LIMA WORLD LIBRARY

‘ഇന്ന് മണിപ്പുർ, നാളെ കേരളം’: തിരക്കഥ തയാറാക്കി നടത്തിയ ആക്രമണമെന്ന് താമരശ്ശേരി രൂപതാ ബിഷപ് … ws/2023/07/07/mar-remigiose-inchananiyil-about-manipur-riot.html

കോഴിക്കോട്∙ മണിപ്പുർ വംശീയ കലാപത്തിൽ ആശങ്ക പ്രകടിപ്പിച്ച് താമരശ്ശേരി രൂപതാ ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ.  മണിപ്പുരിലെ സാഹചര്യം ഭീതി ഉയർത്തുന്നതാണെന്നും ഇന്നു മണിപ്പുരാണെങ്കിൽ നാളെ കേരളമാണെന്നോർക്കണമെന്നും താമരശേരി ബിഷപ് പറഞ്ഞു. മണിപ്പുരിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എം.കെ.രാഘവൻ എംപി നടത്തിയ ഉപവാസം നാരങ്ങനീരു നൽകി അവസാനിപ്പിച്ചശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ‘‘വർഗീയതയും ആക്രമണവും കണ്ടിട്ടും പോരാടാതിരുന്നാൽ നമുക്കെതിരെയും ആക്രമണം വരുമ്പോൾ ശബ്ദിക്കാൻ ആരുമുണ്ടവില്ല. ഇന്നു മണിപ്പുരാണെങ്കിൽ നാളെ കേരളമാകാം. ജനപ്രതിനിധികളുടെ മൗനം ഭയപ്പെടുത്തുന്നുമണിപ്പുരിലേതു തിരക്കഥ തയ്യാറാക്കി നടത്തിയ ആക്രമണമാണ്. […]

വീഴ്ചകളോടുള്ള പ്രതികരണം – ജോസ് ക്ലെമെന്റ്

നമ്മുടെ ജീവിതത്തിൽ വീഴ്ചകൾ സ്വാഭാവികമാണ്. എന്നാൽ വീഴ്ചകളോടുള്ള നമ്മുടെ പ്രതികരണമാണ് പ്രധാനം. അതാണ് നമ്മുടെ ആന്തരികത വെളിപ്പെടുത്തുന്നത്. വീഴ്ചകൾ ദുർബലത കൊണ്ടു മാത്രമല്ല. നമ്മെ വീഴിക്കുന്ന കെണികളുണ്ടാകാം. അപ്പോൾ വീണിടത്തു നിന്ന് എഴുന്നേല്ക്കുന്ന നമ്മുടെ ആർജവത്വമാണ് മനസ്സിനെ ബലഹീനപ്പെടുത്തിയിട്ടില്ലെന്നതിന്റെ തെളിവ്. വീഴ്ചകൾ സംഭവിക്കാത്തവരായി ഈ ഉലകിൽ ആരുംതന്നെയുണ്ടാകില്ല. വീഴ്ചകൾ കൊണ്ട് ഒരാൾ മോശക്കാരനോ മോശക്കാരിയോ എന്നർഥമില്ല. വീണിടത്തു നിന്ന് എഴുന്നേല്ക്കുന്നുണ്ടോ എന്നതാണ് മുഖ്യം. മിക്കാ പ്രവാചകന്റെ വാക്കുകൾ നമ്മുടെ വീഴ്ചകളിൽ പ്രചോദനമാകണം : “എന്റെ ശത്രുക്കളേ, എന്നെക്കുറിച്ച് […]

തോഴൻ – ജ്യോതി കെ ആർ

പേമാരി വന്നുകൊണ്ടിരുന്നു കൂടെ മിന്നലിന്റെ ചിലങ്കകൊട്ടും അകലെയെവിടെയോ ഞാൻ നിന്നെ തിരയുന്നുണ്ട്. ഭയമൊന്നുമില്ല എങ്കിലും ഒരു ധൈര്യക്കുറവ് തുറന്നു സമ്മതിക്കുന്നില്ലെങ്കിലും നീ വന്നടുത്തപ്പോൾ എനിക്ക് ധൈര്യം കൂടി വന്നു നീയെന്റെ സ്വാർത്ഥ ചിന്തകൾക്കെന്നും ഒരു കൂട്ടാണ് നീയെന്റെ സ്വപ്നങ്ങൾക്ക് ചിറകാണ് നീയെന്നുമെന്റെ ജീവന്റെ പാതിയാണ് വളരെ അപ്രതീക്ഷിതമായാണ്  നീ എന്റേ തായത്  കുറുമ്പുകളും അഹന്തയും ഞാൻ നിന്നോട് കാട്ടാറുണ്ട് ക്ഷമകൊണ്ടാവാം വാക്കുകളിൽ നീ പ്രതിഷേധം ഒതുക്കുന്നത്. ഞാനെപ്പോഴും ഓർക്കും നീ എനിക്കാരാണെന്ന്.. നീ എന്നോട് പലപ്പോഴും ചോദിക്കും […]

