LIMA WORLD LIBRARY

ഹോളിവുഡ് താരം റക്കേൽ വെ‍ൽച്ചിനു വിട

ന്യൂയോർക്ക് ∙ മൃഗത്തോൽ ബിക്കിനിയണിഞ്ഞു കടലിൽനിന്നു കയറിവരുന്ന ഗുഹാസുന്ദരിയായി ലോകത്തെ കോരിത്തരിപ്പിച്ച ഹോളിവുഡ് താരം റക്കേൽ വെ‍ൽച്ച് (82) ഓർമയായി. ലോകത്ത് ഏറ്റവുമധികം മോഹിക്കപ്പെടുന്ന സ്തീയായി പ്ലേ ബോയ് മാഗസിൻ വിശേഷിപ്പിച്ചിരുന്ന റക്കേൽ 1960 കളിലും 1970 കളിലും ഹോളിവുഡിലെ വശ്യസുന്ദരി വേഷങ്ങളിലൂടെയാണു പ്രശസ്തയായത്. 1940 സെപ്റ്റംബർ 5നു ഷിക്കാഗോയിലാണു ജനനം. വിവാഹമോചിതയായി 2 പിഞ്ചുകുഞ്ഞുങ്ങളെയും കൊണ്ട് ന്യൂയോർക്കിലെത്തിയാണു മോഡലിങ്, സിനിമ കരിയറിനു തുടക്കമിട്ടത്. റക്കേലിന്റെ സുന്ദരരൂപം കൊണ്ടു ശ്രദ്ധേയമായ ഫാന്റസി ചിത്രം ‘വൺ മില്യൺ ഇയേഴ്സ് […]

കുടുംബ ഗ്രൂപ്പ് വീസ നൽകാൻ യുഎഇ; ലഭിക്കുക സിംഗിൾ, മൾട്ടിപ്പിൾ എൻട്രി വീസകൾ

അബുദാബി ∙ വിനോദസഞ്ചാരം, ചികിത്സ തുടങ്ങിയവയ്ക്കായി കുടുംബസമേതം എ‌ത്താൻ ആഗ്രഹിക്കുന്നവർക്ക് കുടുംബ ഗ്രൂപ്പ് വീസ നൽകുമെന്ന് യുഎഇ അധികൃതർ അറിയിച്ചു. 60, 180 ദിവസ കാലാവധിയുള്ള സിംഗിൾ, മൾട്ടിപ്പിൾ എൻട്രി വീസകളാണു ലഭിക്കുക. രോഗികളെ അനുഗമിക്കുന്നവരെയും ഈ വീസയിൽ കൊണ്ടുവരാനാകും. വിശദാംശങ്ങൾ പിന്നീടു പ്രഖ്യാപിക്കും. യുഎഇ താമസ വീസയുള്ളവർക്ക് മാതാപിതാക്കൾ, ജീവിതപങ്കാളി, മക്കൾ എന്നിവരെ സ്വന്തം സ്പോൺസർഷിപ്പിൽ 90 ദിവസത്തെ വീസയിൽ കൊണ്ടുവരാമെന്നും വ്യക്തമാക്കി. 750 (ഏകദേശം 16,892 രൂപ) ദിർഹമാണ് വീസ ഫീസ്. ബാങ്ക് ഗ്യാരന്റിയായി […]

10 ദിവസം മണ്ണിനടിയിൽ: ഒടുവിൽ രക്ഷ

അങ്കാറ ∙ ഭൂകമ്പം കനത്തനാശം വിതച്ച തുർക്കിയിലെ കഹ്റാമൻമറാഷ് നഗരത്തിനു സമീപം 10 ദിവസത്തിനു ശേഷം ഒരു 17 വയസ്സുകാരിയെ രക്ഷിച്ചു. 248 മണിക്കൂറുകളാണ് അലെയ്ന ഓൽമെസ് എന്ന പെൺകുട്ടി ഭക്ഷണവും വെള്ളവുമില്ലാതെ അവശിഷ്ടങ്ങൾക്കടിയിൽ കിടന്നത്. കഹ്റാമൻമറാഷിനു സമീപമുള്ള ജനവാസമേഖലയായ കയാബാസിയിലാണു സംഭവം. തുർക്കിയിലും സിറിയയിലുമായി ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 42,000 കടന്നു. തുർക്കിയിൽ മാത്രം 36,187 മരണം സ്ഥിരീകരിച്ചു.  തുർക്കിയിലെ അന്റാക്യയിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്നു 2 മക്കൾക്കൊപ്പം ഇല എന്ന വിദേശവനിതയെ ഇന്നലെ രക്ഷിച്ചു. കുടുങ്ങിയവർക്കായുള്ള തിരച്ചിൽ […]

