കാലമാം തോണി തുഴഞ്ഞു തുഴഞ്ഞിതാ
ജീവിതപ്പടവിന്റെയരുകിലെത്തി
മണ്ണിന്റെ മാറിലലിയുവാനായിനി ഇത്തിരി ദൂരമേ ബാക്കിയുള്ളു
ഹൃദയത്തിനറകളിൽ പാളിനോക്കി
ഓർമ്മതൻ ചെപ്പുകളുണ്ടനേകം
എണ്ണിയാൽ തീരാത്ത ചെപ്പുകളിൽ
ചിലതുള്ളുതുറന്നതിലെത്തി നോക്കി
മുഖങ്ങൾ മറന്നതും മറക്കാത്തതും
ഉള്ളിൽ ഞെരുങ്ങി വലഞ്ഞിടുന്നു
ഓർമ്മകൾ തേടുന്ന നിന്റെയാ പൂമുഖം
കരളിലെ നോവിന്റെ ചെപ്പിലാണോ
തിരഞ്ഞു ഞാൻ നിന്നെയതിലാകവേ
കുഴഞ്ഞകൺപീലികൾ ഈറനായി
പ്രത്യാശതൻ ചെപ്പൊന്ന് ബാക്കിവെച്ചു
നിശബ്ദമായവിടുന്ന് വിടപറഞ്ഞു
|
ReplyForward
|













