LIMA WORLD LIBRARY

മുത്തശ്ശിക്കഥ : ചോട്ടുവും മോട്ടുവും രചന : പ്രിജിത സുരേഷ്

കുട്ടികളെല്ലാം വളരെ മൂകമായി ഇരിക്കുകയായിരുന്നു. അപ്പോഴാണ് മുത്തശ്ശിയുടെ വരവ്. എല്ലാപേരും ഓടിച്ചെന്ന് മുത്തശ്ശിയുടെ കൈ പിടിച്ചു കൂട്ടിക്കൊണ്ടുവന്നു. മുത്തശ്ശിയ്ക്കും ഏറെ സന്തോഷമായി തന്റെ കൊച്ചു മക്കൾക്ക് എന്തു സ്നേഹമാണ്. കുട്ടികൾ ഉറക്കെ വിളിച്ചു പറഞ്ഞു മറ്റുള്ളവർ കേൾക്കും വരെ” മുത്തശ്ശി എത്തീ, മുത്തശ്ശി എത്തിയേ! “.

“മുത്തശ്ശി ആഹാരം കഴിച്ചിട്ട് ഞങ്ങൾക്ക് ഒരു കഥ പറഞ്ഞു തരണം വേഗം കഴിക്ക് ! മുത്തശ്ശി വന്നത് എത്ര നന്നായി”. ഊണു കഴിഞ്ഞ് മുത്തശ്ശിയും കുട്ടികളും കിടക്കയ്ക്കരികിലേയ്ക്ക് പോയി. എല്ലാവരും വട്ടം കൂടിയിരുന്നു. മുത്തശ്ശി കഥ പറഞ്ഞു തുടങ്ങി.

പണ്ട് ചോട്ടു, മോട്ടു എന്ന രണ്ട് കുട്ടികൾ ഉണ്ടായിരുന്നു. രണ്ട് പേരും രണ്ട് സ്വഭാവക്കാർ ആയിരുന്നു. ചോട്ടുവിന് തന്നെക്കുറിച്ച് പൊക്കി പറഞ്ഞ് എപ്പോഴും കൂടെയുണ്ടാകുന്ന അങ്ങനെ ചെയ്താ നന്നായിരിക്കും , ഇങ്ങനെ ചെയ്യുക നീ അടിപൊളിയാ എന്നൊക്കെ പറഞ്ഞ് ഒപ്പം സ്നേഹം കാണിക്കുന്ന കുറേ കൂട്ടുകാർ ഉണ്ട്. മോട്ടുവിനാകട്ടെ ആരും വളരെ അടുത്ത കൂട്ട് എന്നു പറയുവാൻ കഴിയില്ല. അതുകൊണ്ട് തന്നെ ചോട്ടു മോട്ടുവിനെ എപ്പോഴും കളിയാക്കുമായിരുന്നു. നിനക്കു കുറച്ചു കൂട്ടുകാരല്ലേയുള്ളൂ അവർ എപ്പോഴും നിന്റെ ഒപ്പം ഉണ്ടാവുകയും ഇല്ല. നിനക്ക് സഹായത്തിനും ആരും ഇല്ല .എനിക്ക് കണ്ടില്ലേ എന്തിനും ഏതിനും കൂട്ടുകാരുണ്ട്. എന്റെ മനസ്സ് നല്ലതായിട്ടാ ഇത്രയും കൂട്ടുകാരെന്നാ ചോട്ടുവിന്റെ വാദം.

കൂട്ടുകാർ സഹായിക്കാനുള്ളതുകൊണ്ട് ചോട്ടുവിന് എല്ലാ കാര്യത്തിനും കൂട്ടുകാരെ ഏൽപ്പിക്കലായി. അങ്ങനെ ചോട്ടു പഠിത്തം ഉഴപ്പു തുടങ്ങി. കൂട്ടുകാർ ഉള്ളതു കൊണ്ട് എല്ലാം നല്ലതു പോലെ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു. മോട്ടുവിനെ സഹായിക്കാൻ ആരും ഇല്ലാതിരുന്നതുകൊണ്ട് എല്ലാം സ്വന്തമായി കൃത്യതയോടും ശരിയായും, ചെയ്ത് വെയ്ക്കേണ്ട കാര്യങ്ങൾ ചെയ്ത്, കഠിന പരിശ്രമത്തോടെപഠിക്കുകയും ചെയ്തു കൊണ്ടിരുന്നു.

