മാറ്റം അത് പ്രകൃതി നിയമമാണ്. മാറ്റമില്ലാത്തത് മാറ്റത്തിനു മാത്രമാണ്. നമ്മുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റത്തിന് അനുകൂലമായി ചിന്തിക്കാനും പ്രവർത്തിക്കാനും നമുക്കു കഴിയണം. എങ്കിൽ മാത്രമേ സ്വസ്ഥതയും സമാധാനവും നമുക്കുണ്ടാകൂ. മാറ്റങ്ങളോട് ഏറ്റവും നന്നായി ഇണങ്ങിച്ചേരുമ്പോഴാണ് നമ്മുടെ വളർച്ചയും പുരോഗതിയും ത്വരിത ഗതിയിൽ നടക്കുക. മാറ്റങ്ങളെ സന്തോഷപൂർവം സ്വീകരിക്കാൻ നമുക്കു കഴിയണം. അതിന് നമ്മുടെ മനസ്സിനും മാറ്റം വരുത്തിക്കൊണ്ടിരിക്കണം. അതാണ് ബർണാഡ് ഷാ പറഞ്ഞത്: “മാറ്റമില്ലാതെ പുരോഗതിയില്ല .മനസ്സു മാറ്റാനാവാത്തവർക്ക് ഒന്നും മാറ്റാനുമാവില്ലെ”ന്ന് . നമുക്ക് മാറ്റങ്ങൾക്കും പുരോഗതിക്കും ഒപ്പം നടക്കാം.









