ഓർത്തോർത്ത് ചിരിക്കാനും ഇടയ്ക്ക് വിതുമ്പാനും.-ഡോ.ഇസ്മായിൽ മരിതേരി

ഒരു ജൂൺ മാസം കൂടി പടി കടന്നെത്തിയിരിക്കുന്നു. ചുട്ട് പൊള്ളിയ അന്തരീക്ഷം തണുപ്പിച്ച് ഇളം ചാറ്റൽ മഴ ഇതാ പെയ്തു എന്ന് കൊതിപ്പിച്ചു കൊണ്ടിരിക്കുന്നു. മഴ മേഘങ്ങളുടെ മനം മയക്കുന്ന വിന്യാസം കൊണ്ട് ആകാശക്കാഴ്ചകളുടെ ചന്തം ഏറി വരുന്നു. പുത്തൻ നോട്ട് പുസ്തകങ്ങളും പാഠ പുസ്തകങ്ങളും ചേലിൽ പൊതിഞ്ഞ് നെയിം സ്ലിപ് ഒട്ടിച്ച് പേർ എഴുതി നേരത്തേ തന്നെ പൈതങ്ങളെല്ലാം കലാലയത്തിലേക്ക് പുറപ്പെടാൻ തയ്യാറെടുത്ത് കാണും. മയിൽ പീലികളും വളപ്പൊട്ടുകളും കയ്യിൽ കരുതുന്നവരും കാണുമായിരിക്കും. പകൽ നേരം […]
New song from shilpa Cinema
ഇടവത്തിൽ സ്കൂൾ തുറക്കുന്ന ദിവസം..

ഇടവത്തിൽ സ്കൂൾ തുറക്കുന്ന ദിവസം.. അന്നുതന്നെ ആദ്യമായി സാരി ഉടുക്കണമെന്നു ഞാൻ വാശിച്ചു. ഒരുഅധ്യാപികയാകാൻ കൊതിച്ച ഞാൻ പക്വത പ്രാപിച്ചതിന്റെ അടയാളമായ സാരിഉടുത്തപ്പോൾ സ്കൂൾതുറക്കൽ ദിവസംതന്നെ വേണമെന്നുള്ള എന്റെ ഭാവം കണ്ടാൽ സങ്കല്ത്തിലെമലയാളം അധ്യാപിക”കമലമ്മസർ ചമഞ്ഞഭാവം മനസ്സിൽ. സാരി ഉടുത്തു വി,വിഹൈസ്കൂളിന്റെ റോഡിൽ കൂടി നടന്നുള്ള യാത്ര. പാണ്ടിമാങ്ങാപഴുക്കുന്ന കാലമായതിനാൽ കരിമുളക്കൽ സ്കൂളിൽ പോകുന്ന സ്ലേറ്റു പിള്ളേർ സ്നേഹം കൂടി . എന്റെ സാരിയിൽ കെട്ടിപിടിക്കാൻ വരുമെന്നു ഞാൻ ഭയന്നു. എന്നാൽ സാറമ്മ സാറിന്റെഅടി കൊള്ളാതിരിക്കാൻ കൈതമുള്ളിന്റെ […]
എല്ലാ കൂട്ടുകാർക്കും പ്രവേശനോത്സവാശംസകൾ 🥰🙏🏻🙏🏻
NEW RELEASE !! കണ്ണുണ്ടായാൽ പോരാ കാണണം- കാരൂർ സോമൻ
പറന്നു വന്ന പൂക്കൾ- പി. എസ് പ്രഭാവതി

ഒരു കീറല്ല മൊത്തത്തിലെടുത്ത് ഒന്നുചുറ്റിയാലോ എന്നാണ് ലയനയ്ക്ക് ആകാശത്തേക്കുറിച്ച് പറയാൻ തോന്നുന്നത്. നിന്നെ യൊന്ന് നേർക്കുനേർ കണ്ടിട്ട് സംവത്സരങ്ങൾ കഴിഞ്ഞോ ആകാശമേ എന്നൊരു അതിശയോക്തി വിചാരിക്കുകയും ചെയ്തു. എപ്പോഴാണ് താൻ കോൺക്രീറ്റുചുമരുകളുടെ വെൺമകളിൽ പൂണ്ടു പോയതും തിരക്കുകളിൽ നെട്ടോട്ടമോടിയതും ഭർത്താവിൻ്റെ കവിളുകളിൽ ചുംബിക്കാൻ മറന്നതും …….. നേരമില്ലായ്മകളിൽ സൗന്ദര്യത്തിൻ്റെ അസ്ഥിപഞ്ജരമായിപ്പോയ ഒരെഴുത്തുകാരി ആദ്യമായി തന്നിലേക്കൊന്നു തിരിഞ്ഞു നോക്കിയതാണ്. അവൾ ഈയിടെ മറ്റൊരു വീട്ടിലേയ്ക്ക് താമസം മാറുകയുണ്ടായി. ഓരോ മാറ്റവും ഓരോ പുതുമകളുടെ […]
പലായനപ്പറവകൾ- വിജു കടമ്മനിട്ട

