നീയാണ്
എന്റെ പ്രണയ കവിത.
അതിലേറെ
മനോഹരമായി
പ്രാണൻ
നൃത്തം ചെയ്യുന്നത്
മറ്റെവിടെയാണ്
കാലങ്ങൾക്കപ്പുറത്തു നിന്നും
അതറിയാൻ കഴിയും
ജീവിതത്തിന്
അസാധാരണ സൗന്ദര്യം
നൽകിയത് നീയാണ്
മനസ്സിനെ മാത്രമല്ല
ശരീരത്തിലും നീ
വസന്തത്തെ
സൃഷ്ടിച്ചിരിക്കുന്നു
സ്നേഹവും
അതിൽ നിന്നു ലഭിക്കുന്നതും
എത്ര അഗാധമാണ്.
എന്റെ പ്രണയമേ
നിന്നിലല്ലാതെ
മറ്റെവിടെ ഞാൻ ജീവിക്കും …
നിന്റെ കരവലയത്തിലല്ലാതെ
മറ്റെവിടെ
എനിക്ക് സ്വാസ്ഥ്യം?
നിന്റെ നെഞ്ചിൽ
ചേർന്നല്ലാതെ
മറ്റെവിടെ ഞാൻ
നിദ്ര പുൽകാൻ …
നീ പുഞ്ചിരിക്കുമ്പോൾ
ഞാൻ ലോകത്തെയും
ആനന്ദിപ്പിക്കുന്നു
നീ അരികിലില്ലാത്തപ്പോൾ
ഒരു കടലിനെയാണ്
എനിക്കു
നഷ്ടമാകുന്നത്
സ്വപ്നങ്ങളുടെ
വയലറ്റ് പൂക്കൂടയ്ക്കു
ചുവടെ
ഞാൻ നിന്നെ
എന്നിലേക്ക്
ചേർത്തു വയ്ക്കുന്നു.
ഇനി നിനക്ക്
എന്റെ സ്വപ്നത്തിൽ നിന്നും
മോചനമില്ല
*- *- *- *- *-
About The Author
No related posts.