LIMA WORLD LIBRARY

ജീവിതം ഒരു പ്രഹേളികയോ ?! – അഡ്വ. പാവുമ്പ സഹദേവൻ.

ജീവിതത്തിന്റെ മധ്യാഹ്നത്തിലെത്തിയിട്ടും ജീവിതം ഇപ്പോഴും എനിക്ക് ഒരു പ്രഹേളികയായിട്ടാണ് തോന്നുന്നത്. പ്രപഞ്ചജീവിതം എന്താണെന്ന് പ്രകൃതിയിലെ പല ഗുരുക്കന്മാരോടും ഞാൻ ചോദിച്ചു. അവരെല്ലാം ആനയെക്കണ്ട കുരുടന്മാരെപ്പോലെയാണ് സംസാരിച്ചത്. ജീവിതം എന്തൊക്കെയോ വല്യ അദ്ഭുതമാണെന്ന് കരുതി, പർവ്വതത്തോടാണ്, ജീവിതമെന്താണെന്ന് ഞാൻ ആദ്യം ചോദിച്ചത്. “എന്നെപ്പോലെ ഭീകരമായ ഒരു സംഭവമാണ് ജീവിത”മെന്ന് അപ്പോൾ പർവ്വതരാജൻ അട്ടഹസിച്ചുകൊണ്ട് എന്നോട് പറഞ്ഞു. പിന്നെ ജീവിതമൊരു പർവ്വത സമാനമായ സംഭവമായിരിക്കുമെന്ന് ഞാൻ കരുതി. തിരമാലകൾപോലെ സദാ പ്രക്ഷുബ്ദമാണ് ജീവിതമെന്ന് കടൽ എന്നോട് തിരതല്ലി തലോടിപ്പറഞ്ഞു. അപ്പോൾ […]

ചിരിയുടെ ആശാൻ കളമൊഴിഞ്ഞു.. ഇന്നസെന്റ് വിട വാങ്ങി..

ചലച്ചിത്ര നടനും ചാലക്കുടി മുൻ MP യുമായ ഇന്നസന്റ് 75 വയസ് അന്തരിച്ചു. ഏതാനും..ദിവസങ്ങളായി െകാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി ദീർഘകാലം സേവനമനുഷ്ഠിച്ചു. ഹാസ്യനടനും സ്വഭാവ നടനുമായി തിളങ്ങിയ ഇന്നസന്റ് മലയാളം, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിലായി എഴുനൂറ്റൻ‌പതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മികച്ച സഹനടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം (മഴവിൽക്കാവടി) നേടിയിട്ടുള്ള ഇന്നസന്റ്, തൃശൂർ ശൈലിയിലുള്ള സംഭാഷണവും അനായാസ അഭിനയ മികവും കൊണ്ടാണ് പ്രേക്ഷകമനസ്സുകളിൽ ഇടംനേടിയത്. ചലച്ചിത്ര നിർ‌മാതാവ്, […]

The core of heart, in (Sonnet) – Medhini 

The core of heart, in, Appears like a mountain, As many streams, From many corners, Of the mountain, Overflow with jerks. Flashing novel ideas, And innovative thoughts, Without focusing on a single one, Making unable to picture one. What a chaos! How to capture, The magnificent ones, To paint on canvas? ** By Medhini   […]

മധുരമാണ് മദ്ധ്യവേനലവധി… – ഉല്ലാസ് ശ്രീധർ.

