ദിനേശന്റെ അമ്മയുടെ അമ്മാവന് രാമകൃഷ്ണന് കര്ത്തയുടെ സപ്തതിയായ മേടമാസത്തിലെ വിഷു വളരെ ആഘോഷപൂര്വ്വം നടത്താനുള്ള ഒരുക്കങ്ങള് തകൃതിയായി നടക്കുന്നതിനാല് കഥയുടെ ചര്ച്ചകള്ക്ക് പോകാന് ദിനേശന് പറ്റില്ലായിരുന്നു. അതിനാല് ചര്ച്ചയ്ക്കുള്ള സാകര്യം ജോണ്‌സണ് സ്വന്തം വീട്ടില് ഒരുക്കി. എല്ലാ സൌകര്യങ്ങളുമുള്ള ഒരു വിരുന്നു മുറി അവിടെ ഉള്ളപ്പോള് എന്തിനു മറ്റൊരിടം? ഇഷ്ടം പോലെ വേലക്കാരും, പോരാത്തതിന് ജോണ്‌സണ് അവധിയുമുണ്ട്. വീട്ടില് അമ്മയ്ക്ക് കൂട്ടായി നന്ദിനി വന്നു താമസിക്കുന്നത് നല്ലതാണല്ലോ. കഥക്ക് അനുയോജ്യമായ ഗാനങ്ങളുടെ രൂപരേഖ നന്ദിനിക്ക് അവിടെ ഇരുന്നു തയ്യാറാക്കാം.കോളേജ് അവധിയുമാണല്ലലോ.
വിവരം അറിഞ്ഞപ്പോള് മമ്മിയ്ക്കും സന്തോഷമായി. മമ്മിയുടെ അമ്മായിയുടെ മകനാണ് സംവിധായകന് ഡേവിഡ്. ജോണ്‌സണ് അറിയിച്ചപ്പോള് അതൊരു നല്ല കാര്യമാണെന്ന് വൈദ്യരും സമ്മതിച്ചു. നന്ദിനി ജോണ്‌സന്റെ കൂടെ പോന്നു. മമ്മിയ്ക്ക് ഇതില് പരം സന്തോഷം വരാനുണ്ടാവില്ല.
‘കലാകാരിക്ക് എന്താ മൂഡ് ഉണ്ടോ? ‘
‘മുഡൊക്കെ ഉണ്ട്. ‘
‘ആ..ആ മൂടല്ല..മൂഡ്..കഥ കേള്ക്കാന് പ്രത്യേകം ഒരു ഉത്സാഹം വേണ്ടേ? നല്ല ‘വിറ്റിസ് വെനിഫെറ’ എന്ന മുന്തിരി ചവുട്ടി പിഴിഞ്ഞ് ചാറ് ഊറ്റി എടുത്തു മനുഷ്യ സിരകളില് ലഹരി ഉയര്ത്തുന്ന വൈന് ഉണ്ടാക്കുന്നവരുടെ സിരകളിലും ഒരു അല്പം ലഹരി പടര്ത്തണ്ടേ? ആ ലഹരി ഇയാളുടെ ഉള്ളില് ഉണ്ടാക്കാന്…’
‘മിണ്ടാതെ അവിടെ ഇരുന്നോ…’ ജോണ്‌സന്റെ കുസൃതി കരങ്ങള് തട്ടി തെറിപ്പിച്ച നന്ദിനി.
‘ഹോ! വേണ്ടെങ്കില് വേണ്ട, പടം പൊട്ടരുത്’ ‘പൊട്ടാതെ ഞാന് നോക്കാം. ‘
‘എന്നാല് ഓ.കേ…ഡബിള് ഓ.കേ’
ഒരു നേര്ത്ത ചൂളം അടി ചുണ്ടില് തിരുകി ജോണ്‌സണ് കാര് ഓടിച്ചു. നന്ദുവിന് വികാരവിജ്യംഭിതയാക്കാന് പോന്ന ലഹരി…ലഹരി…ഗാനം ആ ചൂളം അടിയില്
അലയടിച്ചു.
‘ലഹരി..ലഹരി..ലഹരി..
ലാസ്യ ലഹരി..ലാവണ്യ ലഹരി..
ലഹരി..ലഹരി..ലഹരി..’