വരയുടെ പരമശിവന് വിട! -പി പി രാമചന്ദ്രൻ

“നമ്പൂതിരിയെ മനുഷ്യനാക്കുക എന്ന പഴയ ആഹ്വാനം ആര്‍ടിസ്റ്റ് നമ്പൂതിരിക്കു ബാധകമല്ല. കാരണം ഈ നമ്പൂതിരി ജന്മംകൊണ്ടും കര്‍മ്മംകൊണ്ടും മനുഷ്യനാണ്. നമ്പൂതിരി നൂറു ചിത്രങ്ങള്‍ വരച്ചാല്‍ അതില്‍ തൊണ്ണൂറും മനുഷ്യരൂപങ്ങളായിരിക്കും. ദൈവങ്ങളെ വരച്ചാലും മനുഷ്യരെപ്പോലിരിക്കും. കാരണം, പൊന്നാനിക്കാരുടെ ദൈവം മനുഷ്യനാണ്. ഇടശ്ശേരിയും ഉറൂബും ഗോവിന്ദനും അക്കിത്തവും എഴുത്തിലൂടെ നടത്തിയ മനുഷ്യസങ്കീര്‍ത്തനംതന്നെയാണ് സമാന്തരമായി കെ.സി.എസ്സും പത്മിനിയും നമ്പൂതിരിയും വരയിലൂടെ ആവിഷ്കരിച്ചത്. ത്രിമാനതയാണ് നമ്പൂതിരിയുടെ രേഖാചിത്രങ്ങളുടെ സവിശേഷത. വരയ്ക്കുന്ന ശില്പി എന്നും പറയാം. വിരലുകള്‍ വേറിട്ടു കാണിക്കാതെ കൈ വരയ്ക്കും. നമ്പൂതിരിയുടേതു […]

പൈത്യം പിടിച്ചവർ – അഡ്വ: അനൂപ് കുറ്റൂർ

പച്ചപിടിക്കാനെന്തുoചെയ്യാനായി പഠിച്ച പണിപതിനെട്ടുംപയറ്റുന്നോർ പതികേടു വരുത്തുന്ന പണിയിൽ  പടുതിരികത്തുന്നിവിടമാകവേ . പഴുതുനോക്കിപൂർവ്വം മറന്നോർ പേക്കൂത്തുകാട്ടുന്നപൊടികൈകളിൽ പൊലിഞ്ഞുപോകുന്നപ്രവണതകൾ പുഴുകുത്തുകളൊക്കെകളങ്കമായി. പെരുവഴിതന്നന്ത്യം ശരണമായി പെരുവെള്ളപാച്ചിലിലെല്ലാം പെരുക്കിയയവതാളങ്ങളൊഴുകി പതറിപോയശാപവേളയിലായി. പുളിശ്ശേരി കുടിക്കുന്നു സർവ്വരും പുലിവാലു പിടിച്ച വിനകളിലായി പൊടിപൂരമാക്കുന്നു പ്രകൃതിയും പൊറുതിമുട്ടുന്നു പാവങ്ങൾ . പണിയുന്നേറെമണിമാളികകൾ പൊളിച്ചെഴുതാനുള്ളപാച്ചിലിൽ പെരുമകളേറുമ്പോളന്ത്യത്തിലോ പിടിച്ചതുമില്ല; കടിച്ചതുമില്ലന്നായി. പെടാപ്പാടുപ്പെട്ടുവളർത്തിയമരങ്ങളെ പാടുകിടന്നു സംരക്ഷിച്ച പുഴകളെ പുലരിക്കിoമ്പമായയരുമകിളികളെ പൈത്യം പിടിച്ചോരറുതി വരുത്തുന്നു. പ്രഭാതം മുതൽ പ്രദോഷം വരെ പണിയുന്നതൊക്കെദുരിതമായി പരിവർത്തനത്തിന്റെ പാതയിൽ പൊറുതിമുട്ടിയിതാനാശമാകുന്നു. പൊറുക്കാനാവാത്തപ്രവർത്തികൾ പെടുത്തി കളയുന്നന്ത്യമേവരേം പോയതൊന്നുമിനിയണയില്ലെന്ന് പിടിച്ചു […]

ഷാജൻ സ്കറിയ പത്രരംഗത്തെ ശത്രു മാത്രമല്ല മിത്രമാണ് – കാരൂർ സോമൻ, ലണ്ടൻ

എഴുത്തുകാരന്റെ തൂലികതുമ്പിൽ വിരിയുന്ന അക്ഷരങ്ങളും  പത്രപ്രവർത്തകന്റെ നാവും പലപ്പോഴും തീ ആളിക്കത്തിക്കാറുണ്ട്. അക്ഷരങ്ങളും വാക്കുകളുമാണ് സാമൂഹ്യ  ജീവന്റെ തുടിപ്പുകൾ നൽകുന്നത്. അവർക്ക് മിത്രങ്ങളും ശത്രുക്കളും ധാരാളമായിട്ടുണ്ട്.   ഷാജൻ സ്കറിയ എന്ന പത്രപ്രവർത്തകന്റെ നാവിൽ നിന്ന് വന്നിട്ടുള്ളത് പുകയല്ല അതിലുപരി തീയാണ്. അത് ഒരുപറ്റം മനുഷ്യർക്ക് ആവേശവും ഒരു പറ്റമാളുകൾക്ക് നിരാശയുമാണ് നൽകിയത്. ഇവിടെ വിലയിരുത്തേണ്ടത് ഒരു പത്രപ്രവർത്തകന്റെ സദാചാര ബോധവും മൂല്യബോധവുമാണ്. ഒരു പത്രപ്രവർത്തകൻ അതിശക്തമായി തന്റെ നിലപാടുകൾ വെളിപ്പെടുത്തുന്നതിൽ എന്ത് തെറ്റാണുള്ളത്? കേരളത്തിലെ   പല മാധ്യമ […]