പക്ഷിപാതാളം – സിസിലി ജോർജ് | അദ്ധ്യായം 25

Facebook
Twitter
WhatsApp
Email

ജോണ്‌സണ് മാറ്റമാണ്. അധികം ദൂരെയല്ലെങ്കിലും വിവരം

പറഞ്ഞപ്പോള് എല്ലാവര്ക്കും പ്രയാസമായി. നന്ദിനിയുടെ ശക്തികേന്ദ്രമായി മാറിയിരുന്നു ജോണ്‌സണ്. അവളെ ആശ്വസിപ്പിക്കുമ്പോള് അയാളുടെ ശബ്ദം ഇടറി. എന്നായാലും എവിടെയായാലും ഞാന് അടുത്ത് തന്നെ ഉണ്ടായിരിക്കും. ജോണ്‌സണ് അവളെ ബോധ്യപ്പെടുത്തി. കുറച്ചു കാലം കൂടെ ഇവിടെത്തന്നെ തുടരാന് ആവശ്യപ്പെടിട്ടുണ്ട്.

ഈ സ്ഥലത്ത് മുന്പ് ഇല്ലാതിരുന്ന പല സംരംഭങ്ങളും വിജയിപ്പിക്കാന് കഴിഞ്ഞ ഒരു ഓഫീസര് എന്ന കാരണത്താല്, തുടങ്ങി വച്ച സംരംഭങ്ങള് വിജയിപ്പിക്കാനുള്ളു ഒരവസരം നല്കാനെന്ന നിലയില് അദ്ദേഹത്തിന്റെ അപേക്ഷ സ്വീകരിക്കപ്പെടാനാണ് സാധ്യത.പുതിയ സ്ഥലത്ത് ചാര്ജ്ജ് എടുത്തു തല്ക്കാലം രണ്ടുമാസത്തെ അവധിക്ക് അപേക്ഷ സമര്പ്പിച്ചിരിക്കുന്നു. നാട്ടില് പോയി അമ്മയുടെ വലിയ ഭാരങ്ങളൊക്കെ ഒന്നൊതുക്കണമെന്നുണ്ട്. ആഗ്രഹിച്ചത് പോലെയൊക്കെ അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് പ്രിയപ്പെട്ടോരൊക്കെ ആശംസിച്ചു.

‘നീയിങ്ങനെ ഓടി നടക്കുന്നതെന്തിനാ മോനെ? ആഗ്രഹം പറഞ്ഞപ്പോള് മമ്മി സമ്മതിച്ചയച്ചതാണ്. ഇങ്ങനെ നാട് തെണ്ടണോ? ഇനി ഈ ജോലിയങ്ങ് ഉപേക്ഷിക്കു.’ മമ്മി പറഞ്ഞു.

‘ഉപേക്ഷിക്കയോ? ഞാന് വളരെ ആഗ്രഹിച്ച സ്ഥാനത്താണിന്ന്. ഓരോ സ്ഥലത്തിന്റെയും ഹൃദയത്തിലേക്കിറങ്ങിച്ചെന്ന് പ്രവര്ത്തിക്കാന് എനിക്ക് ഇഷ്ടമാണ്… മമ്മി.. കുറച്ചു കാലം കൂടെ.’

‘നിനക്ക് ഒരു കല്ല്യാണം കഴിച്ചു പെണ്ണും മക്കളുമൊക്കെയായി കഴിയണമെന്നില്ല? വീട്ടില് ഒരേ ഒരു മകനാണ്.’

‘അതിനു സമയം ആകുമ്പോള് ഞാന് അവളെ മമ്മിക്കു കാണിച്ചു തരും. അതെന്റെ മാത്രം സെലക്ഷന് ആയിരിക്കും. മമ്മി ഇഷ്ടപ്പെടുന്ന ഒരാള്! ‘

‘ങ്ങേ നീ അതും നടത്തുമെന്നോ? എന്റീശോയേ’

‘എന്റെ വാരിയെല്ല് ഞാന് തന്നെ കണ്ടെത്തേണ്ട, മമ്മി? ആ അവയവം എന്നില് വന്നു ചേര്ന്നാലല്ലെ ഞാന് പൂര്ണ്ണനാകൂ ‘

‘മതി..മതി.. നിന്നോട് തര്ക്കിക്കാന് ഞാനില്ല.’

‘മമ്മി സമാധാനിച്ചോ…രണ്ടു മാസം ഞാനിവിടെ ഉണ്ട്.’

