LIMA WORLD LIBRARY

അധികാരത്തിന്റെ രാമ മന്ത്രങ്ങൾ. – മണിചാവക്കാട്.

സ്വന്തം അമ്മയെ, പെങ്ങളെ, മകളെ മതത്തിന്റെ വ്യഭിചാര മുറിയുടെ ഇരുളിൽ മറക്കുന്നവരാണ് ഫാസ്സിസ്റ്റുകൾ. അധികാരത്തിന്റെ ഇടനാഴികകളിൽ ഉപേക്ഷിക്കപ്പെട്ടവരാണ് മനുഷ്യർ. സോഷിലിസ്സത്തെ കറുത്ത തുണികളിൽ പൊതിഞ്ഞവർക്ക് അധികാരത്തിന്റെ തീക്കനലേറ്റ് ഹൃദയം പൊള്ളിക്കൊണ്ടിരിക്കുന്നു. ഹിറ്റ്‌ലറും, മുസ്സോളിനിയും ശൂലവും, രാമ മന്ത്രവും പാടി അധികാരം കൊണ്ട് ഭാരതാംബയെ വ്യഭിചരിക്കുന്നു. വേദങ്ങളെയും , തത്വ സംഹിതകളെയും ചാണക ബുദ്ധിയിലേക്ക് ആവാഹിക്കുന്നു. കോർപ്പറേറ്റുകളുടെ കഴുതകളായ് തീരുന്നു ഭരണകൂടം. മതങ്ങൾ ചാണകത്തിലെ പുഴുക്കളാകുന്നു.

അഞ്ചു പ്രണയകവിതകൾ ….. ബൃന്ദ

നീയാണ് എന്റെ പ്രണയ കവിത. അതിലേറെ മനോഹരമായി പ്രാണൻ നൃത്തം ചെയ്യുന്നത് മറ്റെവിടെയാണ് കാലങ്ങൾക്കപ്പുറത്തു നിന്നും അതറിയാൻ കഴിയും 🪷 ജീവിതത്തിന് അസാധാരണ സൗന്ദര്യം നൽകിയത് നീയാണ് മനസ്സിനെ മാത്രമല്ല ശരീരത്തിലും നീ വസന്തത്തെ സൃഷ്ടിച്ചിരിക്കുന്നു സ്നേഹവും അതിൽ നിന്നു ലഭിക്കുന്നതും എത്ര അഗാധമാണ്. 🪷 എന്റെ പ്രണയമേ നിന്നിലല്ലാതെ മറ്റെവിടെ ഞാൻ ജീവിക്കും … നിന്റെ കരവലയത്തിലല്ലാതെ മറ്റെവിടെ എനിക്ക് സ്വാസ്ഥ്യം? നിന്റെ നെഞ്ചിൽ ചേർന്നല്ലാതെ മറ്റെവിടെ ഞാൻ നിദ്ര പുൽകാൻ … നീ പുഞ്ചിരിക്കുമ്പോൾ […]

മുത്തശ്ശിക്കഥ : ചോട്ടുവും മോട്ടുവും രചന : പ്രിജിത സുരേഷ്

കുട്ടികളെല്ലാം വളരെ മൂകമായി ഇരിക്കുകയായിരുന്നു. അപ്പോഴാണ് മുത്തശ്ശിയുടെ വരവ്. എല്ലാപേരും ഓടിച്ചെന്ന് മുത്തശ്ശിയുടെ കൈ പിടിച്ചു കൂട്ടിക്കൊണ്ടുവന്നു. മുത്തശ്ശിയ്ക്കും ഏറെ സന്തോഷമായി തന്റെ കൊച്ചു മക്കൾക്ക് എന്തു സ്നേഹമാണ്. കുട്ടികൾ ഉറക്കെ വിളിച്ചു പറഞ്ഞു മറ്റുള്ളവർ കേൾക്കും വരെ” മുത്തശ്ശി എത്തീ, മുത്തശ്ശി എത്തിയേ! “. “മുത്തശ്ശി ആഹാരം കഴിച്ചിട്ട് ഞങ്ങൾക്ക് ഒരു കഥ പറഞ്ഞു തരണം വേഗം കഴിക്ക് ! മുത്തശ്ശി വന്നത് എത്ര നന്നായി”. ഊണു കഴിഞ്ഞ് മുത്തശ്ശിയും കുട്ടികളും കിടക്കയ്ക്കരികിലേയ്ക്ക് പോയി. എല്ലാവരും […]

മറുനാട്ടിൽ മാതൃഭാഷ നിലനിൽക്കാനൊരൗഷധം -ശ്രീനിവാസ് ആർ ചിറയത്ത് മഠം

മറുനാട്ടിൽ മാതൃഭാഷ നിലനിൽക്കാനൊരൗഷധം -Sreenivas R Chirayathmadom Jwala Vol 14 issue 7 Sept 2010 ഓണക്കാലത്താണ് പല മറുനാടരും മാതൃഭാഷയേക്കുറിച്ചോർക്കുക. ചുരുക്കം ചില കുടുംബങ്ങളിലെങ്കിലും ഒരുക്കാറുള്ള ഓണസദ്യ ഉണ്ണുമ്പോഴാണ്, മക്കൾ ‘മാതാ-പിതാക്കളുടെ നാട്ടി’ലെ ആഹാരത്തിന്റെ അസ്സൽ സ്വാദറിയുന്നത്! ഓണാഘോഷംപോലും മറക്കേണ്ടി വരുന്നവരുടെ മക്കൾക്കോ, അതിനും മാർഗമില്ല! ഏറേക്കുറെ അഞ്ചിലൊന്ന് അനുപാദംവരുന്ന കേരളീയർ മറുനാടുകളിലും മറുദേശങ്ങളിലുമാണിന്ന് നിവസിക്കുന്നത്. സ്വാഭാവികമായും അവരുടെ കുട്ടികൾ അതാതു നാടുകളിലേയും ദേശങ്ങളിലേയും ഭാഷകൾക്കും സംസ്ക്കാരങ്ങൾക്കും അധീനമായിത്തീരുന്നു! ഏതൊരു ഭാഷയും ശോഷിക്കാതിരിക്കണമെങ്കിൽ, അത് […]

