LIMA WORLD LIBRARY

ഒരുപാടകലെയാണിന്നു നാമെങ്കിലും – ബിന്ദു. കെ.എം മലപ്പുറം.

ഒരുപാടകലെയാണിന്നു നാമെങ്കിലും കളിചിരി പങ്കിടുമെന്നുമെന്നും അഴകുലാവും നിൻ മിഴികളിലെപ്പോഴും തെളിവെയിൽ പടരുന്ന പോലെ …. (ഒരുപാടകലെ )…

നാം കണ്ട കാഴ്ചകൾ മനസ്സിലുണ്ടെന്നും കേൾക്കുന്ന ഗാനത്തിലലിയും ശ്രുതിയും കൊഴിഞ്ഞിട്ടുമൊഴിയാത്ത സൗരഭ്യമേറിടും മധുമണമെന്ന പോലെ…..

(ഒരു പാടകലെ…..)

ഒറ്റക്കിരുന്നു ഞാൻ പാടുന്ന പാട്ടിൽ നിൻ മൗനമോഹങ്ങൾ ചിറകടിച്ചു…..
മടുപ്പായ് മാറാത്തോരടുപ്പമല്ലേ നമ്മൾ ഒരു നാളും പിരിയാത്ത കൂട്ടല്ലേ……..

(ഒരു പാടകലെ…)

ബിന്ദു. കെ.എം
മലപ്പുറം.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px