രണ്ടു മാസം അവധിയാണെന്ന് അറിഞ്ഞപ്പോള് നന്ദിനിക്ക് സന്തോഷമായി. കോളേജ് വാര്ഷികത്തിന്റെ തിരക്കാണ്. കൂടെ വര്ഷാവസാന പരീക്ഷയും. എല്ലാ കാര്യങ്ങളിലും ഒരു സഹായം പൂര്ണ്ണമായും പ്രതീക്ഷിക്കാം. അതിലവള്ക്ക് നല്ല ഉറപ്പുണ്ട്. കൂട്ടത്തില് നാരായണിക്ക് ടി.ടി.സി യുടെ ഇന്റര്വ്യൂ കാര്ഡ് വന്നിരിക്കുന്നു. അവളെ അതിന് ഒരുക്കണം. അവള് ഇപ്പോള് പഴയ പോലെ അല്ല. ഒരല്പം ഉത്തരവാദിത്ത ബോധമൊക്കെ വന്നിട്ടുണ്ട്. ടൈപ്പിന്റെ ലോവര് പരീക്ഷ പാസ്സായി. ഷോര്ട്ട് ഹാന്റിന്റെ ലോവര് പരീക്ഷക്ക് പഠിക്കുന്നു. ഇനി ഹയറും ജയിക്കണമെന്ന് ആവള്ക്ക് ആശയുണ്ട്. ടി.ടി.സിക്ക് കിട്ടിയാലും അടുത്ത് ഇന്സ്റ്റിറ്റിയുട്ട് ഉണ്ടെങ്കില് ഈ പഠനവും തുടരാനവള് തീരുമാനിച്ചിരിക്കുന്നു. ഇംഗ്ലീഷ് ഭാഷയില് നല്ല പ്രാവീണ്യം ലഭിക്കാന് ഈ പഠനം അവളെ സഹായിക്കുന്നുമുണ്ട്. ലോകമെന്തെന്ന് അറിയാനുള്ള ഒരു ‘ത്വര’ അവളില് വന്നു ചേര്ന്നിരിക്കുന്നു. ഭാവിയെപ്പറ്റി ഒരു ചിന്ത അവളില് ഉദ്ദീപിപ്പിക്കാന് നന്ദിനിയുടെ ഉപദേശങ്ങള്ക്ക് സാധിച്ചു. സ്ത്രീക്ക് സ്വന്തമായി ഒരു അഭിമാനം വേണം. അത് നേടാന് അവള് പരിശ്രമിക്കണമെന്ന അവബോധം അവള്ക്കുണ്ടായിരിക്കുന്നു.നന്ദിനിക്ക് അവളോട് സംസാരിച്ചപ്പോള് അത് മനസ്സിലായി. ടി.ടി.സി യുടെ ഇന്റര്വ്യൂവിന് അവള് ഒരുങ്ങുന്നുണ്ടായിരുന്നു. ലോക വിവരങ്ങള് അവള് പുസ്തകങ്ങള് വരുത്തി പഠിച്ചു നേടി.

അച്ഛനും അമ്മയും ഇതൊക്കെ മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു. പണ്ടത്തെ അന്തസ്സും, ആഭിജാത്യവും പറഞ്ഞിരുന്നാല് പ്രയോജനമില്ല. നാട്ടില്

വലിയ മാറ്റങ്ങള്

ആണ് വന്നുകൊണ്ടിരിക്കുന്നത്. ആരും ആരുടേയും അടിമ വേല ചെയ്യാന് ഇഷ്ടപ്പെടുന്നില്ല . നാട്ടിലെ ചെറുപ്പക്കാരില് ഭൂരിപക്ഷവും മറ്റു വന് നഗരങ്ങളില് ജോലി തേടി  പോകുന്നു. വീടുകളില് മാസാമാസം ”മണി ഓര്ഡറുകള്’ വരുന്നു. വയസ്സായ

മാതാപിതാക്കള്ക്ക് അവര് ആശ്വാസ കേന്ദ്രമാകുന്നു. മുറ്റമടിക്കാനും, പാത്രം കഴുകാനും  തുണി അലക്കാനുമൊക്കെ ഓടി നടന്ന വൃദ്ധകള് മക്കള് അയക്കുന്ന പണം കൊണ്ട് അരിയും മീനും വാങ്ങി സ്വന്തമായി പാകം ചെയ്തു കഴിക്കുന്നു.

പത്തു സെന്റില് പണിത ഓടിട്ട വീട്ടില് കിടന്നുറങ്ങുന്നു.

ധൈര്യപൂർവ്വം  ജീവിതത്തെ നേരിടാന് തയ്യാറുള്ളവരൊക്കെ ജീവിതവിജയം കണ്ടെത്തുന്നു . അദ്ധ്വാനത്തിന്റെ വില അവര് തിരിച്ചറിഞ്ഞിരിക്കുന്നു. കല്ക്കരയോടടുത്തു ജീവിക്കുന്ന യുവാക്കള് കടല് കടന്നു സിങ്കപ്പൂരും, ഗള്ഫ് രാജ്യങ്ങളിലും എത്തിപ്പെട്ടു നാടിനെ സമ്പന്നമാക്കുന്നു. ഉന്നതകുല ജാതരെന്നു അഭിമാനിച്ചു കഴിഞ്ഞവര് താഴോട്ടു പോയപ്പോള്, ചെളിയിലും വെയിലിലു0 അദ്ധ്വാനിച്ചു വളര്ന്ന പട്ടിണിപ്പാവങ്ങള് പരസ്പര സഹായത്തോടെ, അന്യ നാട്ടില് എത്തി, അദ്ധ്വാനത്തിന്റെ കൂലി വാങ്ങി, സ്വന്തം ഭവനവും നാടും സമ്പന്നമാക്കുന്നു.

