LIMA WORLD LIBRARY

വീഴ്ചകളോടുള്ള പ്രതികരണം – ജോസ് ക്ലെമെന്റ്

നമ്മുടെ ജീവിതത്തിൽ വീഴ്ചകൾ സ്വാഭാവികമാണ്. എന്നാൽ വീഴ്ചകളോടുള്ള നമ്മുടെ പ്രതികരണമാണ് പ്രധാനം. അതാണ് നമ്മുടെ ആന്തരികത വെളിപ്പെടുത്തുന്നത്. വീഴ്ചകൾ ദുർബലത കൊണ്ടു മാത്രമല്ല. നമ്മെ വീഴിക്കുന്ന കെണികളുണ്ടാകാം. അപ്പോൾ വീണിടത്തു നിന്ന് എഴുന്നേല്ക്കുന്ന നമ്മുടെ ആർജവത്വമാണ് മനസ്സിനെ ബലഹീനപ്പെടുത്തിയിട്ടില്ലെന്നതിന്റെ തെളിവ്. വീഴ്ചകൾ സംഭവിക്കാത്തവരായി ഈ ഉലകിൽ ആരുംതന്നെയുണ്ടാകില്ല. വീഴ്ചകൾ കൊണ്ട് ഒരാൾ മോശക്കാരനോ മോശക്കാരിയോ എന്നർഥമില്ല. വീണിടത്തു നിന്ന് എഴുന്നേല്ക്കുന്നുണ്ടോ എന്നതാണ് മുഖ്യം. മിക്കാ പ്രവാചകന്റെ വാക്കുകൾ നമ്മുടെ വീഴ്ചകളിൽ പ്രചോദനമാകണം : “എന്റെ ശത്രുക്കളേ, എന്നെക്കുറിച്ച് ആഹ്ളാദിക്കേണ്ട . വീണാലും ഞാൻ എഴുന്നേല്ക്കും.” വീണിട്ടും എഴുന്നേല്ക്കുന്നവർക്കു മാത്രം അവകാശപ്പെട്ടതാണ് വിജയോൽസവം.

ജോസ് ക്ലെമന്റ്

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px