പലായനപ്പറവകൾ എന്ന എന്റെ ആദ്യ കവിതസമാഹാരം ഇപ്പോൾ വായനക്കാരിലേക്കും കാവ്യ സാഹിത്യ ആസ്വാദകരിലെയ്ക്കും എത്തിച്ചുകൊണ്ടിരിക്കുന്നു. എന്റെ ചൊല്ക്കവിതകൾ അധികവും ഉൾപെടുത്തിയ ഈ കവിത സമാഹാരം വാങ്ങണമെന്നും മുന്നോട്ടുള്ള യാത്രയിൽ എന്റെ കരുത്തായും കൈത്താങ്ങാകണമെന്നും വിനീതമായി അഭ്യർത്ഥിക്കുന്നു. പലായനപ്പറവകളുടെ പോസ്റ്റൽ ചാർജ് ഉൾപ്പെടെ കോപ്പി ഒന്നിന് 150രൂപ വിലവരും വാട്ട്‌സാപ്പിലോ മെസഞ്ചർ വഴിയോ അഡ്രസ്സ് തരികയും 7902482112 എന്ന നമ്പറിൽ ഗൂഗിൾ പേ ചെയുകയും ചെയാം… നിങ്ങളുടെ സഹകരണമായിരുന്നു, പ്രോത്സാഹനം ആയിയുന്നു ഇതുവരെയുമുള്ള എന്റെ ആകെ ശക്തി എന്നും […]
ഓർമ്മച്ചെപ്പ് -ശ്രീ കോട്ടയം

കാലമാം തോണി തുഴഞ്ഞു തുഴഞ്ഞിതാ ജീവിതപ്പടവിന്റെയരുകിലെത്തി മണ്ണിന്റെ മാറിലലിയുവാനായിനി ഇത്തിരി ദൂരമേ ബാക്കിയുള്ളു ഹൃദയത്തിനറകളിൽ പാളിനോക്കി ഓർമ്മതൻ ചെപ്പുകളുണ്ടനേകം എണ്ണിയാൽ തീരാത്ത ചെപ്പുകളിൽ ചിലതുള്ളുതുറന്നതിലെത്തി നോക്കി മുഖങ്ങൾ മറന്നതും മറക്കാത്തതും ഉള്ളിൽ ഞെരുങ്ങി വലഞ്ഞിടുന്നു ഓർമ്മകൾ തേടുന്ന നിന്റെയാ പൂമുഖം കരളിലെ നോവിന്റെ ചെപ്പിലാണോ തിരഞ്ഞു ഞാൻ നിന്നെയതിലാകവേ കുഴഞ്ഞകൺപീലികൾ ഈറനായി പ്രത്യാശതൻ ചെപ്പൊന്ന് ബാക്കിവെച്ചു നിശബ്ദമായവിടുന്ന് വിടപറഞ്ഞു ReplyForward
കായിക കാമം കാലനായ കാലം – കാരൂർ സോമൻ

നമ്മുടെ പാര്‍ലമെന്റ് മന്ദിരത്തിന് അതുല്യ സൗന്ദര്യം കൈവന്ന വേളയിലാണ് രാജ്യത്തിന്റെ അഭിമാനമായ ലോകമെങ്ങും മിന്നിമിന്നി പ്രകാശിച്ചു നിന്ന വനിതാ താരങ്ങള്‍ കണ്ണാടിപ്പുരയിലിരുന്ന് കല്ലെറിയുന്നതുപോലെ മൂടിക്കെട്ടിയ ന്യൂഡല്‍ഹിയുടെ ആകാശച്ചെരുവിലിരുന്ന് തങ്ങളെ ലൈംഗികമായി പീഡിപ്പിച്ച ബി.ജെ.പി. എം.പിയും റസലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യൂ എഫ് ഐ) പ്രസിഡന്റുമായ ബ്രിജ്ഭൂഷണ്‍ സരണ്‍ സിംഗിനെതിരെ ലൈംഗീക പീഡന പരാതിയുമായി മുന്നോട്ട് വന്നത്. പാര്‍ലമെന്റിലെ ചെങ്കോല്‍ചാര്‍ത്തല്‍ ആഹ്‌ളദമൊക്കെ ഉത്കണ്ഠ നിറഞ്ഞ നിമിഷങ്ങളായിരിന്നു.ലോകമാകെ നിരാശ ജനിപ്പിച്ച, ഇന്ത്യയെ നാണംകെടുത്തിയ ഒരു സംഭവമാണ് നടന്നത്. പ്രായപൂര്‍ത്തിയാകാത്ത […]



