രാക്കിളി -ഹരിദാസ് പല്ലാരിമംഗലം

Facebook
Twitter
WhatsApp
Email

രാവേറെയായെൻ്റെ രാക്കിളി നീയിന്ന് കൂടണഞ്ഞീടാൻ മറന്നതെന്തേ?
പുലരിയെത്തും വരെ കാത്തിരിക്കുന്ന നീ പുത്തൻ പ്രതീക്ഷയ്ക്ക് കൂട്ടിരിപ്പോ?

ദു:ഖം തളംകെട്ടി നിൽക്കുന്ന നിൻ മുഖം വായിച്ചെടുക്കുവാൻ പ്രാപ്തനായോൻ! സ്വപ്നങ്ങളൊക്കെ പകുത്തൊട്ടു നൽകാതെ സ്വഛന്ദമൃത്യുവെ പുൽകിടാമോ?

ഓമൽ പ്രതീക്ഷകൾ വർണ്ണങ്ങൾ ചാർത്തി നാം ഓർമ്മയിൽ സൂക്ഷിച്ചു പാഴ്ക്കിനാവിൽ ! ശാശ്വതമേയല്ല തൻ നിഴൽ പോലുമെ മാറ്റിമറിയ്ക്കും പകൽവെളിച്ചം!

കാറ്റത്തു പാറുന്നൊരപ്പൂപ്പൻ താടിയ്ക്ക് താഴേയ്ക്കണഞ്ഞിടാൻ മോഹമുണ്ടാം വ്യർത്ഥമാം ചിന്തകൾ പാടില്ലയെങ്കിലും ആശകൾ ആകാശചില്ല തീർക്കും!

About The Author

Leave a Reply

Your email address will not be published. Required fields are marked *