800 കോടി വർഷം മുൻപുണ്ടായ വൻ പ്രപഞ്ച സ്ഫോടനം കണ്ടെത്തി

Facebook
Twitter
WhatsApp
Email

ന്യൂയോർക്ക് ∙ ഏറ്റവും വലിയ പ്രപഞ്ച വിസ്ഫോടനം കണ്ടെത്തിയതായി ശാസ്ത്രജ്ഞർ അറിയിച്ചു.‘എടി2021എൽഡബ്ല്യുഎക്സ്’ എന്നു പേരിട്ടിരിക്കുന്ന വിസ്ഫോടനത്തിന് സൗരയൂഥത്തിന്റെ 100 ഇരട്ടി വ്യാപ്തിയുണ്ട്, സൂര്യനെക്കാൾ 2 ലക്ഷം കോടി മടങ്ങ് പ്രകാശമാനവുമാണ്. കലിഫോർണയിലെ സ്വിക്കി ട്രാൻസിയന്റ് ഫെസിലിറ്റി, ഹവായിയിലെ അറ്റ്ലസ് എന്നീ പ്രപഞ്ചനിരീക്ഷണ കേന്ദ്രങ്ങളിൽ 2020 ൽ ആണ് ആദ്യമായി ഇതു കണ്ടെത്തിയത്.

ഈ സ്ഫോടനത്തിന്റെ കൃത്യമായ കാരണം മനസ്സിലായിട്ടില്ല. സൂര്യന്റെ ആയിരമിരട്ടി വലുപ്പമുള്ള ഒരു വൻവാതകപടലം അതിപിണ്ഡ തമോഗർത്തത്തിന്റെ സ്വാധീനത്താൽ പൊട്ടിത്തെറിച്ചതാകാം എന്ന് കരുതുന്നു.

800 കോടി പ്രകാശവർഷമകലെയാണ് ഈ പൊട്ടിത്തെറി നടന്നത്. അതായത് 800 കോടി വർഷം മുൻപായിരുന്നു സ്ഫോടനം. അന്ന് പ്രപഞ്ചം രൂപംകൊണ്ടിട്ട് 600 കോടി വർഷമേ ആയിരുന്നുള്ളൂ.

ഇത്ര തീവ്രമായ ഒരു പൊട്ടിത്തെറി മുൻപു കണ്ടെത്തിയിട്ടില്ലെന്ന് ഗവേഷകർ അറിയിച്ചു. 3 വർഷത്തിലധികം ഇതു നീണ്ടു നിന്നു. കഴിഞ്ഞ വർഷം ഇതിലും പ്രകാശമാനമായ ഒരു പൊട്ടിത്തെറി കണ്ടെത്തിയിരുന്നു. എന്നാൽ, അൽപനേരം മാത്രമേ ഇത് നീണ്ടുനിന്നുള്ളൂ.

English Summary : Found cosmic explosion occured before 800 years

About The Author

Leave a Reply

Your email address will not be published. Required fields are marked *