ചെവിയില് ആ ലഹരി പതഞ്ഞുയര്ന്നു. നന്ദിനി അയാളുടെ വാപൊത്തി പിടിച്ചു. വണ്ടിയൊന്നു പാളി. ഭാഗ്യത്തിന് റോഡ് വിജനമായിരുന്നു. റോഡരികിലെ വേലിത്തറിയില് പോറല് ഏല്പ്പിച്ചു കാര്‌നിന്നു . വിറച്ചു വിറച്ച് ഒരു ഉണങ്ങിയ ഓല മടല് കാറിനു മുകളില് വന്നു പതിച്ചു.
ജോണ്‌സണ് കാര് നിര്ത്തി . ഇരുവരും പുറത്തിറങ്ങി. തൊട്ടടുത്ത ചായക്കടയില് ചില്ലിട്ട അലമാരയില് പഴംപൊരിയും സുഖിയനുമൊക്കെ ഉണ്ടക്കണ്ണുരുട്ടി വഴിയാത്രക്കാരെ നോക്കി ഇരിക്കുന്നു. കാറ് നിര്ത്തി, നന്ദിനിയെ ചേര്ത്ത് പിടിച്ചു ജോണ്‌സണ് അങ്ങോട്ടു കയറി. കറുത്ത കൈപ്പാടുകള് തെളിഞ്ഞു കാണുന്ന മേശ തുടച്ചു കടയുടമ അന്തം വിട്ടു നിന്നു. നാട്ടിലെ പാടത്ത് പണിയുന്നവരും തെങ്ങ് കയറ്റക്കാരുമൊക്കെ മാത്രം കയറി വരുന്ന ഈ ചായക്കടയില് അധികം ആരും കാറ് നിര്ത്തി കയറാറില്ല.
‘ഒരു ചൂട് ചായ ഇങ്ങെടുക്ക്.. ഒന്നല്ല..രണ്ട് ‘
നന്ദിനിയെ ജോണ്‌സണ് പാളി നോക്കി. എന്തൊക്കെയാ ഈ ജോണ്‌സേട്ടന് കാട്ടുന്നത്. ഇവിടുന്നൊക്കെ ചായ കുടിക്കാന്…നന്ദിനി ജോണ്‌സണെ നോക്കിയ നോട്ടത്തിന്റെ അര്ത്ഥം അറിഞ്ഞു ജോണ്‌സണ് ചിരിച്ചു.
‘വന്നിരിക്ക് എന്റെ പെണ്ണെ! ‘ നന്ദിനി മടിച്ചു മടിച്ച് ഇരുന്നു. ചായക്കടക്കാരന് ഭവ്യതയോടെ ചായയുമായി വന്നു. പുറത്തെ കഴുക്കോലില് പഴുത്തു തുങ്ങി ആടുന്ന പൂവന് കുലയില് നിന്നും ഒരു പടലപ്പഴം വലിച്ചു ഉരിഞ്ഞെടുത്തു ഒരു പഴം തൊലിയുരിഞ്ഞു വായിലിട്ടു ജോണ്‌സണ് നന്ദിനിയുടെ നേരെ പഴപ്പടല നീട്ടി. നന്ദിനി പഴം എടുത്തു. ആ കറുത്ത അലമാരയിലെ ‘ഉണ്ടപ്പൊരി’ തിന്നാന് പറയുമോ എന്നവള്ക്ക് ഭയം ഉണ്ടായിരുന്നു. ഇത് പഴം അല്ലെ..അവള് കരുതി. വീണ്ടും കാറില് കയറുമ്പോള് ബാക്കി പഴം ജോണ്‌സണ് സീറ്റില് ഇട്ടു. നന്ദിനിയെ നോക്കി കണ്ണടച്ചു കാണിച്ചു പറഞ്ഞു ‘ ഒരു ഉഷാറൊക്കെ വന്നു ‘
‘ഔ ആ കറുത്ത അലമാരയിലെ ഉണ്ടക്കണ്ണന് പലഹാരങ്ങളൊക്കെ തിന്നു കളയുമോ എന്ന് പേടിച്ചു ഞാന്! ‘
‘അയാളും ജീവിക്കയല്ലേ? അതൊന്നും തിന്നിട്ട് ആരും വയര് ഇളകി കിടന്നതായി പത്രത്തിലൊന്നും കണ്ടില്ല.’
നന്ദിനി ഞെട്ടിപ്പോയി. ഹോസ്‌ററലിലെ ഭക്ഷണം കഴിച്ചു വയര് ഇളക്കം വന്നു ബോധം കെട്ട് കിടന്നത് ഈ കൈകളിലാണ്. അവളുടെ വ്രീളാവിവശമായ മുഖം കയ്യിലെടുത്തു പഴത്തിന്റെ മണം ഉള്ള ചുണ്ടുകള് അകറ്റി വായ്ക്കകം നാവു കൊണ്ട് പരതി ജോണ്‌സണ്.
