LIMA WORLD LIBRARY

ഗാനം – സെബാസ്റ്റ്യൻ ആർവിപുരം

മനസ്സേ നിൻജാലലീലയിലൊരുവൻ
ചിലപ്പോൾ മനുഷ്യനാകും
പലനേരമവനൊരു ചെകുത്താനാകും
അപൂർവ്വസമയം മാലാഖയും

(മനസ്സേ…)

കടിഞ്ഞാണില്ലാത്ത കുതിരയല്ലേ നീ-
യൊരിക്കലും തളരാത്ത തിരയല്ലേ (2)
ഒന്നിനു പിറകേയെന്നായ് പടരും
തിരമാലയെന്നപോൽ മോഹം നിന്നിൽ
അനന്തമായ് തുടരുന്നുവല്ലോ (2)

(മനസ്സേ…)

ഒരുപിടി ചാരമായ് തീരുംവരെ നീ-
യെന്നെ പുണർന്നുനടന്നതല്ലേ(2)
കൂടെ നടന്നിട്ടുമൊരു കാഴ്ചനൽകാതെ
പിരിഞ്ഞതു വെറുമൊരു കഥയാണോ
നീയൊരു സങ്കല്പമായിരുന്നോ (2)

(മനസ്സേ…)

🖊️ സെബാസ്റ്റ്യൻ ആർവിപുരം

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px