വായ്പയ്ക്കായി ഐഎംഎഫ് നിബന്ധന: ശ്രീലങ്കയിൽ പവർകട്ട് ഒഴിവാക്കി നിരക്ക് കൂട്ടി ; ഇന്ധനവില കൂട്ടി പാക്കിസ്ഥാനും

ഇസ്‌ലാമാബാദ് / കൊളംബോ ∙ ഒരു വർഷം നീണ്ട ലോഡ് ഷെഡിങ് ഒഴിവാക്കി ശ്രീലങ്കയിൽ തടസ്സമില്ലാത്ത വൈദ്യുതിവിതരണം പുനഃസ്ഥാപിച്ചു. രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) നിർദേശിച്ച ഉയർന്ന നിരക്കിലാണ് വൈദ്യുതി വിതരണം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ മുങ്ങിത്താണ പാക്കിസ്ഥാനിലും ഐഎംഎഫ് വ്യവസ്ഥ പാലിക്കാനായി പെട്രോളിനു വീണ്ടും വില വർധിപ്പിച്ചു. ഒരു ലീറ്റർ പെട്രോളിനു 272 പാക്ക് രൂപയാണ് (ഏകദേശം 90 ഇന്ത്യൻ രൂപ) ഇന്നലെ നിരക്ക്. കഴിഞ്ഞ വർഷം ജനുവരി മുതൽ ലങ്കയിൽ ദിവസവും 14 മണിക്കൂർ വരെയായിരുന്നു […]

സാനിയ മിർസ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിന്റെ മെന്ററാകും

ബെംഗളൂരു∙ ടെന്നിസ് താരം സാനിയ മിർസ വനിതാ ഐപിഎലിൽ  റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ (ആർസിബി) മെന്ററാകും. ടൂർണമെന്റിന്റെ വരവോടെ വനിതാ ക്രിക്കറ്റിൽ വിപ്ലവകരമായ മാറ്റങ്ങൾ സംഭവിക്കുമെന്നും സാനിയ പറഞ്ഞു. 6 ഗ്രാൻസ്‍ലാം കിരീടങ്ങളും 43 ഡബ്ല്യുടിഎ കിരീടങ്ങളും നേടിയിട്ടുള്ള സാനിയ കഴിഞ്ഞ മാസം ഓസ്ട്രേലിയ ഓപ്പണ്‍ മിക്സ്ഡ് ഡബിൾസിൽ റണ്ണറപ് കിരീടം നേടിയിരുന്നു. English Summary: Sania Mirza appointed as the mentor of the RCB women’s cricket team

നോട്ടപ്പുള്ളി(കൾ): സതീഷ് കളത്തിൽ.

അങ്ങ്, ആ മലഞ്ചെരുവിനു മുകളിലെ ആകാശകോണുകളിൽ, നിശബ്ദമായ് അടയിരിക്കുന്ന മേഘങ്ങൾക്കിടയിൽ പലപ്പോഴും, ഞാൻ പോയി പതുങ്ങിയിരിക്കാറുണ്ട്. അവിടെനിന്നും ഉയരാറുള്ള ആ പാട്ടുകൾക്കെന്തു ചന്തമാണ്?!! അതിത്രമാത്രം മധുരതരമായി പാടുന്ന ആ പൂങ്കുയിലാരാണ്?!! ചിലപ്പോളേതോ പെൺകുയിൽ, ചറപറാന്ന് ഞാറ് നടുംനേരം പാടുന്നതാകാമെന്നു തോന്നും; പാടത്തെ ചേറിൽനിന്നെന്നപോലെ, വിയർപ്പിൻറെ ഒരു വന്യസുഗന്ധം വിരുന്നെത്താറുണ്ട്, ആ സമയമെന്നിൽ. പലപ്പോഴുമത്, പ്രണയത്തിൻറെ നഷ്ടകണക്കുകളുടെ അനുവർത്തനംപോലെയോ അരികെയുള്ള പ്രണയത്തിൻറെ ആശ്ലേഷംപോലെയോയൊക്കെയുള്ള അനുരാഗപ്പാട്ടുകളായും തോന്നാറുമുണ്ട്. ആകാശത്ത്, അവളിൽ ജീവിക്കുന്നേതോ നാമമവൾ അടയാളപ്പെടുത്തിയിടുന്നതുപോലെ… കന്മഷം തീണ്ടിയെത്തുന്ന മനസിന്, ഉന്മേഷം പകരാതെ കടന്നുപോകാറില്ലവ. […]