‘എന്താ ഇത്… ഈ കാട്ടണെ? ‘ നന്ദിനി ശ്വാസം നേരെ വീണപ്പോള് ചോദിച്ചു.
കാര് വീണ്ടും ഓടാന് തുടങ്ങി. എത്ര ഓടിയിട്ടും വീടിന്റെ ഏഴയലത്ത് വണ്ടി എത്തുന്നില്ല എന്ന് അപ്പോഴാണ് നന്ദിനി മനസ്സിലാക്കിയത്.
‘എവിടേയ്ക്കാ ഈ പോക്ക് ?..രാത്രി ആവുന്നു. ‘
‘രാത്രീ ആവാനാ ഞാന് കാറില് ഇരുന്നു നോക്കുന്നത്. ഇന്ന് ഈ സൂര്യ ദേവനാണ് ശ്രതു. മൂപ്പിലാന് ചില്ലിലൂടെ നോക്കി നോക്കി എന്റെ പെണ്ണിനെയെങ്ങാനും ഗര്ഭിണിയാക്കുമോ എന്നാ പേടി. ‘
‘ഒന്ന് പോ…എത്തൊക്കെയാ ഈ പറയുന്നേ? ‘
‘ഞാന് പറയുന്നേ ഉള്ളു…മൂപ്പിലാന് ചെയ്തു കളയും, അങ്ങനത്തെ സരന്ദമ്യം അല്ലെ കാറിനകത്ത്.’
‘എന്തൊരു വായാണിത്? പൊത്താനും ഇപ്പോള് പേടിയാ..കാറെങ്ങാനും പാളി പോയിട്ടു വല്ല അപകടവും!’
ജോണ്‌സണ് പൊട്ടിച്ചിരിച്ചു.
‘ഇങ്ങനെ ചിരിക്കാതെ… ഇനിയും സിനിമയ്ക്കു ഗാനം എഴുതണമെന്നു ഓര്ക്കുമ്പോള് എനിക്ക് പേടി തോന്നുന്നു. ആദ്യം അങ്ങനെയൊന്നും ആലോചിച്ചില്ല. ഒരു ഹരത്തിലങ്ങ് എഴുതി. അത് നന്നായാലും ചീത്തയായാലും നമുക്ക് എന്താ! പക്ഷെ, ഇപ്പൊ അങ്ങനെയല്ല. ആദ്യ ഗാനങ്ങള് ഉണ്ടാക്കി തന്ന പ്രശസ്തി ഇനിയും ഉയര്ത്തണ്ടേ? അതാ ഒരു പരിഭ്രമം.’ നന്ദിനി പറഞ്ഞു.
‘പേടിക്കേണ്ട എന്റെ മോളെ.. ബൈബിളില് പറയുന്ന ഒരു ഭാഗം ഉണ്ട്… ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലുമാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. അതിന്റെ അര്ത്ഥം എന്താണ്? ദൈവം തന്റെ കഴിവുകളോട് കൂടിയാണ് മനുഷ്യനെ സൃഷ്ടിച്ചത് എന്നാണ്. ഈ കഴിവുകള് അവന് എത്ര മാത്രം ഉപയോഗിക്കുന്നുവോ, അത്രയ്ക്കും കൂടുതല് അവനു ലഭിക്കും.’
‘വേദാന്തം പറയാതെ ജോണ്‌സേട്ടാ… ഞാന് ഇതൊക്കെ വേറെ ആരോടാ പറയുക?’ നന്ദിനി നെടുവീര്പ്പിട്ടു.
ജോണ്‌സണ് അവളെ തോളില് ചേര്ത്ത് പിടിച്ചു. ‘ ധാരാളം നാളികേരം കൂമ്പാരം കൂട്ടി ഇടാറില്ലേ തന്റെ പറമ്പില്! ആ കുമ്പാരത്തിന്റെ ഒരറ്റത്ത് നിന്നും നാളികേരം എടുത്തു മാറ്റുന്നു എന്ന് വിചാരിക്കുക. കൂമ്പാരത്തിന്റെ മുകളില് നിന്നും നാളികേരം നീങ്ങി നീങ്ങി എടുത്തു മാറ്റുന്ന സ്ഥലത്തേക്ക് വരുന്നത് നന്ദു കണ്ടിട്ടില്ലേ? മറ്റു സ്ഥലങ്ങളിലേക്ക് ഒരു തേങ്ങ എങ്കിലും നീങ്ങുന്നത് ഇയാള് കണ്ടിട്ടുണ്ടോ?’