രണ്ടു വര്ഷം പോലും വേണ്ടി വന്നില്ല കുടിലുകള് കൊട്ടാരങ്ങളാകാനും, കൊട്ടാരങ്ങൾ  കുടിലുകളാകാനും. ഒരു പുതുപുത്തന് ഉണര്വ്വ് എല്ലാ ഇടവും കീഴടക്കി.ഗൾഫിൽ  നിന്നും സിങ്കപ്പൂരുനിന്നും കൊണ്ടു വന്ന സില്ക്ക് തുണികള് അണിഞ്ഞു സമപ്രായക്കാര് ഇന്സ്റ്റിറ്റുട്ടുകളില് വന്നപ്പോള് നാരായണി കണ്ണ് തള്ളി ഇരുന്നു പോയി.ആ തുണികളുടെ നേര്മ്മയും, പളപളപ്പും, അവര് അണിഞ്ഞിരുന്ന സ്വര്ണ്ണാ ആഭരണങ്ങളുടെ ആധുനികതയും അവളെ വല്ലാതെ ആകര്ഷിച്ചു. തന്റെ വീട്ടില് ഒരു സഹോദരൻ ഇല്ലല്ലോ, വിദേശത്ത് പോകാന്! അത്തറിന്റെയും വിദേശ നിര്മ്മിത സോപ്പുകളുടെയും, യാര്ഡ്‌ലി പൗഡറിന്റെയും ആകര്ഷണീയമായ സാമ്യ പരിമളത്തില് അവള് മോഹിതയായി. എന്തായാലും പഠിക്കണമെന്നവള് ദൃഡപ്രതിജ്ഞ എടുത്തിരുന്നു. വിദേശത്ത് എത്തണമെന്ന ഒരു മോഹവും അനുബന്ധമായി അവളില് പൊട്ടി മുളച്ചു വന്നു.

നന്ദിനി പാടിയ സിനിമ ഇറങ്ങിയിരിക്കുന്നു. പട്ടണത്തിലെ കൊട്ടകയില് സിനിമ വനത് കോളേജ് ഒരു ആരവത്തോടെയാണ് കൊട്ടിഘോഷിച്ചത്. ആദ്യത്തെ പ്രദർശനത്തിനു തന്നെ പലരും പോയി കണ്ടു. പെണ്കുട്ടികള്ക്ക് ഇരിക്കപൊറുതി ഇല്ല.മാറ്റിനിക്കു പിറ്റേന്ന് പോകാമെന്നു പറഞ്ഞിട്ടും പലരും രക്ഷിതാക്കളെ കൂട്ടി ആദ്യത്തെ പ്രദര്ശനത്തിനു പോയി വന്നു. ഹോസ്റ്റലിലുള്ളവരെ വിളിച്ചു നല്ല അദിപ്രായം അറിയിച്ചു കൊണ്ടിരുന്നു. പിറ്റേന്ന് ഞായറാഴ്ചയാണ്. മാറ്റിനിക്കു ഹോസ്സല് മുഴുവന് ഏതാണ്ട് ബുക്ക് ചെയ്തിരുന്നു. വാര്ഡന് നന്ദിനിയെ കൂടെ കൊണ്ട് പ്രോകാന് തീരുമാനിച്ചു. നന്ദിനി ജോണ്‌സണേയും ദിനേശനെയും വിവരം അറിയിച്ചിരുന്നു. അവര് രണ്ടു പേരും ആ പ്രദര്ശനത്തിനു തന്നെ ബുക്ക് ചെയ്തു. എന്തെങ്കിലും അനിഷ്ട സംഭവം ഉണ്ടാവുമോ എന്നൊരു ഭയം അവരും സൂക്ഷിച്ചിരുന്ന.ജോൺസൺ തലേന്നു തന്നെ താമസസ്ഥലത്ത് എത്തി.

പെൺകുട്ടികൾ കൂട്ടം കൂട്ടമായി കയറി പോകുന്നതു കണ്ടു സ്ഥിരം സിനിമ പ്രേമികൾ അന്തം വിട്ടു നിന്നു. അതിനകം ആരോ പറഞ്ഞു പലരും അറിഞ്ഞു പുതിയ ഗാന രചയിതാവും സംവിധായികയും ഗായകിയും ഒന്നാണെന്നും, പെൺകുട്ടി ഇന്ന് മാറ്റിനിക്ക് വന്നിട്ടുണ്ടെന്നും അതോടെ ജനങ്ങൾക്കിടയിൽ ഒരാരവം പോലെ ഈ സത്യം കൈമാറിക്കൊണ്ടിരുന്നു. ജോൺസണും ദിനേശനും വന്നതോടെ അവരും

ശ്രദ്ധാപാത്രമായി. ജോണ്‌സണ് ആണ് അവരുടെ പ്രിയപ്പെട്ട യുവ കഥാകൃത്തെന്നു അന്നാട്ടുകാര് പലരും മനസ്സിലാക്കിയിരിക്കുന്നു. ജോണ്‌സണ് വന്നതും ”ജയ്.. ജയ്, ജോണി പാറക്കുന്നേല്’ എന്ന ആരവം ഉയര്ന്നു അതിനിടയില് കുശുകുശുപ്പ് വീണ്ടും വന്നു. ‘അദ്ദേഹവും ഈ പടത്തില് യുഗ്മഗാനം പാടിയിട്ടുണ്ട്.’

‘ഉവ്വോ? അദ്ദേഹം ഗായകന് കൂടെയാണോ?’

