ചില വാർത്തകൾ നമ്മുടെയുള്ളിലെ മനുഷ്യത്വത്തെ ആഴത്തില്‍ സ്പര്‍ശിക്കും. നന്മയെ തൊട്ടുണർത്തും. ഭയാനകമായ സംഭവങ്ങളുടെ വാർത്താ പ്രളയത്തില്‍ മരവിച്ചിരുന്ന ഒരു പ്രഭാതത്തിൽ എന്‍റെ കണ്ണുകളെ ഈറനണിയിച്ച ഒരു വാര്‍ത്ത കാണാൻ ഭാഗ്യമുണ്ടായി. മനസിൽ ഒരു വലിയ ചോദ്യ ചിഹ്നമുയർത്തിയ വാർത്ത.
നാം ജീവിക്കുന്ന ഈ കാലലഘട്ടത്തിലെ
ഏറ്റവും വലിയ വെല്ലുവിളി എന്താണ് ?
പലപ്പോഴും ആഴത്തിൽ ചിന്തിക്കാൻ പ്രേരിപ്പിച്ച ഒരു ചോദ്യമാണിത്.
നന്മ നഷ്ടെപ്പെടാതെ ജീവിക്കുക എന്നതാണ് ഈ
കാലഘട്ടത്തിലെ ഏറ്റവും വലിയ വെല്ലുവിളി എന്നുപലപ്പോഴും തോന്നിയിട്ടുണ്ട്.
ഇതിന്‍റെ ഒരുത്തരം മുന്‍പ് വാർത്തകളിൽ കണ്ടതിന്‍റെ ഒരോര്‍മ്മപുതുക്കലാണ് ഈ വരികള്‍..
സമ്പന്നരായ മാതാപിതാക്കളുടെ രണ്ടാൺമക്കൾ. രണ്ടു പേരും മിടുക്കന്മാരായി വളർന്നു വരികയായിരുന്നു. എപ്പോഴോ ഗുരുതരമായ അസുഖം ബാധിച്ച് വീൽച്ചെയറിലായി. രണ്ടു പേരും ഫുട്ബോൾ പ്രേമികളാണ്. ഇത്തവണ ഖത്തറിൽ നടന്ന ഫിഫ ലോകകപ്പ് കാണാൻ മാതാപിതാക്കൾക്കൊപ്പം ഈ മക്കളും എത്തി.
ആ രണ്ടു കുട്ടികൾക്കും ഒരു സ്വപ്നമുണ്ടായിരുന്നു ,
ലോക ഫുട്ബോൾ ഇതിഹാസം മെസ്സിക്കൊപ്പം ഒരു ഫോട്ടോ .
ആ ആഗ്രഹം, ആ പ്രാർത്ഥന ദൈവം കേട്ടു.
വീൽച്ചെയറിൽ വിടർന്ന മുഖത്തോടെയിരിക്കുന്ന ആ രണ്ട് കുട്ടികളുടെ സമീപത്തുകൂടി ഫുട്ബോൾ ഇതിഹാസം കടന്നുപോയി.
കുട്ടികളുടെ അരികിലെത്തിയപ്പോൾ കാരുണ്യം നിറഞ്ഞ കണ്ണുകളോടെ ലോക ഫുട്ബോളിന്‍റെ രാജകുമാരൻ ആ കുട്ടികൾക്ക് ഹസ്തദാനം നൽകി. പിന്നെ അവർക്കൊപ്പം ഫോട്ടോയും, ടെലിവിഷനിലെ ഈ കാഴ്ച കാണുമ്പോൾ കണ്ണുകൾ നനയുന്നത് നമ്മള്‍ അറിയുകയില്ല.
വിലപിടിപ്പുള്ള ആ ഹസ്തദാനത്തിനു മുന്നിൽ ശിരസ് കുനിഞ്ഞു പോയി. കാരുണ്യം എത്ര വലുതാണ്.
About The Author
No related posts.