കവിത – സ്വരം – ശാരത കറ്റാനം.

പടിവാതിലിൽ മുട്ടി വിളിക്കുന്നു ഫാസിസം നൂതന രാജ്യത്തിന്നു പിന്നെയും പിന്നെയും നാ ടിന്റെ യുവത്വം അജ്ഞാനമൂർച്ചയിൽ തകർത്തിട്ട് തെറിച്ചു വീഴും നിണം കുടിക്കുവാൻ പറയുന്ന വൻ ദുഖ നീലിമയാണ വന്നിഷ്ടം കറുത്ത മണ്ണിൽ കനകക്ക തീർചാർത്തിടും ശ്രേഷ്ഠരെ ഒരു നോക്കുകണ്ടില്ല വൻ ഖുറാൻ ഗീത ൭൭ ബബിളും രാമനാമവും ചേർന്ന ഒരു ശബ്ദം ഒരിക്കലും േകട്ടില്ല വൻ ചക്രവാളത്തിൽ ചാഞ്ഞിറങ്ങുന്ന സൂര്യനെ ഒരു കൊച്ചു കൈത്തോക്കിനാൽ വെടിവെച്ചിട്ടൻ രത്ന കിരീടത്തിൽ തിളങ്ങുന്നവൻ അർക്കനെ തകർത്തിട്ട ആഹ്ലാദത്തിമിർപ്പിനാൽ അലഞ്ഞേനവൻ […]
പറന്നു വന്ന പൂക്കൾ – കഥ – പി. എസ് പ്രഭാവതി

ഒരു കീറല്ല മൊത്തത്തിലെടുത്ത് ഒന്നുചുറ്റിയാലോ എന്നാണ് ലയനയ്ക്ക് ആകാശത്തേക്കുറിച്ച് പറയാൻ തോന്നുന്നത്. നിന്നെ യൊന്ന് നേർക്കുനേർ കണ്ടിട്ട് സംവത്സരങ്ങൾ കഴിഞ്ഞോ ആകാശമേ എന്നൊരു അതിശയോക്തി വിചാരിക്കുകയും ചെയ്തു. എപ്പോഴാണ് താൻ കോൺക്രീറ്റുചുമരുകളുടെ വെൺമകളിൽ പൂണ്ടു പോയതും തിരക്കുകളിൽ നെട്ടോട്ടമോടിയതും ഭർത്താവിൻ്റെ കവിളുകളിൽ ചുംബിക്കാൻ മറന്നതും …….. നേരമില്ലായ്മകളിൽ സൗന്ദര്യത്തിൻ്റെ അസ്ഥിപഞ്ജരമായിപ്പോയ ഒരെഴുത്തുകാരി ആദ്യമായി തന്നിലേക്കൊന്നു തിരിഞ്ഞു നോക്കിയതാണ്. അവൾ ഈയിടെ മറ്റൊരു വീട്ടിലേയ്ക്ക് താമസം മാറുകയുണ്ടായി. ഓരോ മാറ്റവും ഓരോ പുതുമകളുടെ ആവാഹനമാകുമെന്ന് അവൾ കരുതുന്നു. വയലിൻ്റെ […]
800 കോടി വർഷം മുൻപുണ്ടായ വൻ പ്രപഞ്ച സ്ഫോടനം കണ്ടെത്തി