ജോണ്‌സണും ദിനേശനും ആളുകളെ നമസ്‌ക്കരിച്ച് അകത്തു കയറി. കൊട്ടകയുടെ ഉടമയും വിതരണക്കാരനുമൊക്കെ അവരെ സ്വീകരിച്ച് അകത്തേക്ക് ആനയിച്ചു. ജോണ്‌സണ് ആകെ അവലോകനം ചെയ്ത് നന്ദിനി ഇരിക്കുന്ന സ്ഥലം കണ്ടെത്തി.വാര്ഡന്റെ അരികില് കുറച്ചധികം പെണ്കുട്ടികള്ക്കിടയില് ആയിരുന്നു നന്ദിനി.ജോണ്‌സണും ദിനേശനും അവരുടെ ഏതാണ്ട് അടുത്ത് തന്നെയുള്ള ഇരിപ്പിടം കണ്ടു പിടിച്ചിരുന്നു. സിനിമ തുടങ്ങി ആദ്യത്തെ ഗാനം തന്നെ ആളുകള് വളരെ ഇഷ്ടപ്പെട്ടു. അവര് നന്ദിനിയെ പുകഴ്ത്തി സംസാരിക്കാന് തുടങ്ങി. രണ്ടാമത്തേത് യുഗ്മഗാനം ആയിരുന്നു. അത് കൂടെ കേട്ടപ്പോള് ജനം ഇരമ്പി. അവര് എല്ലാം ജയ് വിളിച്ചു. കൊട്ടകയുടെ ഉടമ ജനങ്ങളെ അഭ്യര്ത്ഥനയോടെ ഒതുക്കി ഇരുത്തി.

സിനിമ നടക്കുമ്പോള് നന്ദിനി വളരെ ഭയപ്പെട്ടു. വാര്ഡന്റെ കയ്യില് അവള് അമര്ത്തിപ്പിടിച്ചു. ജോണ്‌സണും ദിനേശനും വന്നത് വാര്ഡന് നന്ദിനിയോട് പറഞ്ഞു. അവരെ നന്ദിനിയും കണ്ടിരുന്നു. ഓരോ പാട്ട് വരുമ്പോഴും ജനം ആരവം ഉയര്ത്തി.ആവേശത്തോടെ അവര് നന്ദിനിയെ തിരഞ്ഞു. നാലാമത്തെ പാട്ട് കഴിഞ്ഞു, സിനിമ തീരുന്നതിനു മുന്പ് ജോണ്‌സണും ദിനേശനും എഴുന്നേറ്റു കോണിപ്പടിയില് വന്നു നിന്നു. നന്ദിനി എഴുന്നേറ്റപ്പോള് അവര് അവളുടെ ഇരുവശത്തും എത്തി നിന്നു. ജനം ഇരമ്പി ഇറങ്ങുന്നതിനു മുന്പ് ജോണ്‌സണ് അവളെ കാറില് കയറ്റി. വാര്ഡന് അനുവാദം കൊടുത്തിരുന്നതിനാല് നന്ദിനിയെ അയാള് താമസസ്ഥലത്തേക്ക് കൊണ്ട് പോയി. ജയദേവന് ഒരുക്കിയ ഒരു സംഘം റൗഡികള് അന്ന് കൊട്ടകയില്

ഉണ്ടായിരുന്നു. പക്ഷെ അവര്ക്ക് എന്തെങ്കിലും ചെയ്യാന് കഴിയുന്നതിനു മുന്പ് നന്ദിനി സ്ഥലം വിട്ടിരുന്നു. യഥാര്ത്ഥത്തില് അധിക പേര്ക്കും ഗായികയെ അറിയില്ലായിരുന്നു

മാസികയില് വന്ന ചിത്രം മാത്രമാണ് പലരും കണ്ടിരുന്നത്.

താമസസ്ഥലത്ത് എത്തിയപ്പോഴാണ് നന്ദിനിക്ക് ആശ്വാസമായത്. സിനിമ അവള് കണ്ടത് മുഴുവന് പേടിയോടെ ആയിരുന്നു. വാര്ഡന്റെ കയ്യിലിരുന്ന് അവളുടെ കൈ വിറച്ചു കൊണ്ടിരുന്നു. വൈകുന്നേരം ജോണ്‌സണും ദിനേശനും അവളെ ഹോസ്റ്റലില് എത്തിച്ചു. കുട്ടികള് കൂട്ടമായി വന്ന് ഇരുവരെയും അഭിനന്ദിച്ചു. സിനിമയുടെ വിജയത്തിന് പ്രധാന കാരണം പാട്ടുകളാണെന്ന് എല്ലാവരും പറഞ്ഞു. ജോണ്‌സണും നന്ദിനിയും എല്ലാവര്ക്കും നന്ദി പറഞ്ഞു. അവര് വേഗം തിരിച്ചു പോയി. രാത്രി രണ്ടാമത്തെ പ്രദര്ശനം കൂടെ അവര് കാണാന് പോയി. മാറ്റിനി ശരിക്കും ആസ്വദിക്കാന് കഴിഞ്ഞിരുന്നില്ല. പ്രതീക്ഷിക്കാത്ത അത്ര നന്നായിരുന്നുവെന്ന് സംവിധായകനും നിര്മ്മാതാവും ഒക്കെ നേരത്തെ വിളിച്ചു പറഞ്ഞിരുന്നു. ജോണ്‌സണ് നന്ദിനിയേയും കൊണ്ട് അവരുടെ അടുത്ത പടത്തിന്റെ ചര്ച്ചയ്ക്ക് ചെല്ലണമെന്നും പ്രത്യേകം പറഞ്ഞേല്പ്പിച്ചിരുന്നു. മറ്റു ചില പടത്തിലേക്കും ക്ഷണം ലഭിച്ചുകൊണ്ടിരുന്നു. ഒരു പുതിയ ശബ്ദം ജനം ഇരുകയ്യും നീട്ടി സ്വീകരിച്ചു. അവധി ആവാതെ ഒരു നിവൃത്തിയുമില്ല. അതിനിടയിലാണ് നാരായണിക്ക് ഇന്റര്വ്യൂ കാര്ഡ് വന്നത്. ടി.ടി.സിക്കുള്ള സ്‌കൂള് കോഴിക്കോടാണ്. സമയം ആണ് പ്രശ്‌നം! രാവിലെ ഒന്പതു മണി!

