പക്ഷിപാതാളം – സിസിലി ജോർജ് | അദ്ധ്യായം 25

ജോണ്‌സണ് മാറ്റമാണ്. അധികം ദൂരെയല്ലെങ്കിലും വിവരം പറഞ്ഞപ്പോള് എല്ലാവര്ക്കും പ്രയാസമായി. നന്ദിനിയുടെ ശക്തികേന്ദ്രമായി മാറിയിരുന്നു ജോണ്‌സണ്. അവളെ ആശ്വസിപ്പിക്കുമ്പോള് അയാളുടെ ശബ്ദം ഇടറി. എന്നായാലും എവിടെയായാലും ഞാന് അടുത്ത് തന്നെ ഉണ്ടായിരിക്കും. ജോണ്‌സണ് അവളെ ബോധ്യപ്പെടുത്തി. കുറച്ചു കാലം കൂടെ ഇവിടെത്തന്നെ തുടരാന് ആവശ്യപ്പെടിട്ടുണ്ട്. ഈ സ്ഥലത്ത് മുന്പ് ഇല്ലാതിരുന്ന പല സംരംഭങ്ങളും വിജയിപ്പിക്കാന് കഴിഞ്ഞ ഒരു ഓഫീസര് എന്ന കാരണത്താല്, തുടങ്ങി വച്ച സംരംഭങ്ങള് വിജയിപ്പിക്കാനുള്ളു ഒരവസരം നല്കാനെന്ന നിലയില് അദ്ദേഹത്തിന്റെ അപേക്ഷ സ്വീകരിക്കപ്പെടാനാണ് സാധ്യത.പുതിയ […]
ഒരുപാടകലെയാണിന്നു നാമെങ്കിലും – ബിന്ദു. കെ.എം മലപ്പുറം.

ഒരുപാടകലെയാണിന്നു നാമെങ്കിലും കളിചിരി പങ്കിടുമെന്നുമെന്നും അഴകുലാവും നിൻ മിഴികളിലെപ്പോഴും തെളിവെയിൽ പടരുന്ന പോലെ …. (ഒരുപാടകലെ )… നാം കണ്ട കാഴ്ചകൾ മനസ്സിലുണ്ടെന്നും കേൾക്കുന്ന ഗാനത്തിലലിയും ശ്രുതിയും കൊഴിഞ്ഞിട്ടുമൊഴിയാത്ത സൗരഭ്യമേറിടും മധുമണമെന്ന പോലെ….. (ഒരു പാടകലെ…..) ഒറ്റക്കിരുന്നു ഞാൻ പാടുന്ന പാട്ടിൽ നിൻ മൗനമോഹങ്ങൾ ചിറകടിച്ചു….. മടുപ്പായ് മാറാത്തോരടുപ്പമല്ലേ നമ്മൾ ഒരു നാളും പിരിയാത്ത കൂട്ടല്ലേ…….. (ഒരു പാടകലെ…) ബിന്ദു. കെ.എം മലപ്പുറം.
മാറ്റം അത് പ്രകൃതി നിയമമാണ്. മാറ്റമില്ലാത്തത് മാറ്റത്തിനു മാത്രമാണ് – ജോസ് ക്ലെമന്റ്

മാറ്റം അത് പ്രകൃതി നിയമമാണ്. മാറ്റമില്ലാത്തത് മാറ്റത്തിനു മാത്രമാണ്. നമ്മുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റത്തിന് അനുകൂലമായി ചിന്തിക്കാനും പ്രവർത്തിക്കാനും നമുക്കു കഴിയണം. എങ്കിൽ മാത്രമേ സ്വസ്ഥതയും സമാധാനവും നമുക്കുണ്ടാകൂ. മാറ്റങ്ങളോട് ഏറ്റവും നന്നായി ഇണങ്ങിച്ചേരുമ്പോഴാണ് നമ്മുടെ വളർച്ചയും പുരോഗതിയും ത്വരിത ഗതിയിൽ നടക്കുക. മാറ്റങ്ങളെ സന്തോഷപൂർവം സ്വീകരിക്കാൻ നമുക്കു കഴിയണം. അതിന് നമ്മുടെ മനസ്സിനും മാറ്റം വരുത്തിക്കൊണ്ടിരിക്കണം. അതാണ് ബർണാഡ് ഷാ പറഞ്ഞത്: “മാറ്റമില്ലാതെ പുരോഗതിയില്ല .മനസ്സു മാറ്റാനാവാത്തവർക്ക് ഒന്നും മാറ്റാനുമാവില്ലെ”ന്ന് . നമുക്ക് മാറ്റങ്ങൾക്കും പുരോഗതിക്കും ഒപ്പം […]
ബിസിനസ് / ടൂറിസ്റ്റ് വീസയിൽ യുഎസിൽ തൊഴിൽ തേടാം