നന്ദിനി ജോണ്‌സണ് എന്ന അറിവിന്റെ കേദാരത്തിലേക്ക് ഇമയനക്കാതെ നോക്കി ഇരുന്നു. ‘ഇത് പോലെ തന്നെയാ നമ്മളും. നമ്മുടെ ദൈവദത്തമായ കഴിവുകള് ഉപയോഗപ്പെടുത്തുമ്പോള് കൂടുതല് കഴിവുകള് ദൈവം നല്കും. ഏതെങ്കിലും മേഖലയില് നമുക്ക് കഴിവ് കുറവാണെങ്കില് അതിന്റെ കാരണം നാം തിരിച്ചറിയണം. ആ മേഖലയില് ഉള്ള കഴിവുകള് ഉപയോഗപ്പെടുത്താത്തതാണതിനു കാരണം. ഉപയോഗപ്പെടുത്തും തോറും കൂടുതല് കഴിവുകള് വന്നു ചേരും.’
‘എനിക്ക് ഈശ്വരന് കനിഞ്ഞു തന്നതാണ് ജോണ്‌സേട്ടനെ.. എന്നെ വളര്ത്താന് മറ്റാര്ക്കും കഴിയില്ല എന്ന് ഈശ്വരന് അറിയാമായിരുന്നു.’ നന്ദിനി ആ കൈകളില് ചുംബിച്ചു.
‘ജീവിതത്തില് വിജയിക്കണമെന്ന് ആഗ്രഹമുള്ളവര്, ഉള്ള കഴിവുകൾ കണ്ടെത്താനും, അവയെ വളര്ത്തി എടുത്തു കൂടുതല് കഴിവുകള് നേടാനും
പരിശ്രമിക്കണം. ‘.
നന്ദിനി ജോണ്‌സന്റെ തോളില് ചാരി. ആ കൈകളില് വീണ്ടും വീണ്ടും ചുംബിച്ചു.കാര് ഒരു വലിയ ഹോട്ടലിനു മുന്നില് നിന്നു.. അസ്തമന സുര്യന്റെ ചെങ്കതിരിനെ
തോല്പ്പിച്ചു ഹോട്ടലിന്റെ മുന് വശം വൈദ്യുത ദീപത്തില് വെട്ടിത്തിളങ്ങി. വണ്ടിയിടുന്ന സ്ഥലത്ത് കാര് കയറ്റിയിട്ടു ജോണ്‌സണ് പറഞ്ഞു.
‘ഇറങ്ങു.’
‘ഇതെന്താ..നമുക്ക് വീട്ടില് എത്തേണ്ടേ? ‘ ‘ഉം..എത്തണം…അവിടെ ചെന്നിട്ടു എന്റെ പെണ്ണിനെ മമ്മിയുടെ കയ്യില് എല്പ്പിക്കണ്ടേ?’
‘ആ…വേണം..’
‘ഇപ്പോഴത്തെ ഈ മൂഡിലോ? ‘
‘എന്ത് മൂഡ്? ‘
‘അല്ല…എന്റെ മറ്റു ശരീര ഭാഗം ഒക്കെ മറന്നു നന്ദു ഉമ്മതരുന്നതൊക്കെ കയ്യില് അല്ലെ? അത് മാത്രം പോരെന്നു തോന്നി. കയ്യ് മാത്രം അല്ലാതെ ഇനിയും സ്ഥലം
ഉണ്ട്.’
‘പോ..ജോണ്‌സേട്ടാ.. വാ തുറന്നാല് പച്ച തെറിയേ പറയു..’
‘ഹേ ഒക്കെ പോയോ! ഇത്രയും നേരം ഞാന് പറഞ്ഞതിനൊക്കെ എന്ത് പ്രതികരണമായിരുന്നു! കാര് ഓടി കൊണ്ടിരുന്നാല് മതിയായിരുന്നു. നിര്ത്തിയതോടെ അതൊക്കെ പോയല്ലോ.’
‘വീട്ടില് നിന്നും അമ്മ ഫോണ് ചെയ്തു മമ്മിയെ അറിയിച്ചു കാണും, നമ്മള് ഇറങ്ങിയെന്ന്. ഇനിയും എത്തിയില്ലല്ലോ എന്ന്…’
‘അതെന്റെ മമ്മിയല്ലേ..മമ്മിയ്‌ക്കെന്നെ അറിയാം. വലിയൊരു അമൂല്യ നിധി ഞാന് ആറ്റില് കളയില്ല എന്ന്… ഇറങ്ങിക്കോ.’