ദിനേശനെയും ജോണ്‌സണേയും ഉടനെ തന്നെ നന്ദിനി വിവരം അറിയിച്ചു. നിന്ദിനിക്ക് നല്ല തിരക്കുള്ള ദിവസങ്ങളാണ്. പക്ഷെ, നാരായണിയേയും അച്ഛനെയും ഒറ്റയ്ക്ക് അയക്കാനും പറ്റില്ല. തലേ ദിവസം തന്നെ സ്ഥലത്ത് എത്തണം. ഏതെങ്കിലു ഹോട്ടലില് താമസിക്കുകയും വേണം. ബന്ധുക്കളായി ആരും അവിടെ അടുത്തൊന്നു0 ഇല്ല.രണ്ടു പെണ്കുട്ടികളെയും കൊണ്ട് ഹോട്ടലില് പരിചയം ഇല്ലാത്ത സ്ഥലത്തെ അച്ഛനെ മാത്രം ഏലപ്പിച്ചാല് പറ്റില്ല. ദിനേശനും അതിന് ധൈര്യം ഇല്ല. അവസാനം നന്ദിനി പറഞ്ഞു, ‘ജോണ്‌സേട്ടന് വന്നേ പറ്റു.’ ജോണ്‌സണ്  തയാറായിരുന്നു.എന്നാലും നാരായണിയുടെ കാര്യത്തില് ദിനേശനെ ഉത്തരവാദിത്വം ഏല്പപിച്ചു, അവരെ ഒന്ന് അടുപ്പിക്കണമെന്നു ജോണ്‌സണും നന്ദിനിയും ഒരുപോലെ ആധഹിക്കുന്നുണ്ടായിരുന്നു.

ഇക്കാര്യം പരസ്പരം സംസാരിച്ചപ്പോള് ജോണ്‌സണ് പറഞ്ഞു ‘ഒരുപാട് മാന്യനാണ് അവന് ‘

‘ജോണ്‌സേട്ടനെക്കാളുമോ?’ നന്ദിനി ചോദിച്ചു.

‘സംശയം എന്ത്? ‘ജോണ്‌സണ് ഒട്ടും ആലോചിക്കേണ്ടി വന്നില്ല.

‘എത്ര സമയം നമ്മള്, ഒന്നിച്ചു ചിലവഴിച്ചിരിക്കുന്നു. ഇതു വരെയും, ജോണ്‌സേട്ടന്റെ സംയമനത്തില് ഞാന് വിസ്മയിച്ചിട്ടുണ്ട്. ‘നന്ദിനി പറഞ്ഞു.

‘അതല്ല..നന്ദു…ആ പറഞ്ഞത് അത്ര ശരിയല്ല. ഞാന് നന്ദുവിനെ കളങ്കപ്പെടുത്തി കഴിഞ്ഞു. ഇനി എന്റെ പെണ്ണിന് ഞാനല്ലാതെ മറ്റൊരാളോടൊത്തു കഴിയാന് പറ്റില്ല. ഏതു വൈതരണിയും ഞാന് കീഴടക്കി തന്നെ സ്വീകരിച്ചേ പറ്റൂ.’

നന്ദിനിക്ക് സങ്കടം വന്നു. അവള് പറഞ്ഞു ‘ ‘അങ്ങനെയൊന്നും വിഷമിക്കാതെ’

 

‘ഞാന് വിഷമിക്കേണ്ടവന് തന്നെ’ ജോണ്‌സണ് തുടര്ന്നു.’ഞാന് തന്നില് ഏല്പ്പിച്ച ആദ്യ നഖക്ഷതം മറയ്ക്കുവാനേ കഴിയൂ എന്നൊക്കെ സിനിമയില് പാടാം. അങ്ങനെ മറച്ചു ജീവിക്കാന് ഒരു കുലീനയായ പെണ്കുട്ടിക്ക് കഴിയില്ല.’