പാണ്ടനാട്ടെ പക്ഷികൾ – പൂന്തോട്ടത്ത്‌ വിനയകുമാർ

വിദേശത്തു  നിന്നും   അവധിക്ക്  വരുമ്പോഴൊക്കെ റോജി ജോൺ പാണ്ടനാട്ടെ വലിയ വയലിന്റെ ഓരത്തുള്ള  കൈത്തോട്ടിലെ  ഒഴുക്കുള്ള  വെള്ളത്തിൽ  ചൂണ്ടയിടാൻ പോകുമായിരുന്നു…പല നിറത്തിലും വലിപ്പത്തിലുള്ള പുഴമീനുകൾ അയാളുടെ   ചൂണ്ടയിൽ   കൊരുക്കാറുമുണ്ടായിരുന്നു … പുതുമഴ  പെയ്യുന്ന  സമയത്തു  തൊട്ടപ്പുറത്തുള്ള    വലിയ  ആറിൽ    നിന്നും കൈത്തോട്ടിലേക്ക്   ധാരാളം   മീനുകൾ   കുതിച്ചു കയറി വരും …റോജിയെ സംബന്ധിച്ചിടത്തോളം അങ്ങനെ മീൻ പിടിക്കാൻ പോകുന്നത് ഒരു ഹരമായിരുന്നു .മീൻ പിടിക്കുക   എന്നതിലുപരി   അയാൾ   പല നിറത്തിലും രൂപത്തിലുമുള്ള മീനുകളെ കാണുന്നതായിരുന്നു അയാൾക്കിഷ്ടം …. ഒപ്പം, […]

യുഎസ് പ്രസിഡന്റ് സ്ഥാനാർഥിയാകാൻ നിക്കി ഹേലി; റിപ്പബ്ലിക്കൻ പാർട്ടിയിൽ ട്രംപിന്റെ എതിരാളിയായി പ്രചാരണം തുടങ്ങി

വാഷിങ്ടൻ ∙ യുഎന്നിലെ അംബാസഡറാക്കി രാഷ്ട്രീയ ഉയർച്ചയ്ക്കു വഴിയൊരുക്കിയ ഡോണൾഡ് ട്രംപിനെ വെല്ലുവിളിച്ച് ഇന്ത്യൻ വംശജ നിക്കി ഹേലി യുഎസ് പ്രസിഡന്റ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു. അടുത്ത വർഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയാകാൻ രംഗത്തുള്ള ട്രംപിനെതിരെ മത്സരം പ്രഖ്യാപിക്കുന്ന ആദ്യത്തെയാളായ നിക്കി (51) പ്രചാരണത്തിൽ സജീവമായി. ട്വിറ്ററിലൂടെയാണ് നിക്കി സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. പുതിയ തലമുറയിലെ നേതൃത്വമാണ് യുഎസിനു വേണ്ടതെന്നു പറഞ്ഞ് സ്വന്തം നേട്ടങ്ങൾ എടുത്തുകാട്ടി. ജനകീയ വോട്ടിൽ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥികൾ പതിവായി പിന്നിലാകുന്നതും ചൂണ്ടിക്കാട്ടി. […]

തകർന്ന ഭൂമിയിൽനിന്ന് കയ്യിൽ കിട്ടിയതുമെടുത്ത് കൂട്ട പലായനം; എട്ടാം ദിവസം പിന്നിട്ടു തിരച്ചിൽ