വാഷിങ്ടൻ ∙ യുഎസിൽ ബിസിനസ്/ ടൂറിസ്റ്റ് വീസയിൽ (ബി1, ബി2) എത്തുന്നവർക്കു പുതിയ ജോലിക്ക് അപേക്ഷിക്കാനും അഭിമുഖത്തിൽ പങ്കെടുക്കാനും അനുമതി. ജോലി ലഭിച്ചാൽ, ചേരും മുൻപ് തൊഴിൽവീസയിലേക്കു മാറണം. ബി 1 വീസ ഹ്രസ്വകാല ബിസിനസ് യാത്രയ്ക്കുള്ളതാണ്. ടൂറിസ്റ്റ് വീസയാണ് ബി2. ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ അടക്കം യുഎസ് കമ്പനികൾ ഇന്ത്യക്കാരടക്കം ആയിരക്കണക്കിനു വിദേശജീവനക്കാരെ കഴിഞ്ഞമാസങ്ങളിൽ പിരിച്ചുവിട്ടിരുന്നു. എച്ച്–1ബി വീസയിലുള്ള ഇവരെല്ലാം നിലവിലെ നിയമപ്രകാരം 60 ദിവസത്തിനകം മറ്റൊരു ജോലി കിട്ടുന്നില്ലെങ്കിൽ രാജ്യം വിടണം. ഇവർക്കു ബി […]
യുക്രെയ്ൻ: പുനർനിർമാണത്തിന് വേണ്ടത് 41,100 കോടി ഡോളർ

വാഷിങ്ടൻ ∙ റഷ്യയുടെ ആക്രമണത്തിൽ തകർന്ന യുക്രെയ്നിന്റെ പുനർനിർമാണത്തിനും തിരിച്ചുവരവിനുമായി അടുത്ത 10 വർഷം 41,100 കോടി ഡോളറെങ്കിലും വേണ്ടിവരുമെന്നു ലോകബാങ്ക് റിപ്പോർട്ട്. 461 കുട്ടികൾ ഉൾപ്പെടെ 9655 യുക്രെയ്ൻകാർ യുദ്ധത്തിൽ മരിച്ചതായാണു റിപ്പോർട്ടിലെ കണക്ക്. 20 ലക്ഷം വീടുകൾ തകർന്നു. ആശുപത്രികളിൽ അഞ്ചിലൊന്ന് പ്രവർത്തനരഹിതമായി. കെട്ടിടങ്ങൾക്കും അടിസ്ഥാനസൗകര്യങ്ങൾക്കുമുണ്ടായ നാശനഷ്ടം പരിഹരിക്കാൻ 13,500 കോടി ഡോളറാണു വേണ്ടത്. യുദ്ധത്തിന്റെ മുഖ്യ പോരാട്ടവേദികളായി മാറിയ ഡൊണെട്സ്ക്, ഹർകീവ്, ലുഹാൻസ്ക്, ഹേഴ്സൻ എന്നിവിടങ്ങളിലാണ് നാശനഷ്ടം ഏറെയും സംഭവിച്ചിട്ടുള്ളത്. English Summary: […]
ഋഷി സുനക് നികുതിയടച്ചത് 10 കോടി രൂപ

ലണ്ടൻ ∙ സാമ്പത്തിക സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് നികുതിയടച്ചതിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടു. കഴിഞ്ഞ 3 വർഷത്തെ വരുമാനമായ 47 ലക്ഷം പൗണ്ടിന് നികുതിയായി 10 ലക്ഷം പൗണ്ടാണ് (10 കോടി രൂപ) സുനക് അടച്ചത്. പ്രതിപക്ഷമായ ലേബർ പാർട്ടിയുടെ നേതാവ് കെയ്‌ർ സ്റ്റാർമറും നികുതിവിവരങ്ങൾ പുറത്തുവിടും. എലിസബത്ത് രാഞ്ജിയെക്കാൾ സമ്പന്നനെന്ന വിശേഷണത്തോടെയാണു സുനക് 2020 ൽ ബ്രിട്ടിഷ് ധനമന്ത്രിയായി അധികാരമേറ്റത്. സുനകിന്റെ ഭാര്യയും ഇൻഫോസിസ് സ്ഥാപക ചെയർമാൻ എൻ.ആർ.നാരായണമൂർത്തിയുടെ മകളുമായ അക്ഷത […]
നെതന്യാഹുവിനെ പുറത്താക്കാൻ ഇനി നെതന്യാഹുവിനേ കഴിയൂ; നിയമം പാസാക്കി

ടെൽ അവീവ് ∙ ജുഡീഷ്യറിയെ സർക്കാരിനു കീഴിൽ കൊണ്ടുവരുന്ന നിയമഭേദഗതികളിൽ ആദ്യത്തേത് ഇസ്രയേൽ പാർലമെന്റ് പാസാക്കി. രാജ്യത്തെ ഏകാധിപത്യത്തിലേക്കു നയിക്കുന്ന നടപടിയാണിതെന്നാരോപിച്ച് രാജ്യമെങ്ങും ആയിരങ്ങൾ തെരുവിലിറങ്ങി. പ്രധാന ഹൈവേകൾ ഉപരോധിച്ചു. ഒട്ടേറെപ്പേർ അറസ്റ്റിലായി. അഴിമതിക്കേസുകളിൽ വിചാരണ നേരിടുന്ന പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു രക്ഷപ്പെടാൻ നടത്തുന്ന നീക്കമാണിതെന്നാണ് ആരോപണം. 120 അംഗ പാർലമെന്റിൽ 61–47 വോട്ടിനു പാസാക്കിയ നിയമപ്രകാരം ആരോഗ്യ–മാനസിക കാരണങ്ങളാൽ മാത്രമേ പ്രധാനമന്ത്രിയെ അയോഗ്യനാക്കാനാവു. ഇതിനുള്ള അധികാരം സർക്കാരിനു മാത്രമായിരിക്കും. പ്രതിഷേധത്തിര… പാർലമെന്റ് പാസാക്കിയ നിയമഭേദഗതികളിൽ പ്രതിഷേധിച്ച് […]