നന്ദിനി വേഗം ഇറങ്ങി. ഇല്ലെങ്കില് അതൊരു രംഗമാക്കി മാറ്റും. ഹോട്ടലിലെ കൗണ്ടറില് നിന്നും ജോണ്‌സണ് വീട്ടിലേക്കു വിളിച്ചു. ‘ മമ്മി..ഞാനും നന്ദിനിയും അവിടെ വരാന് വൈകും. ഭക്ഷണം ഒന്നും കരുതേണ്ട…ഞങ്ങള് ഇന്ന് ഡേവിഡിന്റെ വീട്ടില് ഒന്ന് കയറിയിട്ട് രാവിലെയേ വരൂ..’
‘ഹോ! എന്തൊക്കെയാ പറയുന്നേ?’ നന്ദിനി വെപ്രാളപ്പെട്ടു.
‘നന്ദിനിയുടെ വീട്ടില് നിന്നും വിളിച്ചാല് ഞങ്ങള് ചര്ച്ചയിലാണെന്നു പറഞ്ഞാല് മതിട്ടോ.’
‘എന്റീശ്വരാ…ആ മമ്മിയെ കൊണ്ടും നുണ പറയിക്കുകയാ’ നന്ദിനി പിറുപിറുത്തു. ഫോണ് വെച്ചപ്പോള് അവള് മുഖം വെട്ടിച്ചു.
‘പേടിക്കാതെ നന്ദു…നമ്മള് ഇന്ന് മുഴുവന് ചര്ച്ചയിലായിരിക്കും. ആദ്യത്തെ ഗാനം നമ്മള് ഇന്ന് എഴുതും. അതിനുള്ള ഊര്ജ്ജം ഇന്നീ ജോണ്‌സേട്ടന് തനിക്കു നല്കിയിരിക്കും.’
ജോണ്‌സന്റെ കൈ പിടിച്ചു ഹോട്ടലിന്റെ പടിക്കെട്ടുകള് കയറി. വിശാലമായ ഹാളില് അധികം ആരും ഇല്ലായിരുന്നു. നന്ദിനിക്ക് ആശ്വാസം തോന്നി. നാട്ടിലെ ശങ്കുണ്ണിമാമന്റെ ചായക്കടയ്ക്കകം പോലും കാണാത്ത നന്ദിനി ഇപ്പോള് എവിടെയൊക്കെയാണ് കയറി ഇറങ്ങുന്നത്!
ജോണ്‌സണ് ഡബിള് റൂം ബുക്ക് ചെയ്തു. മുറിയില് കയറി നന്ദിനി ബാഗ് വച്ച് കുളിമുറിയില് പോയി. തിരിച്ചു വന്നപ്പോള് ജോണ്‌സണ് കിടക്കയില് നീണ്ടു നിവര്ന്നു കിടക്കുന്നു. കാലിലെ ഷൂസു പോലും അഴിക്കാതെ. നന്ദിനി ആ കിടപ്പൊന്നു നോക്കി.
പിന്നെ കാലിലും. ‘ഈ ഷൂ എങ്കിലും ഒന്ന് അഴിച്ചു മാറ്റി കുടെ? ‘അവള് ചോദിച്ചു. ‘ആര് ഞാനോ??? ‘ ജോണ്‌സണ് അത്ഭുതത്തോടെ ചോദിച്ചു.
‘പിന്നല്ലാതെ?’ നന്ദിനി പറഞ്ഞു.
‘ആദ്യം അത് അഴിച്ചു മാറ്റി അവിടുന്ന് തുടങ്ങിക്കോ മേലോട്ട്..മേലോട്ട്… ജോണ്‌സണ് മെല്ലെ പറഞ്ഞു.
‘എന്ത്? ‘നന്ദിനി ചോദിച്ചു.
‘ചുംബനം! ‘ ജോണ്‌സണ് കണ്ണിറുക്കി കാണിച്ചു. പിന്നെ കണ്ണിറുക്കി അടച്ചു.
‘പ്രാന്ത് തന്നെ…ഞാന് ഇപ്പോള് ഇറങ്ങിപ്പോകും കേട്ടൊ.’
‘അയ്യോ! .. പോകല്ലേ… താഴെ കാട്ടാളന്മാർ കാണും.’ജോണ്‌സണ് കണ്ണ് തുറന്നു.
നന്ദിനി ആ കാല്ക്കല് ഇരുന്നു ഷൂലേസ് അഴിക്കാന് തുടങ്ങി.