അങ്കാറ ∙ തുർക്കിയിലും സിറിയയിലും ഭൂകമ്പബാധിത മേഖലകളിൽനിന്നു ജനങ്ങൾ കയ്യിൽ കിട്ടിയതുമാത്രമെടുത്തു പലായനം ആരംഭിച്ചു. അതിശൈത്യത്തിൽ തലചായ്ക്കാൻ ഒരിടമോ ഭക്ഷണമോ വെള്ളമോ ഇല്ലാത്ത ദുരവസ്ഥയിലാണു കൂട്ടപലായനം. അതേസമയം, ദുരന്തത്തിന്റെ എട്ടാം ദിവസം തെക്കൻ തുർക്കിയിലെ ഹതായി നഗരത്തിലെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഒരു സ്ത്രീയെക്കൂടി രക്ഷിച്ചു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായ കഹറാമൻമറാഷിൽ കെട്ടിടാവശിഷ്ടങ്ങളിൽ 198 മണിക്കൂർ കഴിഞ്ഞ പതിനേഴുകാരൻ അടക്കം 2 പേരെക്കൂടി രക്ഷിക്കാനായി. അദിയാമൻ പ്രവിശ്യയിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കഴിയുന്ന പതിനെട്ടുകാരനായ മുഹമ്മദ് സഫറിനു ദ്രവരൂപത്തിലുള്ള ഭക്ഷണമെത്തിക്കാൻ സംഘത്തിനു സാധിച്ചു. കെട്ടിടഭാഗങ്ങൾ […]

തായ് ഗുഹയിൽനിന്നു രക്ഷപ്പെട്ട പ്രോംതെപ് വിടപറഞ്ഞു; തലയ്ക്ക് പരുക്കെന്ന് റിപ്പോർട്ട്

ലണ്ടൻ ∙ 5 വർഷം മുൻപു തായ്‌ലൻഡിലെ ഗുഹയിൽ കുടുങ്ങി ലോകശ്രദ്ധ നേടിയ ‘വൈൽഡ് ബോർ’ ഫുട്ബോൾ സംഘത്തിന്റെ ക്യാപ്റ്റൻ ദുവാങ്പെച്ച് പ്രോംതെപ് (17) വിടപറഞ്ഞു. ബ്രിട്ടനിലെ ബ്രൂക്ക് ഹൗസ് ഫുട്ബോൾ അക്കാദമിയിൽ പരിശീലനം നടത്തുകയായിരുന്ന പ്രോംതെപിനെ ലെയ്സെസ്റ്റർഷറിലെ താമസസ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. തലയ്ക്ക് പരുക്കേറ്റിരുന്നെന്ന് തായ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ഓഗസ്റ്റിലാണ് പ്രോംതെപ് അക്കാദമിയിൽ ചേർന്നത്. ജന്മനാടായ ചിയാങ് റായിലുള്ള വാട്ട് ദോയി വാവൊ ക്ഷേത്രത്തിൽ ഫുട്ബോൾ സംഘം ഒത്തുചേരുമായിരുന്നു. […]

ശരീരത്തിൽ വിഷബാക്ടീരിയ; അവർ നെരൂദയെ വിഷം കൊടുത്തു കൊന്നു!

മാഡ്രിഡ് ∙ അരനൂറ്റാണ്ടു മുൻപു സാന്റിയാഗോയിലെ ആശുപത്രിയിൽ ഉറക്കം വിട്ടു ഞെട്ടിയുണർന്ന കവി പാബ്ലോ നെരൂദ മരണഭയത്തോടെ ഫോണിൽ സഹായം തേടിയതിനു പിന്നിലെ ദുരൂഹതയുടെ വിഷപ്പുകയ്ക്ക് കനമേറുന്നു. അർബുദ ചികിത്സ തുടരുന്നതിനിടെ 1973 സെപ്റ്റംബർ 23നു മരിച്ച നെരൂദയുടെ ശരീരത്തിൽ ക്ലോസ്ട്രീഡിയം ബോട്ടുലിനം എന്ന വിഷബാക്ടീരിയ ഉണ്ടായിരുന്നെന്ന പുതിയ ഫൊറെൻസിക് പരിശോധനാഫലമാണ് നിഗൂഢതയിലേക്ക് വെളിച്ചം പകരുന്നത്. വിപ്ലവവും പ്രണയവും വിരഹവും വിഷാദവും നുരയുന്ന വരികളാൽ യുവതയുടെ ഹൃദയം കവർന്ന  കവിയെ ഭരണകൂട പിന്തുണയോടെ വകവരുത്തിയതാണെന്ന് അന്നുതന്നെ വാർത്ത […]