പേമാരി വന്നുകൊണ്ടിരുന്നു
കൂടെ മിന്നലിന്റെ ചിലങ്കകൊട്ടും
അകലെയെവിടെയോ ഞാൻ നിന്നെ തിരയുന്നുണ്ട്.
ഭയമൊന്നുമില്ല എങ്കിലും ഒരു ധൈര്യക്കുറവ്
തുറന്നു സമ്മതിക്കുന്നില്ലെങ്കിലും
നീ വന്നടുത്തപ്പോൾ എനിക്ക് ധൈര്യം കൂടി വന്നു
നീയെന്റെ സ്വാർത്ഥ ചിന്തകൾക്കെന്നും ഒരു കൂട്ടാണ്
നീയെന്റെ സ്വപ്നങ്ങൾക്ക് ചിറകാണ്
നീയെന്നുമെന്റെ ജീവന്റെ പാതിയാണ്
വളരെ അപ്രതീക്ഷിതമായാണ്
നീ എന്റേ തായത്
കുറുമ്പുകളും അഹന്തയും ഞാൻ നിന്നോട് കാട്ടാറുണ്ട്
ക്ഷമകൊണ്ടാവാം വാക്കുകളിൽ നീ
പ്രതിഷേധം ഒതുക്കുന്നത്.
ഞാനെപ്പോഴും ഓർക്കും
നീ എനിക്കാരാണെന്ന്..
നീ എന്നോട് പലപ്പോഴും ചോദിക്കും
എന്നോട് മാത്രമെന്താ ഇങ്ങനെയെന്ന്?
പൊടുന്നനെ ഞാൻ മറുപടിയും പറയും
നിന്നോടല്ലാതെ ആരോട് ഇങ്ങനെ പറയാനൊക്കും
നീ എന്റേതല്ലേ…













