മെസ്സിയുടെ ഇന്റര്‍ മയാമി അരങ്ങേറ്റം ജൂലായ് 21-നെന്ന് റിപ്പോര്‍ട്ട്

മയാമി: അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ യുഎസ്എയിലെ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബ് ഇന്റര്‍ മയാമിയിലെ അരങ്ങേറ്റം ജൂലായ് 21-ന് ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. ക്ലബ്ബിന്റെ മൂന്ന് ഉടമകളില്‍ ഒരാളായ ജോര്‍ജ് മാസ് ചൊവ്വാഴ്ച മാധ്യമങ്ങളെ അറിയിച്ചതാണ് ഇക്കാര്യം……. തന്റെ ക്ലബ്ബും മെസ്സിയും കരാര്‍ നിബന്ധനകളുടെ കാര്യത്തില്‍ ധാരണയിലെത്തിയതായും കരാര്‍ വ്യവസ്ഥകളും വിസയുമായും ബന്ധപ്പെട്ട കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുത്തതായും ജോര്‍ജ് വ്യക്തമാക്കി. 2025 വരെയാകും ക്ലബ്ബും മെസ്സിയുമായുള്ള കരാര്‍. ഒരു വര്‍ഷത്തേക്ക് കൂടി കരാര്‍ പുതുക്കാനുള്ള വ്യവസ്ഥയും […]
ഓക്സിജൻ കുറയുന്നു; ഇനിയും കണ്ടെത്താതെ ടൈറ്റാനിക് കാണാൻ പോയ ടൂറിസ്റ്റ് അന്തർവാഹിനി ……

അറ്റ്ലാന്റിക് സമുദ്രത്തിനടിയിലെ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാനായി പോയ ടൂറിസ്റ്റ് അന്തർവാഹിനിക്കപ്പൽ കാണാതായി. ജൂൺ 18 ഞായറാഴ്ചയാണ് സംഭവം. കപ്പലിനായി ശക്തമായ തിരച്ചിൽ തുടരുകയാണ്. പൈലറ്റുള്‍പ്പെടെ അഞ്ചുപേരെയാണ് കാണാതായത്. ന്യൂഫൗണ്ട്ലാന്റിൽ നിന്ന് യാത്ര ആരംഭിച്ചശേഷം വെള്ളത്തിൽ മുങ്ങി ഒന്നരമണിക്കൂറിനുശേഷമാണ് അന്തർവാഹിനിയുമായുള്ള കണക്ഷൻ നഷ്ടപ്പെട്ടതെന്ന് അമേരിക്കൻ കോസ്റ്റ്ഗാർഡ് വ്യക്തമാക്കുന്നു……. Credits:https://www.mathrubhumi.com/
വിഭജനവിനമൂലമുണ്ടായ “വിദേശികൾ” – ശ്രീനിവാസ് ആർ ചിറയത്ത്മഠം

നല്ലൊരു പങ്ക് ജനപ്രതിനിധികളടക്കമുള്ള ജനതക്കും ഇന്നാളിക്കത്തുന്ന ‘ദേശി-വിദേശി’ പ്രശ്നങ്ങളുടെ മൂലകാരണം വ്യക്തമല്ല. പല രാഷ്ട്രീയക്കാരും ‘കലങ്ങിയ വെള്ളത്തിൽ മീൻപിടിക്കാനു’ള്ള തത്രപ്പാടിലും! പ്രതിപക്ഷക്കാരെന്ന നിലക്ക്, എതിർപ്പെന്ന നയത്താൽ, സർക്കാരെടുക്കുന്ന, ഏതു നടപടിയേയും, ജനതക്കതനുകൂലമോ പ്രതികൂലമോ എന്നറിയാനുള്ള വിവേചന ബുദ്ധിയേപ്പോലും വിലമതിക്കാതെ, എതിർത്തു തോല്പിക്കാൻ മുതിരുന്ന പ്രവണതയും, പിന്നെ ഭരണകക്ഷിക്കാർ, ഭരണമാളുന്നെന്ന ചങ്കൂറ്റത്താൽ, തങ്ങൾ പറയുന്നതും പ്രവർത്തിക്കുന്നതും മാത്രമാണ് ശരിയെന്നും, തദനുസാരം മാത്രമേ കാര്യങ്ങൾ പ്രാബല്യപ്പെടുത്തുകയുള്ളെന്നുമുള്ള നിലപാടിനും ഔചിത്യമില്ലെന്നാണ്, നിഷ്പക്ഷ സാമാന്യബുദ്ധ്യാ, തദ് പ്രശ്നങ്ങളേക്കുറിച്ച് സ്പഷ്ടമായ അറിവുള്ള പല സാധാരണ […]
രാക്കിളി -ഹരിദാസ് പല്ലാരിമംഗലം