ന്യൂയോർക്ക് ∙ ഏറ്റവും വലിയ പ്രപഞ്ച വിസ്ഫോടനം കണ്ടെത്തിയതായി ശാസ്ത്രജ്ഞർ അറിയിച്ചു.‘എടി2021എൽഡബ്ല്യുഎക്സ്’ എന്നു പേരിട്ടിരിക്കുന്ന വിസ്ഫോടനത്തിന് സൗരയൂഥത്തിന്റെ 100 ഇരട്ടി വ്യാപ്തിയുണ്ട്, സൂര്യനെക്കാൾ 2 ലക്ഷം കോടി മടങ്ങ് പ്രകാശമാനവുമാണ്. കലിഫോർണയിലെ സ്വിക്കി ട്രാൻസിയന്റ് ഫെസിലിറ്റി, ഹവായിയിലെ അറ്റ്ലസ് എന്നീ പ്രപഞ്ചനിരീക്ഷണ കേന്ദ്രങ്ങളിൽ 2020 ൽ ആണ് ആദ്യമായി ഇതു കണ്ടെത്തിയത്. ഈ സ്ഫോടനത്തിന്റെ കൃത്യമായ കാരണം മനസ്സിലായിട്ടില്ല. സൂര്യന്റെ ആയിരമിരട്ടി വലുപ്പമുള്ള ഒരു വൻവാതകപടലം അതിപിണ്ഡ തമോഗർത്തത്തിന്റെ സ്വാധീനത്താൽ പൊട്ടിത്തെറിച്ചതാകാം എന്ന് കരുതുന്നു. 800 കോടി […]
കലികാലക്കാഴ്ചകൾ – രാജേഷ് പണിക്കർ

അധികാരത്തിന്റെ പടച്ചട്ടയണിഞ്ഞവർ സമ്പത്തിന്റെ വജ്രമുന നിയമത്തിന്റെ നൂലിഴകളിൽക്കൊരുത്ത ചാട്ടവാറുകളുമായി ലോകം കീഴടക്കുന്നു…. മാനവീകത ദൂരെയേതോ മലമുകളിലെ ഇരുണ്ടഗുഹയിൽ ഉരുക്കു ചങ്ങലയാൽ തടവിലാക്കപ്പെട്ടിരിക്കുന്നു…… മനുഷ്യത്വം ഹിമപെയ്‌ത്തുകളിൽ തണുത്തുവിറങ്ങലിച്ചു മരണം കാത്തുകിടക്കുന്നു…. പ്രണയം ഇരുണ്ടതാഴ്‌വരകളിൽ വസന്തത്തിന്റെ വരവും പ്രതീക്ഷിച്ചിരുന്നു ….. ദയ പുഞ്ചിരികളാൽമറച്ച ദംഷ്ട്രകളിൽ കൊരുത്തു മരണവേദനയാൽ പിടയുന്നു……. സൗഹൃദം സ്വന്തം നിലനില്പിനായി ചതിക്കുഴികൾ തീർത്ത് ഇരയെ കാത്തിരിക്കുന്നു…..
പാക്ക് രാഷ്ട്രീയം: കോടതി കളത്തിലേക്ക്

ന്യൂഡൽഹി ∙ ‘കണ്ടതിൽ സന്തോഷമുണ്ട്’ എന്ന് തുറന്നുപറഞ്ഞകൊണ്ടാണ് കഴിഞ്ഞദിവസം ഹാജരായ ഇമ്രാൻ ഖാനെ ചീഫ് ജസ്റ്റിസ് ആട്ട ബന്ദ്യാൽ സ്വീകരിച്ചത്. തുടർന്ന് ജാമ്യം നൽകുകയും ചെയ്തു. ഒരു കൊല്ലത്തോളം രാഷ്ട്രീയക്കളികളിൽനിന്ന് മാറിനിന്ന കോടതി വീണ്ടും കളിക്ക് ഒരുങ്ങിയിരിക്കുകയാണ്. കോടതിയുടെ അകത്തുകയറി ഇമ്രാനെ അറസ്റ്റ് ചെയ്തതാകും അവരെ പ്രകോപിപ്പിച്ചതെന്നാണ് കരുതുന്നത്. 5 കൊല്ലം മുമ്പ് അധികാരത്തിലെത്താൻ സൈന്യവും കോടതിയുമാണ് ഇമ്രാനെ സഹായിച്ചത്. സൈന്യം കൈവിട്ടപ്പോഴാണ് കഴിഞ്ഞകൊല്ലം പുറത്തായത്. രാഷ്്ട്രീയപാർട്ടികളും സൈന്യവും തമ്മിലുള്ള ഒത്തുകളികളിലൂടെ സർക്കാരുകൾ വരികയും പോവുകയും ചെയ്ത […]
ഹൈക്കോടതിയിൽ ഹാജരായ ഇമ്രാന് ജാമ്യം; അറസ്റ്റിന് വിലക്ക്

