പച്ചപിടിക്കാനെന്തുoചെയ്യാനായി
പഠിച്ച പണിപതിനെട്ടുംപയറ്റുന്നോർ
പതികേടു വരുത്തുന്ന പണിയിൽ
പടുതിരികത്തുന്നിവിടമാകവേ .
പഴുതുനോക്കിപൂർവ്വം മറന്നോർ
പേക്കൂത്തുകാട്ടുന്നപൊടികൈകളിൽ
പൊലിഞ്ഞുപോകുന്നപ്രവണതകൾ
പുഴുകുത്തുകളൊക്കെകളങ്കമായി.
പെരുവഴിതന്നന്ത്യം ശരണമായി
പെരുവെള്ളപാച്ചിലിലെല്ലാം
പെരുക്കിയയവതാളങ്ങളൊഴുകി
പതറിപോയശാപവേളയിലായി.
പുളിശ്ശേരി കുടിക്കുന്നു സർവ്വരും
പുലിവാലു പിടിച്ച വിനകളിലായി
പൊടിപൂരമാക്കുന്നു പ്രകൃതിയും
പൊറുതിമുട്ടുന്നു പാവങ്ങൾ .
പണിയുന്നേറെമണിമാളികകൾ
പൊളിച്ചെഴുതാനുള്ളപാച്ചിലിൽ
പെരുമകളേറുമ്പോളന്ത്യത്തിലോ
പിടിച്ചതുമില്ല; കടിച്ചതുമില്ലന്നായി.
പെടാപ്പാടുപ്പെട്ടുവളർത്തിയമരങ് ങളെ
പാടുകിടന്നു സംരക്ഷിച്ച പുഴകളെ
പുലരിക്കിoമ്പമായയരുമകിളികളെ
പൈത്യം പിടിച്ചോരറുതി വരുത്തുന്നു.
പ്രഭാതം മുതൽ പ്രദോഷം വരെ
പണിയുന്നതൊക്കെദുരിതമായി
പരിവർത്തനത്തിന്റെ പാതയിൽ
പൊറുതിമുട്ടിയിതാനാശമാകുന്നു.
പൊറുക്കാനാവാത്തപ്രവർത്തികൾ
പെടുത്തി കളയുന്നന്ത്യമേവരേം
പോയതൊന്നുമിനിയണയില്ലെന്ന്
പിടിച്ചു കുലുക്കുന്ന പ്രകൃതിയും.
പടുകാലം പന്തം കുത്തുന്നു
പടപോലെയണിയണിയായി
പിച്ചും പേയും പറഞ്ഞലറിയിതാ
പടയണി തുള്ളുന്നവിളയാട്ടങ്ങൾ.
പഴമക്കാലം പോയിതാ പെരുമ –
യൊഴിഞ്ഞുവറുതിയണയുന്നു
പൊറുക്കാനനുയോജ്യമാകാതെ
പോകുന്നുപുതുമതേടിപരുഷകൾ.
പുതുമടിശ്ശീലക്കാർ പാപ്പരാകുന്നു
പുതുമോടികളോയസ്തമിക്കുന്നു
പിന്നീടുള്ളതു പുറംപൂച്ചായിയിതാ
പ്പെട്ടവരന്ത്യമോട്ടപ്പാച്ചിലി ലായി.
പെരുമ്പറയടിക്കുന്നു കലിയിതാ
പുഴുക്കുത്താക്കുന്നുയെവിടെയും
പുലമ്പുന്നഭരണിപ്പാട്ടുകളിലോ
പിടിച്ചു നില്ക്കാനാവാതെയായി.
പുതുമണം പരത്താനിനി പുക്കളില്ല
പുതുമ കിട്ടി ചിരിക്കാനായിയഴകില്ല
പൂരപ്പാട്ടുപ്പാടിയുറങ്ങുന്നുകി ളികളും.
പുതുമലരുകളിവിടാവാസയോഗ്യമോ?
പേക്കൂത്താകുന്ന വികൃതികൾ
പെരുത്തൊരു പുതുതലമുറകൾ
പെടുത്താനുള്ള പ്രവർത്തികളിൽ
പെട്ടുപോകുന്നുപൊരുത്തമാകാതെ.
പൂച്ചുതെളിയുന്നപൊളളത്തരങ്ങളിൽ
പൊലിഞ്ഞുപോകുന്നിതാ നന്മകൾ
പ്രാണൻകളഞ്ഞെത്രപരിശ്രമിച്ചാലും
പോയതൊന്നുമിനിയണയില്ലെന്നായി.
About The Author
No related posts.