നന്ദിനിക്ക് മിണ്ടാന് കഴിഞ്ഞില്ല. എത്ര ശരിയായ ചിന്തയാണ് ജോണ്‌സേട്ടന്റേത്. ‘എന്റെ നന്ദു.. തനിയ്ക്ക് ഇനി എന്നിലേ ജീവിതം ഉള്ളു. അത് ഞാന് മനസ്സിലാക്കിയില്ലെങ്കില് പിന്നെ…’

നന്ദിനി അയാളുടെ വാ പൊത്തിപ്പിടിച്ചു.  ‘ജീവിക്കുന്നെങ്കില് നമ്മള് ഒന്നിച്ച്.’ നന്ദിനി പറഞ്ഞു.

‘എങ്കില് എന്നല്ല… ജീവിക്കുന്നത്.., അത് ഇങ്ങനെ ആണെങ്കിലും.. എങ്ങനെ ആണെങ്കിലും!’അയാള് എഴുന്നേറ്റു അവളെ അമര്ത്തി പുല്കി. ഇരു ശരീരങ്ങളെ മന്നാക്കി ചേര്ക്കാന് ശക്തിയുള്ള ഒരു പരിരംഭണം! മൈതാനത്തിലെ പുല്‌ക്കൊടികള് പോല്പും മരവിച്ചു നിന്നു. ‘ഇന്ദ്രിയങ്ങളില് ശൈത്യ നീലിമ.. സ്പന്ദനങ്ങളില് രാസച്ചാരുത,’ അവളുടെ കാതില് അയാള് അടക്കിയ ശബ്ദത്തില് പാടി. നന്ദിനി മരം പോലെ നിന്നുപോയി. ജോണ്‌സണ് അവളുടെ കവിളുകളില് തട്ടി ഉണര്ത്തി. അയാള് വീണ്ടും പതുക്കെ പാടി ‘ദേവദുന്ദുഭി., സാന്ദ്രലയം.. ദിവ്യവിപാധ സോപാന രാഗലയം… ഗാനമുയര്ത്തും മൃദു പല്ലവിയില്’ നന്ദിനി ജോണ്‌സന്റെ വാ പൊത്തി.

‘അരുത്…ഞാന് തളര്ന്ന് ഈ പാദത്തില് വീഴും ‘

‘അതൊന്നും വേണ്ടമോളെ.. അതിനല്ലേ ജോണ്‌സേട്ടന്റെ ഈ മാറിടം…അത് നിനക്ക് തീറ് എഴുതിയതല്ലേ’

മരച്ചുവട്ടില് നന്ദിനിയെ മടിയില് ചായ്ച്ചു കിടത്തി ജോണ്‌സണ് കാലുകള് നീട്ടി

ഇരുന്നു. അകലെ കുറെ കുട്ടികള് പന്ത് തട്ടി കളിക്കുന്നുണ്ടായിരുന്നു. ജോണ്‌സണു മാറ്റമായതിനാല് ഇനി ഈ കൂടിക്കാഴ്ചയ്ക്ക് എളുപ്പമല്ല. തുറന്ന മൈതാനത്ത് അങ്ങനെ

സമയം ചിലവഴിക്കാനും ഒരല്പ്പം ഭയം ഇല്ലാതില്ല. നന്ദിനിയെ കാറില് കയറ്റി ജോണ്‌സണ് ചുറ്റിക്കറങ്ങി. കോല് ഐസ് വാങ്ങി നുണഞ്ഞു… കപ്പലണ്ടി കൊറിച്ചു കണ്ണാടിപ്പുഴയുടെ തീരത്ത് കൂടെ നടന്നു. വിശന്നപ്പോള് വഴി അരികിലെ ചെറിയ ഹോട്ടലില് കയറി ഭക്ഷണം കഴിച്ചു. വലിയ ആല്മരച്ചുവട്ടില് കറുത്ത കല്ലിൽ കൊത്തിയ മഞ്ഞള് പ്രസാദം അണിഞ്ഞ ദേവി വിഗ്രഹത്തിനു മുന്നില് നിന്ന് നന്ദിനി തൊഴുതപ്പോള് ജോണ്‌സണും അതു പോലെ ചെയ്തു. കീശയില് നിന്നും നൂറു രൂപാ നോട്ടെടുത്ത് ഇരുവരും ചേര്ന്നു കാണിക്ക ഇട്ടു. ഭാവിയെ പറ്റിയൊന്നും ചിന്തിച്ചില്ലെങ്കിലും ഇരുവരുടെ ഹൃദയവും ഒരുപോലെ മിടിക്കുന്നുണ്ടായിരുന്നു.

‘നന്ദിനിക്ക് അറിയുമോ…ഇത് മംഗല്യദേവിയാണ്.’

‘അതേയോ മംഗല്യ ഭാഗ്യത്തിനാണ് ഞാന് പ്രാര്ത്ഥിച്ചത്.’ അവിടുത്തെ മഞ്ഞള് പ്രസാദം എടുത്തു നന്ദിനി കാറില് കുരിശു വരച്ചു.

‘ദേവിയും ഈശോയും കുടെ രക്ഷിക്കട്ടെ അല്ലെ?’ ജോണ്‌സണ് ചോദിച്ചു.

‘നമുക്ക് രണ്ടാളും ഒന്നിച്ചല്ലേ?’നന്ദിനി പറഞ്ഞു.