പരീക്ഷ തുടങ്ങി! പരീക്ഷയ്ക്ക് മോട്ടുവിനു നന്നായി എഴുതുവാൻ കഴിഞ്ഞു. പക്ഷേ പരീക്ഷയ്ക്ക് ചോട്ടുവിനെ സഹായിക്കുവാൻ ആർക്കും കഴിഞ്ഞില്ല. അതുമൂലം എന്തൊക്കെയോ എഴുതി വെച്ചു. എന്നാലും എല്ലാ പരീക്ഷയും കഴിഞ്ഞ് ചോട്ടുവും കൂട്ടുകാരും ആഘോഷിച്ചു. ആ ആലോഷത്തിനിടെ അരുതാത്ത ചില കാര്യങ്ങൾ കൂട്ടുകാർ നിർബന്ധിച്ചിച്ച് നല്ലതാണെന്നു പറഞ്ഞു നമുക്കെല്ലാ പേർക്കും ഉയോഗിക്കാമെന്നു പറഞ്ഞു കൈയ്യിൽകൊടുത്തു. ചോട്ടു നിരസിച്ചു പക്ഷേ കൂട്ടുകാർ വിടാൻ കൂട്ടാക്കിയില്ല. “നമ്മൾ എല്ലാപേരും ഉപയോഗിക്കുന്നല്ലോ നീ മാത്രം അങ്ങനെ ഒഴിഞ്ഞു മാറാതെ ഒരു കുഴപ്പവും വരില്ല എന്നു പറഞ്ഞു കൊടുത്തു. ചോട്ടുവും അതനുസരിച്ചു. വീട്ടിലെത്തിയ ചോട്ടുവിന്
പൊതിരെ വഴക്കു കിട്ടി. അവനത് നാണക്കേടായി .

ദിവസങ്ങൾ കടന്നുപോയി പരീക്ഷയുടെ ഫലം വന്നു.. മോട്ടുവിന് സ്കൂളിൽ ഏറ്റവും നല്ലമാർക്ക് കിട്ടി. എന്നാൽ ചോട്ടു തോറ്റു പോയി. അതവനെ വല്ലാതെ വിഷമിപ്പിച്ചു കാരണം അവന്റെ കൂട്ടുകാർ എല്ലാം ജയിച്ചു എന്നു മാത്രമല്ല മറ്റു കൂട്ടുകാർക്കെല്ലാം നല്ല മാർക്ക് ഉണ്ടായിരുന്നു. അവർ അടുത്ത പഠനത്തിലേയ്ക്ക് പോയി. ചോട്ടു ഒറ്റയ്ക്കായി അതവന്റെ മനസ്സിനെ വേദനിപ്പിച്ചു. ചോട്ടുവിന് തന്നെ തന്റെ തെറ്റ് മതസ്സിലായി. പാഴായി പോയ സമയത്തെക്കുറിച്ച് മനസ്സിലാക്കി. അവൻ പുതിയ തീരുമാനമെടുത്തു. ഇനിയെങ്കിലും നല്ല പോലെ പഠിച്ച് ഒരു ജോലിനേടണം. ചോട്ടു പഠിക്കാനും തുടങ്ങി

“കൂട്ടുകാർ നല്ലതാണ് അമിത വിശ്വാസവും എന്തും പറയുന്നതും അനുസരിക്കലും പാടില്ല എന്ന തത്വം മനസ്സിലാക്കി പെരുമാറുവാൻ അറിഞ്ഞിരിക്കണം ! അവരവർ ചെയ്യേണ്ട ജോലിയിൽ മറ്റുള്ളവർ സഹായിക്കരുത്. അറിയില്ലെങ്കിൽ പറഞ്ഞു കൊടുത്ത് പഠിപ്പിക്കണം. ചെയ്തു കൊടുത്ത് ഭാവി തുലയ്ക്കരുത്. മടിയരാകും മാത്രമല്ല കൂടുതൽ അറിവില്ലായ്മയിലേയ്ക്ക് അവരെ നയിക്കും. മുന്നോട്ടു പോകുവാനുള്ള വഴിതടസവും ഉണ്ടാകും.. അതുകൊണ്ട് നിങ്ങളും ശ്രദ്ധിക്കുക അറിയില്ലെങ്കിൽ ചോദിച്ച് മനസ്സിലാക്കി സ്വയംചെയ്താൽ മുന്നോട്ടുള്ള വഴികൾക്ക് തടസമില്ലാതെ പോകുവാൻ സാധിക്കും. അതു പോലെയാണ് നമ്മൾ വെറുതെ നഷ്ടപ്പെടുത്തുന്ന സമയവും അമൂല്യമാണ്. അച്ഛൻ അമ്മ ഗുരുക്കന്മാർ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കുകയും അതു സരിക്കുകയും വേണം അതാണ് ഒരു കുട്ടിയുടെ വളർച്ചയ്ക്ക് നല്ല ഘടകം. ഉപദേശമെന്നു പറഞ്ഞു തള്ളിക്കളയാതിരിക്കുക .” മുത്തശ്ശിയുടെ ഈ വാക്കകൾ കുട്ടികളുടെ മനസ്സിൽ പതിയാനായിരുന്നു മുത്തശ്ശി ഈ കഥ പറഞ്ഞു കൊടുത്തത്. മുത്തശ്ശിയ്ക്ക് ശുഭരാത്രി പറഞ്ഞ് എല്ലാപേരും കിടന്നുറങ്ങി.

പ്രിജിത സുരേഷ്*

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px