കോപിച്ചതു പ്രതി-
കാര പ്രവൃത്തിയിൽ!
ശാന്തിക്കൊരു പര്-
യായ പദം പോൽ
ഗാന്ധി മഹാൻ തൻ
പേരു വളർന്നു!
ക്ഷോഭിക്കും, കാ-
റ്റും കോളും വിസ്-
ഫോഡിക്കിൽ, ശാ-
ന്ത സമുദ്രവുമേ!
ശാന്തിക്കൊരു പര്-
യായ പദം പോൽ
ഗാന്ധി മഹാൻ തൻ
പേരു വളർന്നു!
About The Author
No related posts.