‘നമുക്ക് ഈ ഓല കൊട്ടകയില് ഒരു സിനിമ കണ്ടാലോ?’ജോണ്‌സണ് ചോദിച്ചു

‘ഇവിടെ ആരും നമ്മളെ അറിയില്ല.’

‘അയ്യോ… ഹോസ്‌ററലില് എത്തേണ്ടേ?’

‘മാറ്റിനി അല്ലെ…ഇരുട്ടും മുന്പ് തീരും.’

രണ്ടാളും ടിക്കറ്റ് എടുത്തു അകത്തു കയറി. സിനിമ തുടങ്ങിയിരുന്നു. പുറകില് മരക്കസേരകളില് അവര് ഇരുന്നു. തിരശ്ശീലയില് നായിക പരിദേവനം പറയുന്നു. ‘അറിയാതെ.. അവിടുന്നെന് അടുത്ത് വന്നു..അറിയാതെ തന്നെയെന് അകത്തു വന്നു. ദേവന്റെ ജീവനില് സ്വപ്നങ്ങള് വിരിച്ചിട്ട പൂവണി മഞ്ചത്തില് ഭവാനിരുന്നു.. എന്നിട്ടും നീ എന്നെ അറിഞ്ഞില്ലല്ലോ..എന് ആര്ദ്രനയനങ്ങള് തുടച്ചില്ലല്ലോ.’

നന്ദിനി ജോണ്‌സന്റെ നെഞ്ചോട് ചേര്ന്ന് ഇരുന്നു തേങ്ങി. സ്വന്തം ഹൃദയത്തില് പോറല് ഏല്പ്പിച്ചാണ് നായിക പാടുന്നതെന്ന് തോന്നി. ജോണ്‌സണ് അവളെ ശരീരത്തില് ചേര്ത്ത് അമര്ത്തി. സ്വാതന്ത്ര്യത്തോടെ ആരെയും പേടിക്കാതെ

ഒന്നിച്ചിരിക്കാന് സാധിച്ചതില് ഇരുവരും സന്തോഷിച്ചു.

ഇരുട്ടുന്നതിനും മുന്പ് നന്ദിനിയെ ഹോസ്റ്റലില് എത്തിച്ചു. നാരായണിയെ ഇന്റര്വ്യുവിനു കൊണ്ട് പോകാന് നന്ദിനി യുടെയും അച്ചന്റെയും കൂടെ ജോൺസണും ഉണ്ടായിരുന്നു. ഹോട്ടലില് രണ്ട് ഇരട്ട മുറികള് എടുത്തു. അച്ചനും ജോണ്‌സണും കൂടെ  ഒരു മുറി പങ്കിട്ടു. തൊട്ടടുത്ത മുറിയിൽ നന്ദിനിയും നാരായണിയും. ജോണ്‌സണ് ഉറങ്ങിയില്ല പരിചയം ഇല്ലാത്ത സ്ഥലമാണ്. പല പ്രശ്‌നങ്ങളുടെ കേന്ദ്രമായി എന്നും വാർത്തയാകുന്ന സ്ഥലം. കടിച്ചാൽ പൊട്ടാത്ത പ്രായമുള്ള രണ്ടു മുത്തൂമണികള്ക്കാണ് കാവൽ നില്ക്കുന്നത്. വൈദ്യരും ഉറങ്ങിയില്ല. ഒരു മകനായി തന്റെ കൂടെയുള്ള ജോണ്‌സണോടു പല കാര്യങ്ങള് സംസാരിച്ചു നേരം പോക്കി. ഇടയ്ക്കിടയ്ക്ക് ജോണ്‌സണ് പുറത്തിറങ്ങി അടുത്ത മുറിയും പരിസരവും വീക്ഷിച്ചു വന്നു.

പെണ്കുട്ടികള് സുരക്ഷിതമായി ഉറങ്ങുന്നു.

രാവിലെ പത്തു മന്നിയോടെ ഇന്റര്വ്യു കഴിഞ്ഞു.ഹോസ്റ്റലിലും ട്രെയിനിംഗ്

സ്‌കൂളിലും വേണ്ട കാര്യങ്ങള് എല്ലാം തീര്ത്തു.ഇനി രണ്ടു മാസം കഴിഞ്ഞു ക്ലാസ്സ്

തുടങ്ങുമ്പോള് വന്നു ചേര്ന്നാല് മതി. സന്തോഷത്തോടെയായിരുന്നു മടക്ക യാത്ര.വീട്ടിൽ അച്ഛനെയും നാരായണിയേയും എത്തിച്ചിട്ട് നന്ദിനിയേയും കൂടെ കൂട്ടി ജോണ്‌സണ് കാര് ഓടിച്ചു. നന്ദുവിനെ ഹോസ്റ്റലില് എത്തിക്കണമല്ലോ.

‘പുറകില് ഇരുന്ന് എന്നെ ഡ്രൈവര് ആക്കല്ലേ’ വഴിയില് കാര് നിര്ത്തി നന്ദുവിനെ അരികില് കയറ്റി ഇരുത്തി അയാള്.

‘എങ്ങോട്ടു പോണം?’

‘എന്നെ ഹോസ്റ്റലില് ആക്കൂ ജോണ്‌സേട്ടാ…പഠിക്കാനുണ്ട്.’

‘മോള പഠിച്ചു പഠിച്ചു നടന്നോ.. ഞാന് കിഴവനാകും.’