ഇസ്‌ലാമാബാദ് ∙ റിയൽ എസ്റ്റേറ്റ് അഴിമതിക്കേസിൽ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ഇസ്‌ലാമാബാദ് ഹൈക്കോടതി രണ്ടാഴ്ചത്തെ ജാമ്യം അനുവദിച്ചു. കനത്ത സുരക്ഷയിൽ ഇന്നലെ കോടതിയിൽ ഹാജരായ ഇമ്രാനെ മറ്റു കേസുകളിൽ 17 വരെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിർദേശിച്ചു. ചൊവ്വാഴ്ച മുൻകൂർ ജാമ്യാപേക്ഷ നൽകാനെത്തിയപ്പോൾ ഇമ്രാനെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണെന്നു സുപ്രീം കോടതി വ്യാഴാഴ്ച വിധിച്ചിരുന്നു. അദ്ദേഹത്തെ ഉടൻ മോചിപ്പിക്കാനും ആവശ്യപ്പെട്ടു. സുപ്രീം കോടതിയുടെ നിർദേശം അനുസരിച്ചാണ് ഇമ്രാൻ ഇന്നലെ ഹൈക്കോടതിയിൽ ഹാജരായത്. ഹൈക്കോടതിയുടെ ഇത്തരം […]
തുർക്കി തിരഞ്ഞെടുപ്പ്: എർദൊഗാൻ മുന്നിൽ

അങ്കാറ ∙ തുർക്കി തിരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകളിൽ പ്രസിഡന്റ് തയ്യിപ് എർദൊഗാൻ മുന്നിൽ. 36% വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 53% വോട്ടുകൾ നേടിയാണ് എർദൊഗാൻ മുന്നിട്ടുനിൽക്കുന്നത്. മുഖ്യഎതിരാളിയായ കമാൽ കിലിച്ദാറുലു 41% വോട്ട് നേടി. വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ എർദൊഗാനും കിലിച്ദാറുലുവിനും 50%ൽ കൂടുതൽ വോട്ടു നേടാനായില്ലെങ്കിൽ 28നു രണ്ടാംഘട്ട വോട്ടെടുപ്പു നടത്തും. English Summary: Tayyip Erdogan leads in Turkey election
ബഹിരാകാശത്തേക്ക് ആദ്യ അറബ് വനിതാ സഞ്ചാരി; ചരിത്രം കുറിക്കാൻ റയ്യാനത്ത് ബർനാവി

ദുബായ്∙ അറബ് ലോകത്ത് നിന്ന് ആദ്യ വനിതാ സഞ്ചാരിയെ ബഹിരാകാശത്ത് എത്തിക്കുന്ന സൗദി അറേബ്യയുടെ ചരിത്ര ദൗത്യം 21ന്. റയ്യാനത്ത് ബർനാവിയാണ് ആദ്യ വനിതാ അറബ് ബഹിരാകാശ സഞ്ചാരിയാകാൻ തയാറെടുക്കുന്നത്. സൗദിയുടെ തന്നെ അലി അൽ ഖാർണിക്കൊപ്പമാണ് റയ്യാനത്ത് ബഹിരാകാശ നിലയത്തിലെത്തുക. ഒരു വർഷത്തിലേറെയായി തുടരുന്ന പദ്ധതിയാണ് 21നു യാഥാർഥ്യമാകുന്നത്. യുഎസിലെ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിൽനിന്നാണ് സൗദി സഞ്ചാരികളെയും വഹിച്ചുള്ള പേടകം വിക്ഷേപിക്കുക. രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ഒരേ സമയം 2 സഞ്ചാരികളെ അയയ്ക്കുന്ന അപൂർവം രാജ്യങ്ങളുടെ […]