ജോണ്‌സണ് അവളെ വാരിയെടുത്തു കട്ടിലില് ഇട്ടു. കാലിലെ ഷൂ ചവുട്ടി തെറിപ്പിച്ചു. എന്നിട്ട നന്ദിനിയുടെ ഓരം ചേര്ന്നു കിടന്നു. ചെവിയില് കടിച്ചു പിടിച്ചു.
‘ഹോ! നോവുന്നു.’ നന്ദിനി തല വെട്ടിച്ചു.
‘വെണ്ണനെയ്യ് ആണോ ഇത്?’അയാള് അവളെ മുറുക്കി പിടിച്ചു ചുംബിച്ചുകൊണ്ടിരുന്നു.
‘ വിടൂന്നെ.. എന്താ ഇത്? ‘ നന്ദിനി ജോണ്‌സന്റെ മുടിയില് പിടിച്ച് ആട്ടി. പക്ഷെ അവളുടെ കൈകള്ക്ക് ശക്തി ചോര്ന്നു പോകുന്നെന്നു തോന്നി. ശരീരം ആകെ മരവിക്കുന്നത് പോലെ. ഉള്ള ശക്തിയെല്ലാം എടുത്തു അവള് ജോണ്‌സണെ പിടിച്ചു തള്ളി.
‘ക്ഷമിക്കൂ മോളെ ക്ഷമിക്കൂ.’അയാള് ചാടി എഴുന്നേറ്റു. ഷര്ട്ട ഊരി നന്ദിനിയുടെ മേലിലേയ്ക്ക് എറിഞ്ഞു. പിന്നെ കുളിമുറിയിലേക്ക് പോയി. നന്ദിനി എഴുന്നേറ്റു ഷര്ട്ട് എടുത്ത് അയയില് തൂക്കി. പുറത്തു വാതിലില് കൊട്ട് കേട്ടു. റൂം സര്വ്വീസിന് ആള് വന്നിരിക്കുന്നു. അവള് വാതില് തുറന്നു.
റൂം ബോയ് ചായ കപ്പു വച്ച ട്രേയുമായി വന്നു. അവന് മുറിയിലെ ലൈറ്റ് ഇട്ടു. ഇരുട്ട് മുറിയില് മൂടിയത് പോലും ശ്രദ്ധിച്ചില്ലായിരുന്നു. ട്രേ മേശപ്പുറത്ത് വച്ച് അവന് അടുത്ത ഓര്ഡറിനു വേണ്ടി കാത്തു നിന്നു.
‘നന്ദു…നമ്മള് താഴെ വരാമെന്ന് പറയു..’ ജോണ്‌സണ് കുളിമുറിയില് നിന്നും വിളിച്ചു പറഞ്ഞു. അയാള് പോയി. നന്ദിനി ചായയില് പഞ്ചസാരയിട്ട് ചുണ്ടോട് അടുപ്പിച്ചു. ജോണ്‌സന്റെ ചായയിലും പഞ്ചസാരയിട്ട് ഇളക്കി കൊണ്ടിരുന്നപ്പോള് കതകു തുറന്നു മൂളിപ്പാട്ട് ഉച്ചത്തില് ആക്കി അയാള് ഇറങ്ങി വന്നു.
‘എന്തിന് ഇത്ര പഞ്ചസാര..പുഞ്ചിരിപ്പാലില്…നന്ദു.പുഞ്ചിരിപ്പാലില്?’
‘അയ്യോ! ഞാനൊരു സ്പൂണേ ഇട്ടുള്ളൂ ‘.
അയാള് അവളെ കുട്ടിപ്പിടിച്ച് അവള് കുടിച്ചുകൊണ്ടിരുന്ന കപ്പില് നിന്നും ഒരു കവിള് ചായ വായിലാക്കി.
‘അയ്യേ…ഞാന് കുടിച്ച് എച്ചിലാക്കിയതാ…ജോണ്‌സേട്ടന് ഇതാ ചായ ‘
‘എച്ചിലാക്കിയതോ? ഞാന് തൊട്ട് എച്ചില് ആക്കിയോ?’
‘ഈ ജോണ്‌സേട്ടന് ചായയാ ഞാന് പറഞ്ഞത്.’
‘ഓ…ചായ”’ ജോണ്‌സണ് കപ്പ് എടുത്തു ചായ കുടിച്ചു. നന്ദിനിയെ പിടിച്ചു മടിയില് ഇരുത്തി.
