കണ്ണു നനയിച്ച ഒരു ഹസ്തദാനം- മോഹൻദാസ്

ചില വാർത്തകൾ നമ്മുടെയുള്ളിലെ മനുഷ്യത്വത്തെ ആഴത്തില്‍ സ്പര്‍ശിക്കും. നന്മയെ തൊട്ടുണർത്തും. ഭയാനകമായ സംഭവങ്ങളുടെ വാർത്താ പ്രളയത്തില്‍ മരവിച്ചിരുന്ന ഒരു പ്രഭാതത്തിൽ എന്‍റെ കണ്ണുകളെ ഈറനണിയിച്ച ഒരു വാര്‍ത്ത കാണാൻ ഭാഗ്യമുണ്ടായി. മനസിൽ ഒരു വലിയ ചോദ്യ ചിഹ്നമുയർത്തിയ വാർത്ത. നാം ജീവിക്കുന്ന ഈ കാലലഘട്ടത്തിലെ ഏറ്റവും വലിയ വെല്ലുവിളി എന്താണ് ? പലപ്പോഴും ആഴത്തിൽ ചിന്തിക്കാൻ പ്രേരിപ്പിച്ച ഒരു ചോദ്യമാണിത്. നന്മ നഷ്ടെപ്പെടാതെ ജീവിക്കുക എന്നതാണ് ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ വെല്ലുവിളി എന്നുപലപ്പോഴും തോന്നിയിട്ടുണ്ട്. ഇതിന്‍റെ […]
പക്ഷിപാതാളം – സിസിലി ജോർജ് | അദ്ധ്യായം 27

ദിനേശന്റെ അമ്മയുടെ അമ്മാവന് രാമകൃഷ്ണന് കര്ത്തയുടെ സപ്തതിയായ മേടമാസത്തിലെ വിഷു വളരെ ആഘോഷപൂര്വ്വം നടത്താനുള്ള ഒരുക്കങ്ങള് തകൃതിയായി നടക്കുന്നതിനാല് കഥയുടെ ചര്ച്ചകള്ക്ക് പോകാന് ദിനേശന് പറ്റില്ലായിരുന്നു. അതിനാല് ചര്ച്ചയ്ക്കുള്ള സാകര്യം ജോണ്‌സണ് സ്വന്തം വീട്ടില് ഒരുക്കി. എല്ലാ സൌകര്യങ്ങളുമുള്ള ഒരു വിരുന്നു മുറി അവിടെ ഉള്ളപ്പോള് എന്തിനു മറ്റൊരിടം? ഇഷ്ടം പോലെ വേലക്കാരും, പോരാത്തതിന് ജോണ്‌സണ് അവധിയുമുണ്ട്. വീട്ടില് അമ്മയ്ക്ക് കൂട്ടായി നന്ദിനി വന്നു താമസിക്കുന്നത് നല്ലതാണല്ലോ. കഥക്ക് അനുയോജ്യമായ ഗാനങ്ങളുടെ രൂപരേഖ നന്ദിനിക്ക് അവിടെ ഇരുന്നു […]
ജനങ്ങളുടെ ചൂടും ചൂരുമാണ് എന്റെ സിനിമ – ജോൺ എബ്രഹാം

ജോണ്‍ എബ്രഹാം തന്റെ സര്‍ഗ്ഗാത്മക ദേശാടനം ഇന്നും തുടരുകയാണ്… മരിച്ചിട്ട് ഇന്നേക്ക് മുപ്പത്തിയാറു വര്‍ഷങ്ങളാകുമ്പോഴും ആ പ്രതിഭ നമ്മെ നോക്കി കലഹിക്കുകയും പുഞ്ചിരിക്കുകയും ചെയ്യുന്നു. അതെ, ഇങ്ങിനെയുള്ള മരണങ്ങളുറപ്പിക്കാന്‍ നിലച്ച നാഡീമിടിപ്പുകള്‍ക്കാവില്ലല്ലോ.. ജനങ്ങളുടെ ഹൃദയമിടിപ്പില്‍ അവര്‍ തുടിച്ചു കൊണ്ടിരിക്കും. 1987 മെയ് 31 നാണ് കോഴിക്കോട്ടെ ഓയാസീസ് ബില്‍ഡിങ്ങിന്റെ ടെറസില്‍ നിന്ന് വീണ് ജോണ്‍ അന്‍പതാമത്തെ വയസ്സിൽ അപ്രത്യക്ഷനാകുന്നത്. 1937 ആഗസ്റ്റ് 11 ന് കായങ്കുളത്ത് ചേന്നങ്കരിയില്‍ ജനിച്ച ജോണ്‍ പ്രാഥമിക പഠനങ്ങള്‍ക്കു ശേഷം ചലച്ചിത്ര പഠനം […]
ക്രൈം ത്രില്ലെർ കുറ്റാന്വേഷണ നോവൽ കാര്യസ്ഥൻ അധ്യായം -28, നിലാവിലൊഴുകുന്ന കാട്ടരുവി | കാരൂർ സോമൻ

ജയിലിലെ സന്ദര്‍ശകമുറിയില്‍ അച്ഛന്‍റെ കാലൊച്ചകള്‍ക്ക് കാതോര്‍ത്ത് ബിന്ദു ഇരുന്നു. ജയിലിനുള്ളില്‍ ചില പ്രമുഖര്‍ക്ക് പ്രത്യേക പരിഗണന കൊടുക്കുന്നതിനെപ്പറ്റിയാണ് ജയില്‍ സൂപ്രണ്ട് അലക്സുമായി കിരണ്‍ സംസാരിച്ചത്. അത് തികച്ചും നിഷേധാര്‍ഹമല്ലേ? പോലീസുകാര്‍ ഉന്നതരുടെ താളത്തിന് തുള്ളുന്നവരാകാതെ നീതിനിയമത്തില്‍ നിലകൊള്ളുന്നവരാകണമെന്ന് അവള്‍ തുറന്നു പറഞ്ഞു. അലക്സും അതിനോട് യോജിച്ചു. ഇതിനുള്ള ഏക മാര്‍ഗ്ഗം ജയില്‍ സംവിധാനത്തില്‍ ഒരഴിച്ചുപണിയാണ്. ജയിലും ഭരണാധികാരികളില്‍ നിന്ന് മോചനം പ്രാപിക്കാതെ രക്ഷപെടില്ലെന്ന് അലക്സും പറഞ്ഞു. ഇന്ന് ഇന്ത്യയാകെ ഒരഴിച്ചുപണിയുടെ വക്കില്‍ എത്തി നില്ക്കയാണ്. അകത്തേക്ക് കണ്ണും […]