ശൂന്യമായ കല്ലറ – ഷാഫി മുഹമ്മദ് റാവുത്തർ

മുൾക്കിരീടമണിഞ്ഞശിരസ്സതിൽ രക്തമൊപ്പിക്കഴുകി ശുചിയാക്കി ചോരവറ്റിയ ദേഹമതെങ്കിലും തേജസ്സൊട്ടും മറയാതെ നിൽക്കുന്നു കൈകളിലിരുമ്പാണികൾ സൃഷ്ടിച്ച ദ്വാരമിങ്ങനെയുലകിനെ നോക്കുന്നു വാരിയെല്ലിന്നിടയിലും കുന്തത്താൽ പേർത്തു കുത്തിയനേകം മുറിവുകൾ ചാട്ടവാറിന്റെ താഡനം ദേഹത്തിൽ തീർത്ത ചോന്ന വരകൾ തിണർത്തതും രക്തവഴികൾ ഉണങ്ങിപ്പടർന്നൊരു ദേഹമായ് ദൈവപുത്രൻ കിടക്കുന്നു എത്രപീഢനമേൽക്കിലും ശത്രുവിൻ ക്ഷേമഭാവിയ്ക്കു പ്രാർത്ഥനയേകിയോൻ കാൽവരിയിലെക്കല്ലുകൾക്കുള്ളിലും കരുണതൻ മൃദുലഹൃദയങ്ങൾ തീർത്തവൻ ശാന്തിഗീതം പരത്തിയോൻ ഭൂമിയിൽ ശത്രുവെ സ്നേഹമധുരം പകർന്നവൻ സത്യമാണീശൻ സ്വാന്തനമെന്നവൻ നന്മയെപ്പുൽകി ജീവൻ വെടിഞ്ഞവൻ അമരനാണവൻ വിശ്വാസമാണവൻ ഉലകിനാകെയും ഊർജ്ജമേറ്റുന്നവൻ രക്തസാക്ഷികളേറെ ജനിച്ചാലും രാജരാജനായവരേ […]

യുഎസിൽ ഗർഭഛിദ്ര ഗുളിക വിൽപന തുടരാം

വാഷിങ്ടൻ ∙ മിഫെപ്രിസ്റ്റോൺ ഗർഭഛിദ്രഗുളികയുടെ വിൽപന തടഞ്ഞുള്ള ടെക്സസ് ഡിസ്ട്രിക്ട് ജഡ്ജി മാത്യു കാസ്മരെക്കിന്റെ ഉത്തരവ് യുഎസ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഗർഭഛിദ്രാവകാശം എടുത്തുകളഞ്ഞുകൊണ്ടുള്ള കഴിഞ്ഞ ജൂണിലെ ഉത്തരവ് എഴുതിയ സുപ്രീം കോടതി ജസ്റ്റിസ് സാമുവൽ അലിറ്റോ, ജസ്റ്റിസ് ക്ലാരൻസ് തോമസ് എന്നിവർ മാത്രം പ്രതികൂല അഭിപ്രായം രേഖപ്പെടുത്തി. റിപ്പബ്ലിക്കൻ പാർട്ടിക്കു ഭരണമുള്ള സംസ്ഥാനങ്ങൾ സ്ത്രീകളുടെ ഗർഭഛിദ്രാവകാശം നിഷേധിക്കുന്നതിനെതിരെ പോരാട്ടം തുടരുമെന്ന് ഡെമോക്രാറ്റ് പാർട്ടിക്കാരനായ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ബൈഡൻ ഭരണകൂടവും മരുന്നു […]

മോശം പെരുമാറ്റം: ബ്രിട്ടനിൽ ഡപ്യൂട്ടി പ്രധാനമന്ത്രി രാജിവച്ചു

ലണ്ടൻ ∙ അടുത്ത സഹായിയും ഡപ്യൂട്ടി പ്രധാനമന്ത്രിയുമായിരുന്ന ഡൊമിനിക് റാബിന്റെ രാജി ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകിന് കനത്ത ആഘാതമായി. സർക്കാർ ഉദ്യോഗസ്ഥരോടു മോശമായി പെരുമാറിയെന്ന ആരോപണത്തെക്കുറിച്ച് നടത്തിയ സ്വതന്ത്ര അന്വേഷണത്തിൽ രണ്ടെണ്ണത്തിൽ കഴമ്പുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് വെള്ളിയാഴ്ചയാണ് റാബ് രാജിവച്ചത്. നാണ്യപ്പെരുപ്പവും തൊഴിൽപ്രശ്നങ്ങളും മൂലം വെല്ലുവിളി നേരിടുന്ന സുനക് സർക്കാർ ഇതോടെ കൂടുതൽ പ്രതിസന്ധിയിലായി. അടുത്ത മാസത്തെ പ്രാദേശിക തിരഞ്ഞെടുപ്പിൽ പ്രതിപക്ഷം ഇതും ആയുധമാക്കുമെന്നതിനാൽ കൺസർവേറ്റീവ് പാർട്ടിയിൽ സുനക് കടുത്ത വിമർശനവും നേരിടുന്നു. റാബിന്റെ മോശം […]