മയാമി: അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ യുഎസ്എയിലെ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബ് ഇന്റര്‍ മയാമിയിലെ അരങ്ങേറ്റം ജൂലായ് 21-ന് ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. ക്ലബ്ബിന്റെ മൂന്ന് ഉടമകളില്‍ ഒരാളായ ജോര്‍ജ് മാസ് ചൊവ്വാഴ്ച മാധ്യമങ്ങളെ അറിയിച്ചതാണ് ഇക്കാര്യം…….
തന്റെ ക്ലബ്ബും മെസ്സിയും കരാര്‍ നിബന്ധനകളുടെ കാര്യത്തില്‍ ധാരണയിലെത്തിയതായും കരാര്‍ വ്യവസ്ഥകളും വിസയുമായും ബന്ധപ്പെട്ട കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുത്തതായും ജോര്‍ജ് വ്യക്തമാക്കി. 2025 വരെയാകും ക്ലബ്ബും മെസ്സിയുമായുള്ള കരാര്‍. ഒരു വര്‍ഷത്തേക്ക് കൂടി കരാര്‍ പുതുക്കാനുള്ള വ്യവസ്ഥയും ഇതിലുണ്ടാകും…….
50 ദശലക്ഷം ഡോളറിനും (ഏകദേശം 410 കോടിയോളം ഇന്ത്യന്‍ രൂപ) 60 ദശലക്ഷം ഡോളറിനും (ഏകദേശം 492 കോടിയോളം ഇന്ത്യന്‍ രൂപ) ഇടയിലുള്ള തുകയായിരിക്കും പ്രതിവര്‍ഷ കരാര്‍ പ്രകാരം മെസ്സിക്ക് ലഭിക്കുക. അടുത്ത മാസം മെസ്സി കരാര്‍ ഒപ്പുവെയ്ക്കുമെന്നും ക്ലബ്ബ് വ്യക്തമാക്കി…….
Credits: https://www.mathrubhumi.com/