രാവേറെയായെൻ്റെ രാക്കിളി നീയിന്ന് കൂടണഞ്ഞീടാൻ മറന്നതെന്തേ? പുലരിയെത്തും വരെ കാത്തിരിക്കുന്ന നീ പുത്തൻ പ്രതീക്ഷയ്ക്ക് കൂട്ടിരിപ്പോ? ദു:ഖം തളംകെട്ടി നിൽക്കുന്ന നിൻ മുഖം വായിച്ചെടുക്കുവാൻ പ്രാപ്തനായോൻ! സ്വപ്നങ്ങളൊക്കെ പകുത്തൊട്ടു നൽകാതെ സ്വഛന്ദമൃത്യുവെ പുൽകിടാമോ? ഓമൽ പ്രതീക്ഷകൾ വർണ്ണങ്ങൾ ചാർത്തി നാം ഓർമ്മയിൽ സൂക്ഷിച്ചു പാഴ്ക്കിനാവിൽ ! ശാശ്വതമേയല്ല തൻ നിഴൽ പോലുമെ മാറ്റിമറിയ്ക്കും പകൽവെളിച്ചം! കാറ്റത്തു പാറുന്നൊരപ്പൂപ്പൻ താടിയ്ക്ക് താഴേയ്ക്കണഞ്ഞിടാൻ മോഹമുണ്ടാം വ്യർത്ഥമാം ചിന്തകൾ പാടില്ലയെങ്കിലും ആശകൾ ആകാശചില്ല തീർക്കും!
സ്ലേറ്റ് പെൻസിൽ – സന്ധ്യ

മൺസൂൺ മഴക്കാറ്റിൽ ജൂണിൻ്റെ കലണ്ടർ പിറകോട്ടു മറിയുന്നു! പുസ്തകത്താളിലൊളിപ്പിച്ച മയിൽപ്പീലിത്തുണ്ടൊരു മന്ത്രവടി വീശുന്നു….. മനസ്സിൻ്റെ സ്ലേറ്റിൽ മഷിത്തണ്ട് കൊണ്ട് എത്ര മായിച്ചിട്ടും മായാതെ പറ്റിപ്പിടിച്ച് തിളങ്ങുന്നു, ഇന്നലെയിൽ നിന്നുമടർന്ന രണ്ട് ഇ- ല- പ്പച്ചകൾ! അ-കാ-രാ-ദിയക്ഷരങ്ങളും ആദ്യമായമ്മയെ വേർപെട്ട വികാരക്ഷതങ്ങളും കണ്ണീരുപ്പിൽ ഒലിച്ചിറങ്ങി കല്ലുസ്ലേറ്റിൻ്റെ കറുപ്പിൽ മിനുസമേറ്റുന്നു! അക്ഷരപ്പുരയുടെ പടിയോളം കൈപിടിച്ച് നടത്തി പറ്റിച്ചു കടന്നു കളഞ്ഞ വല്യേച്ചിയുടെ കടുംകൈയുടെ കയ്പ് ; പിടിവാശിയുടെ ബലാബലം പരീക്ഷിച്ച പാഞ്ചാലി ടീച്ചറുടെ ചേലക്കുത്തഴിച്ച് പകരം വീട്ടിയ പ്രതികാരത്തിൻ്റെ മധുരം […]