‘എന്താ…ഞാന് കുട്ടിയാണോ?’ ‘ഉം..ഉം..എന്റെ പുന്നാര മോള്…എന്റെ തങ്കക്കുടം’അയാള് അവളെ വീണ്ടും പുല്കി
ഉമ്മ വച്ചു.
‘ഇങ്ങനെ ഉമ്മ വച്ച് കളിക്കാനാ ഇവിടെ വന്നെ? ‘നന്ദിനി ചോദിച്ചു.
‘അല്ല…കളിക്കയും വേണം..കാര്യവും നടക്കണം. ‘ജോണ്‌സണ് അര്ത്ഥം വച്ച് പറഞ്ഞു.
‘പോ…ഈ നാവ്’അവൾ ജോൺസന്റെ മടിയിൽ നിന്നും എഴുന്നേറ്റു.
മേശക്കരികിലെ കസേരയില് പോയി ഇരുന്നു.
‘നമുക്ക് താഴെ പോകാം. അവിടെ ഇന്ന് ഡാന്‌സ് ഒക്കെ കാണും. അതൊക്കെ
കഴിഞ്ഞു ഇവിടെ ഈ മുറിയില് ഇന്ന് നന്ദു എനിക്കായി മാത്രം ഡാന്‌സ് ചെയ്യും’ ‘ഉം…പുളിക്കും’നന്ദിനി പറഞ്ഞു.
‘എന്നാല് വേണ്ട… ഇന്ന് ഞാന് ഡാന്‌സ് ചെയ്യാം.’
‘കാണട്ടെ ..ഇപ്പോഴേ..ഒരു സ്റ്റെപ്കാണട്ടെ.’ ജോണ്‌സണ് എഴുന്നേറ്റു സ്വയം പാടി ഭംഗിയായി ഒരു ഭരതനാട്യം അവതരിപ്പിച്ചു.
നന്ദിനി വാ പൊളിച്ചു ഇരുന്നു പോയി.
‘സകലകലാവല്ലഭന്! ‘ അവള് പറഞ്ഞു. ഡാന്‌സ് നിര്ത്തിയപ്പോള് നന്ദിനി കയ്യടിച്ചു. ‘എന്ത് ഭാവങ്ങള്! മുദ്രകള്!
ജോണ്‌സേട്ടന് ഭരതനാട്യം പഠിച്ചിട്ടുണ്ടോ? ‘
‘പിന്നെ ഇല്ലേ? ‘
‘ആരാ ഗുരു?’
‘അത് സാക്ഷാല് കൈലാസ നാഥന്…ഇനി ശിവ താണ്ഡവം കാണണോ? ‘
‘അയ്യോ, വേണ്ടാ..താഴെ നിന്നും ആളുകള് ഓടി വരും. ‘
‘എന്നാല് ഇനി ഞാന് പാടാം. നന്ദു ആട്. എനിക്ക് വേണ്ടി’
‘വേണ്ട ജോണ്‌സേട്ട്….ഇവിടെ എനിക്ക് പേടിയാ……..ജോണ്‌സേട്ടന്റെ വീട്ടില് വച്ച്
ഞാന് എന്തും ചെയ്യാം ‘
‘എന്തും? അവിടെ മമ്മി ഉണ്ടാവില്ലേ? ‘
‘അതിനെന്താ?…അതല്ലേ നല്ലത് ‘ ‘ഓ…അങ്ങനെ അത് വേണ്ട മോളെ..അത് വേണ്ട മോളെ …വേണ്ട ‘
അവര് ഒരുങ്ങി താഴേയ്ക്ക് ഇറങ്ങി വന്നു. ഇപ്പോള് ഹാളില് നിറയെ സ്ത്രീപുരുഷന്മാര് ഉണ്ട്. വാദ്യമേളങ്ങള് ഒരുങ്ങിത്തുടങ്ങി. എല്ലാവരുടെ മുന്പിലും വൈനും ബീയറും മറ്റു മദ്യങ്ങളും ഭക്ഷണ സാധനങ്ങളും നിരന്നു. ബാന്ഡ് മേളം മുഴങ്ങി. അല്പ വസ്ത്ര ധാരിണിയായ ഒരു സുന്ദരി ഹാളിലേക്ക് വന്നു. ശരീരം മൂഴുവന് കുലുക്കി അവള് നൃത്തം തുടങ്ങി. ചില സീറ്റുകളില് മാത്രം പുരുഷന്മാരുടെ കൂടെ സ്ത്രീകള് ഉണ്ടായിരുന്നു. നൃത്തത്തിന്റെ ചടുല താളം മുറുകി. ഏതോ വന്യമായ ചലനങ്ങളോടെ മറ്റൊരു