‘പോ.. തമാശ പറയാതെ..’ അവള് അവന്റെ തോളില് തല ചായ്ച്ച് ഇരുന്നു. വഴി തിരിയുന്നിടത്തെത്തിയപ്പോള് ജോണ്‌സണ് ചോദിച്ചു ‘ഇന്ന് പോണോ?..നാളെയല്ലേ കോളേജില് എത്താന് പറ്റു..ഇന്നവിടെ ചെന്നിട്ടു എന്ത് ചെയ്യാനാ? ‘

‘പിന്നെ എന്താ ഇപ്പോള് പ്ലാന്? ‘

‘പ്ലാന് ഒക്കെ പിന്നെ പറയാം…വാ…’

‘എപ്പോഴും ദിനേശേട്ടനും അച്ഛനും ഒക്കെ കൂടെ ഉണ്ടായിരുന്നു. ഇപ്പോള് നമ്മള് ഒറ്റയ്ക്കാ..അതറിയാമോ?’

‘ജോണ്‌സണെ ആരും സുക്ഷിക്കേണ്ട..അത് ഇനിയും മനസ്സിലായില്ലേ? ‘

‘അറിയാം എന്റെ പൊന്നേ… നന്നായി അറിയാം..’

‘തന്നെ ഒരാള്ക്ക് പരിചയപ്പെടുത്തണം. അറിയുന്ന ആളാ..പക്ഷെ, വേണ്ട്രത അറിയില്ല.’

കാര് ഓടിക്കൊണ്ടിരുന്നു . നന്ദിനി അതിശയത്തോടെ ചോദിച്ചു.’അത് ആരാ?’

‘കാണാന് പോകയല്ലേ! ഒരതിശയം കാണാന് തയ്യാറായി ഇരുന്നോ ‘

വഴി മാറിയപ്പോള് നന്ദിനി ചോദിച്ചു ‘ഇത് ജോണ്‌സേട്ടന്റെ വീട്ടിലേക്കുള്ള വഴിയല്ലേ?’

‘ഉം..’ജോണ്‌സണ് മൂളി. വീടിനടുത്തെത്താന് ആയപ്പോള് ജോണ്‌സന് പറഞ്ഞു..’ഇന്ന് ഒരു വെടി പൊട്ടാന് പോകുവാ ‘

‘വേണ്ടാട്ടോ…ആ പാവം മമ്മിയെ വിഷമിപ്പിക്കാതെ’

കാര് മുറ്റത്തേക്ക് കയറ്റി നിറുത്തി ജോണ്‌സണ് പറഞ്ഞു.” തല്ക്കാലം നന്ദു സീറ്റില് കിടന്നോ ‘

‘എന്തിനാ?’

‘കിടക്കു.’ജോണ്‌സണ് അവളെ സീറ്റില് അമര്ത്തി കിടത്തി. മമ്മി ഓടി പുറത്തു വന്നു, ജാണ്‌സണ് ഇറങ്ങി ചെന്നു.

‘മമ്മിയ്ക്കു ഞാനൊരു സമ്മാനം കൊണ്ടു വന്നിട്ടുണ്ട്.’

‘അതെന്താടാ? ഒരു പുതിയ സമ്മാനം?’

ജോണ്‌സണ് വന്നു വാതില് തുറന്നു നന്ദിനിയെ പുറത്ത് ഇറക്കി.

‘ഇത് നന്ദിനി മോളല്ലേ? ഇതാണോ പുതിയ സമ്മാനം?’

‘ഉം.ഇതാണ് ഞാന് മമ്മിയ്ക്കു തരുന്ന സമ്മാനം, മമ്മി ഇത് സൂക്ഷിക്കണം, കുറെ കാലം കഴിഞ്ഞാല് ഞാന് സ്വന്തമാക്കും ‘

നന്ദിനി മമ്മിയെ കെട്ടിപിടിച്ചു.’എന്തൊക്കെയാ ഈ  ചെക്കൻ പറയുന്നത് മോളെ?’

അവര് കെട്ടിപ്പിടിച്ച്  അകത്തേക്ക് പോയി. നാരായണിയെ ഹോസ്റ്റലില് ആക്കിയ വിവരം ഒക്കെ നന്ദിനി പറഞ്ഞു.

‘നാളെ എനിക്കും ഹോസ്റ്റലില് എത്തണം. അതാ ജോണ്‌സേട്ടന് എന്നെ ഇങ്ങോട്ടു കൂട്ടിയത്. നാളെ ഇവിടെ നിന്നും പോകാമെന്നു പറഞ്ഞു.’

‘വാ… എന്തെങ്കിലും കഴിച്ചു വേഗം ഉറങ്ങിക്കോ… രാവിലെ പോകേണ്ടതല്ലേ?’

മകന്റെ വകതിരിവ് ഓര്ത്തു മമ്മിയും, ജോണ്‌സേട്ടന്റെ നന്മയെ ഓര്ത്തു നന്ദിനിയും ആശ്വസിച്ചു. ഒരു രാത്രി ഒളിച്ചു കളിക്കാന് ജോണ്‌സണും.

 

 

 

 

 

 

 

About The Author

Leave a Reply

Your email address will not be published. Required fields are marked *