പള്ളിക്കൂടം അടച്ചു കഴിഞ്ഞാൽ കളികളോടൊപ്പം പരീക്ഷണങ്ങളുടേയും നിരീക്ഷണങ്ങളുടേയും കാലം കൂടിയായിരുന്നു… എൻ്റെ വീട്, അപ്പുറത്ത് അജ്മാൻ അനിയുടെ വീട്, അതുകഴിഞ്ഞ് ഗോപൻ്റെ വീട്… മതിലുകളില്ലാതെ വിശാലമായ പുരയിടങ്ങൾ… കളിച്ചു തളരുമ്പോൾ എല്ലാവരും കൂടി എൻ്റെ വീട്ടിലെത്തും… ഒരാളിന് കിടക്കാൻ കഴിയുന്ന വീതിയിൽ വീടിന്റെ അങ്ങേയറ്റം മുതൽ ഇങ്ങേയറ്റം വരെ നീളമുള്ള തിണ്ണയിൽ നിരന്ന് കിടക്കും… എൻ്റെ വീടിന്റെ മുറ്റത്ത് വളർന്നു പന്തലിച്ച ഒരു പ്ലാവുണ്ട്… തണുത്ത തറയിൽ, പ്ലാവിന്റെ തണലിൽ, തണുത്ത കാറ്റേറ്റങ്ങനെ കിടക്കും… അനാഥരായ അഭയാർത്ഥികളെ […]

നീല നിശീഥിനിയില്‍, നിന്‍ മണിമേടയില്‍ – സപ്ന അനു ബി ജോര്‍ജ്

കോഴിക്കോട്ടുകാരിയാണ് സാഫിദ. സര്‍ക്കാരിന്റെ കണക്കില്‍ ബി പി എല്‍ അഥവാ ദാരിദ്ര്യരേഖയ്ക്കു താഴെ. പത്തുപന്ത്രണ്ടു വര്‍ഷം മുമ്പത്തെ കഥയാണ്. സാഫിദയെത്തേടി ഒരു മഹാഭാഗ്യമെത്തി. ഒപ്പം പഠിച്ച, പിന്നീട് ഗള്‍ഫിലേക്കു വീട്ടുജോലിക്കായി പോയി പണം വാരുന്ന സോണിയയുടെ രൂപത്തിലാണ് ഭാഗ്യം അവളെത്തേടിയെത്തിയത്. അവള്‍ക്കും ഗള്‍ഫിലേക്കൊരു വിസ തരപ്പെടുത്തിക്കൊടുത്തു പഴയ സഹപാഠി. വലിയ പഠിപ്പൊന്നുമില്ലാത്തവര്‍ക്കു ലഭിക്കുന്ന ജോലി. ഗള്‍ഫില്‍ ശൈഖിന്റെ കുടുംബത്തിലെ വീട്ടുവേലക്കാരി. എന്നാലെന്താ, അഭിമാനത്തോടെ ജീവിക്കാമല്ലോ? ഇല്ലാത്ത പൈസ കടം വാങ്ങിയാണ് ഉപ്പയില്ലാത്ത മകളെ, ഉമ്മ കടല്‍ കടത്തിയത്. […]

സാറാ തോമസ്

സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു. 88 വയസ്സായിരുന്നു. ചെറുകഥാകൃത്ത്, നോവലിസ്റ്റ്, എന്നീ നിലകളില്‍ ശ്രദ്ധേയയാണ്. 17 നോവലുകളും നൂറിലേറെ ചെറുകഥകളും രചിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. 1934 ല്‍ തിരുവനന്തപുരത്താണ് സാറാ തോമസിന്റെ ജനനം. ഇരുപതോളം നോവലുകള്‍ രചിച്ചിട്ടുണ്ട്. ‘ജീവിതം എന്ന നദി’ ആണ് ആദ്യനോവല്‍. സാറാ തോമസിന്റെ ‘മുറിപ്പാടുകള്‍’ എന്ന നോവല്‍ പിഎ ബക്കര്‍ മണിമുഴക്കം എന്ന സിനിമയാക്കി. സാറാ തോമസിന്റെ അസ്തമയം,പവിഴമുത്ത്,അര്‍ച്ചന എന്നീ നോവലുകളും ചലച്ചിത്രങ്ങള്‍ക്ക് പ്രമേയങ്ങളായിട്ടുണ്ട്.സംസ്ക്കാരം […]