ഇടവത്തിൽ സ്കൂൾ തുറക്കുന്ന ദിവസം.. അന്നുതന്നെ ആദ്യമായി സാരി ഉടുക്കണമെന്നു ഞാൻ വാശിച്ചു. ഒരുഅധ്യാപികയാകാൻ കൊതിച്ച ഞാൻ പക്വത പ്രാപിച്ചതിന്റെ അടയാളമായ സാരിഉടുത്തപ്പോൾ സ്കൂൾതുറക്കൽ ദിവസംതന്നെ വേണമെന്നുള്ള എന്റെ ഭാവം കണ്ടാൽ സങ്കല്ത്തിലെമലയാളം അധ്യാപിക”കമലമ്മസർ ചമഞ്ഞഭാവം മനസ്സിൽ. സാരി ഉടുത്തു വി,വിഹൈസ്കൂളിന്റെ റോഡിൽ കൂടി നടന്നുള്ള യാത്ര. പാണ്ടിമാങ്ങാപഴുക്കുന്ന കാലമായതിനാൽ കരിമുളക്കൽ സ്കൂളിൽ പോകുന്ന സ്ലേറ്റു പിള്ളേർ സ്നേഹം കൂടി . എന്റെ സാരിയിൽ കെട്ടിപിടിക്കാൻ വരുമെന്നു ഞാൻ ഭയന്നു. എന്നാൽ സാറമ്മ സാറിന്റെഅടി കൊള്ളാതിരിക്കാൻ കൈതമുള്ളിന്റെ അറ്റം കെട്ടി മൂന്നു പ്രാവശ്യം തുപ്പിയ പരമേശ്വരൻ മാത്രം ഓടിവന്നു സാരിയുടെ തുമ്പിൽ ഒന്നുപിടിച്ചു. എനിക്കു സന്തോഷദിവസം ആയിരുന്നു. ഞാൻ പരിഷ്കൃത വസ്ത്രം ധരിക്കുന്നതിലും സാരി ഇഷ്ടപ്പെടുന്നു സാരികൾ എന്റെ നാടിന്റെ മോടിയുള്ളതും ഐശ്വര്യപ്രദവുമാണ്. എന്നാൽസാരി തന്ത്രശാലിയാണ്, അങ്ങനെ പരിഷ്കൃത വസ്ത്രംധരിക്കുന്ന പോലെ എളുപ്പം ധരിച്ചു പോകാൻ പറ്റില്ല.. നിഗൂഢവും ആകർഷവും ആക്കുന്ന ഒരു വ്യക്തിയാകുന്നത് സാരി ഉടുക്കുമ്പോൾ ആണ്. സാരിയുടെ കൂടെ ഒരു പൊട്ടു, മുല്ലപ്പൂ, ജിമ്മിക്കികൂടി ഉണ്ടങ്കിൽ പെണ്ണു മനോഹരി ആയി. കുറിയ, ഉയരം, മെലിഞ്ഞവർക്കു സാരി നല്ല ചേർച്ച. സാരികൾ ലളിതമോ സമ്പന്നമോ ഗാംഭീര്യമോ ആകാം എന്നാൽ സാരികൾ ആധികാരികമാണ്, എന്റെ നാടിന്റെ ഐഡന്റിറ്റി ആണ് ബ്രഹ്മാവിന്റെ കൊട്ടാരത്തിലാണ് ജനനം. കൈകൊണ്ട് നെയ്ത കഞ്ഞിപ്പുരത്തോടുകൂടിയ പലഹാരംപ്രിന്റ് ചെയ്തസാരി ഉണ്ട് . മിന്നുന്ന നിറങ്ങളുള്ള ശുദ്ധമായ മൾബറിസിൽക്ക്, മിനുസമാർന്ന, ശാശ്വതമായ ഉജ്ജ്വലമായ ആത്മാവിന്റെ സാരാംശം , ഇങ്ങനെ പോകുന്നു സാരികളുടെ തരം തിരിവ് സാരികൾ ഭയങ്കരമാണ് ദൈവങ്ങൾക്ക് പോലും എതിർക്കാൻ കഴിയാത്ത വംശീയത,സാരിയിൽ. മനോഹരമായ. നിങ്ങളിലെ സ്ത്രീയെ പുറത്തു കൊണ്ടുവരുന്നു എന്നാൽ വാസ്തവത്തിൽ പുരു?സമനില നിലനിർത്താൻ പ്രയാസമാണ്. നിങ്ങൾ വളരെ കഠിനമായി ശ്രദ്ധിക്കണം, കാരണം സാരിക്കു വാശികരണ ശക്തി യുണ്ട്., വളരെയധികം ആളുകൾ ഉള്ളിടത്തു സാരി വളരെ നിഷ്കളങ്കത കാണിക്കും. ഞാൻ ആദ്യം സാരി ഉടുത്ത്പ്പോൾ താഴേക്ക് തട്ടി വീണു. ഹഹ് സാരികൾ അത് പൂർണമായ സന്തോഷവും സ്നേഹവും തരുന്നു. മനസ്സിനെ ചഞ്ചലമാക്കുന്നു. നിങ്ങളുടെ ശരീരം മറഞ്ഞിരിക്കുന്ന പ്രദർശനങ്ങൾ, അതിനാൽ സാരി ഉടുത്താൽ ഒരു അഭിനന്ദനം കിട്ടും , കുറഞ്ഞത് ഒരു പുഞ്ചിരി യെങ്കിലും കിട്ടും.. സാരിയാണ്നമ്മുടെ ഐഡന്റിറ്റി! ഭാഷ ! ശക്തി ! ഞാൻ അത് എന്റെ സ്വന്തം പോലെ ധരിച്ച നിമിഷം.. വജ്രമായി തിളങ്ങുമെന്നു ആശിച്ചു.നിന്നപ്പോൾ ദേ??!! അയലത്തെ സുന്ദരൻ മോഹൻദാസൻപിള്ള അതിവേഗത്തിൽ വണ്ടി ഓടിച്ചു വന്നു ചള്ള തെറിപ്പിച്ചു. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ എന്റെ സാരി മുഴുവൻ ചള്ള. അതുകണ്ടു ദേഷ്യപ്പെടാതിരിക്കാൻ കുട്ടികൾ കലപില പറഞ്ഞു ചിരിച്ചപ്പോൾ മധുരിക്കുന്ന ഓർമ്മകൾ. പ്രിയങ്കരിയായമാധവി ക്കുട്ടിയമ്മയുടെ ഓർമ്മകൾക്കു മുന്നിൽ പൂക്കൾ വിതറുന്നു.
ലീലാമ്മതോമസ്, ബോട്സ്വാന
About The Author
No related posts.
One thought on “ഇടവത്തിൽ സ്കൂൾ തുറക്കുന്ന ദിവസം..”
ഓർമ്മകൾ