സുന്ദരിയും കര്ട്ടന് മാറ്റി ഹാളില് വന്നു. രണ്ടു സര്പ്പങ്ങള് ഒരേ സമയം പുളഞ്ഞാടി. രണ്ടു സ്വര്ണ്ണ വാളുകള് സൂര്യപ്രകാശത്തില് വെട്ടി തിളങ്ങുന്ന പോലെ അവര് ഇരുവരും വായുവില് പുളഞ്ഞു. ഒരു അരോഗ ദൃഡഗാത്രനായ യുവാവ് കടന്നു വന്നു. രണ്ടു സ്വര്ണ്ണനാഗങ്ങളെയും കയ്യില് ചേര്ത്ത് അയാള് അമ്മാനമാടി. വാദ്യ ഘോഷങ്ങള് ഉച്ചസ്ഥായിയിലായി. മുന്നിലിരുന്ന ബിയര്കുപ്പി പൊട്ടിച്ചു ജോണ്‌സണ് രണ്ടു ഗ്ലാസ്സുകളില് ഒഴിച്ചു. ഒന്ന് നന്ദിനിക്ക് നീട്ടി. പ അവള് മുഖം ചുളിച്ചു വേണ്ടെന്നു ആംഗ്യം കാട്ടി. അണ്ടിപ്പരിപ്പെടുത്ത് അവള് കൊറിച്ചു കൊണ്ടിരുന്നു. ഭക്ഷണ സാധനങ്ങള് മേശമേല് നിരന്നു. ഇറച്ചിയും മീനും പച്ചക്കറികളുമൊക്കെ ഉണ്ടായിരുന്നു. ഒരു കോഴിക്കാലെടുത്തു നന്ദു വായിലേക്കു വച്ചു. ജോണ്‌സണ് ഇമ വെട്ടാതെ അവളെ നോക്കി.
‘നന്ദു… അത്..’ അയാള് പെട്ടെന്ന് പറഞ്ഞു.
‘അറിയാം..ഞാനിതു ശീലിക്കുകയാണ് .’
‘എന്റെ..പൊന്നേ…’ ജോണ്‌സണ് അടക്കാനാവാതെ അവളെ ചേര്ത്ത് പിടിച്ചു. ആ കൈ അവളുടെ ചുണ്ടിലൊന്നു തൊടുവിച്ചു. നന്ദിനി ഒരു കഷണം കടിച്ചെടുത്തു.അത് സ്വന്തം വായോടു ചേര്ത്ത് ഒരല്പം ജോണ്‌സണും കടിച്ചു.
‘എച്ചില് ആവില്ല , കേട്ടൊ…നമുക്ക് എന്ത് എച്ചില്!’
നന്ദിനി ഒന്നും പറഞ്ഞില്ല. രുചി ആസ്വദിക്കുന്നത് പോലെ അത് കഴിച്ചു, ജോണ്‌സണ് വളരെ നേരം എടുത്തു ഒരു ഗ്ലാസ് ബിയര് കുടിച്ചു. നന്നായി ഭക്ഷണം കഴിച്ച് അവര് മുറിയിലേക്ക് പോന്നു.
നന്ദിനിക്ക് ക്ഷീണം തോന്നിയില്ല. ശരീരവും മനസ്സും ഉന്മേഷനിര്ഭരമായി. ജോണ്‌സണ് മേശപ്പുറത്ത് എടുത്തു വച്ച കടലാസില് നന്ദിനിയുടെ പേന ചലിച്ചുകൊണ്ടിരുന്നു. ഒരു വെട്ടും തിരുത്തും ഇല്ലാതെ അര മണിക്കൂറില് നന്ദിനി കവിത എഴുതി. ചടുല താളങ്ങള് അവള്ക്കുള്ളില് നിറഞ്ഞാടി. കട്ടിലില് വശം തിരിഞ്ഞു തലയിണ കെട്ടിപ്പിടിച്ചു കിടന്ന ജോണ്‌സണ് ജിജ്ഞാസയോടെ നോക്കി. നന്ദിനി എഴുതി കഴിഞ്ഞു പേന അടച്ചു വച്ചു. ജോണ്‌സണ് ചാടി എഴുന്നേറ്റു. അവളെ വാരിയെടുത്ത് മുറിയില് വട്ടം കറക്കി. സീലിംഗ് ഫാനിന്റെ കാറ്റില് കടലാസ് മുറിയില് നൃത്തം വച്ച് കറങ്ങി.







