നിത്യനിദ്രയ്ക്കായി കുഞ്ഞൂഞ്ഞ് പുതുപ്പള്ളിയില്‍; കണ്ണീരോടെ യാത്രാമൊഴിയേകി ജനലക്ഷങ്ങള്‍

Oommen chandy funeral procession: തൊണ്ടയിടറുന്ന മുദ്രാവാക്യം വിളികള്‍ക്കിടയിലൂടെ പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞ് അവസാനമായി തറവാട്ടുവീട്ടിലെത്തി. അക്ഷര നഗരിയില്‍ ജനലക്ഷങ്ങളുടെ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങിയാണ് ഉമ്മന്‍ചാണ്ടി തന്റെ സ്വന്തം ജന്മനാടായ പുതുപ്പള്ളിയിലെത്തിയത്. തങ്ങളുടെ പ്രിയനേതാവിനെ കാണാന്‍ പതിനായിരക്കണക്കിന് ആളുകളാണ് പുതുപ്പള്ളിയിലെത്തിയത്. തറവാട്ടുവീട്ടിലെ പൊതുദര്‍ശനത്തിനു ശേഷം കാല്‍നടയായി മൃതദേഹം പള്ളിയിലേക്കു കൊണ്ടുപോകും. സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയപള്ളിയിലെ പ്രത്യേക കല്ലറയിലാണ അദ്ദേഹത്തിന് അന്ത്യ വിശ്രമം ഒരുക്കിയിരിക്കുന്നത്. സംസ്‌കാര ചടങ്ങില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം […]
ലോകത്തിലെ ഏറ്റവും ദുർബലമായ പാസ്‌പോർട്ട്; നാലാം സ്ഥാനത്ത് പാക്കിസ്ഥാൻ

World weakest passport: ആഗോള പൗരത്വ, താമസ ഉപദേശക കമ്പനി തയ്യാറാക്കിയ സൂചികയിൽ ലോകത്തിലെ ഏറ്റവും ദുർബലമായ നാലാമത്തെ പാസ്‌പോർട്ടുള്ളത് പാകിസ്ഥാനെന്ന് റിപ്പോർട്ടുകൾ. ഹെൻലി ആൻഡ് പാർട്‌ണേഴ്‌സ് കണ്ടെത്തിയ സൂചികയിലാണ് വിലയിരുത്തിരുത്തൽ. പാകിസ്ഥാൻകാർക്ക് വിസ ആവശ്യമില്ലാതെ സന്ദർശിക്കാവുന്ന 227 രാജ്യങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് റാങ്ക് ചെയ്തിരിക്കുന്നത്. ഈ വർഷം ആദ്യം ലണ്ടൻ ആസ്ഥാനമായുള്ള ഉപദേശക സ്ഥാപനം ഏറ്റവും താഴ്ന്ന റാങ്കുള്ള പാസ്‌പോർട്ടുകളുള്ള അഞ്ച് രാജ്യങ്ങളുടെ പട്ടിക പ്രസിദ്ധപെടുത്തിയിരുന്നു. ഈ വർഷം ജനുവരി വരെ ഓൺ അറൈവൽ വിസ […]
എങ്ങനെ ഇഷ്ടപ്പെടാതിരിക്കും രാമായണത്തിലെ ലക്ഷ്മണനെ ? – മോഹൻദാസ്

എന്തുകൊണ്ട് ലക്ഷ്മണന്‍ എന്നുചോദിച്ചാല്‍ അതിനൊരുത്തരമുണ്ട്. ഞാനും ഒരനുജനാണ് വനിതകളോട് എങ്ങനെ മാന്യമായി പെരുമാറണം എന്ന് സ്വന്തം ജീവിതത്തിലൂടെ പഠിപ്പിച്ചത് ആരാണ് എന്നുചോദിച്ചാല്‍ ആ ചോദ്യത്തിനും എനിക്കൊരുത്തരമേയുള്ളു. അത് രാമായണത്തിലെ ഇതിഹാസപൗരുഷമായ ലക്ഷ്മണനാണ്. രാവണൻ സീതയെ അപഹരിച്ചുകൊണ്ടു പോകുമ്പോള്‍ സീത താൻ എങ്ങോട്ടാണ് പോകുന്നത് എന്നതിനെക്കുറിച്ച് മറ്റുള്ളവർക്ക് സൂചന നൽകാൻ ആഭരണങ്ങൾ ഉത്തരീ യത്തിന്‍റെ ഒരു കഷണത്തിൽ പൊതിഞ്ഞ് താഴേക്ക് ഇടുന്നുണ്ട്. വാനരന്മാർ അത് ശ്രീരാമനെ ഏൽപി ക്കുന്നു . സീതാവിരഹത്തില്‍ ദു:ഖാര്‍ത്തനായ ശ്രീരാമന്‍ കണ്ണീരു കാരണം തനിക്കത് […]
ചരിത്രപ്പെടാത്ത പേരുകൾ – ഗീത മുന്നൂർക്കോട്

മറക്കപ്പെടാതിരിക്കാനായിരിക്കാം ചില വിശേഷപ്പേരുകൾ കുട്ടികൾക്കിടുന്നത് ഇതുവരേക്കും, ആരും കേൾക്കാത്തൊരു പേരിട്ടു വിളിക്കപ്പെട്ടില്ലിതുവരെ- യെങ്കിലെന്ത് … സ്വയം നിർമ്മിച്ചെടുക്കാവുന്നതേയുള്ളൂ വിളിക്കപ്പെടേണ്ടുന്ന പേര് ഇത്തരം പേരക്ഷരികൾ വീർത്തുവരുന്ന ബലൂൺമോടിയിൽ കണ്ടതും കേട്ടതുമായ സർവ്വമനസ്സുകളിലും ചാടിക്കേറി തൂങ്ങിനില്ക്കും! കടിച്ചെടുത്ത ഉണങ്ങാത്ത വ്രണങ്ങളായി ജീവിതത്തെ ബാക്കിയാക്കുന്ന പെരുമ്പാമ്പിനെപ്പോലെ…! അടിച്ചലക്കലിൽ കീറൽമുദ്രകൾ വരയുന്ന പറങ്കിനീർക്കറകൾപ്പോലെ…! ഞൊടിയിടയൊരു മിന്നൽച്ചാട്ടത്തിൽ പാഞ്ഞുവന്നെരിഞ്ഞുമെരിച്ചും ചുറ്റുവട്ടങ്ങളിൽ ചാമ്പൽക്കളം തീർക്കും സങ്കടനാളങ്ങളാളിക്കുമുൽക്കകൾപ്പോലെ ..! ആരുമറിയാതിരുന്ന വെളിമ്പുറങ്ങളെയൊളിപ്പിച്ച കാടകങ്ങളിൽ നിന്നും പൊടുന്നനെ നാടിറങ്ങി നാടിന്റെ നാട്ടുകാരുടെ പേരിനെ പെരുമയെ ചവിട്ടി നിരത്തുന്ന ഒറ്റയാൻചിന്നംവിളി […]
ജീവിതത്തിന്റെ നേട്ടം – ജോസ് ക്ലെമെന്റ്

നമ്മുടെ ജീവിതം കാറ്റിനോടൊപ്പം പറന്നു പോകുന്നതായിരിക്കരുത്. കാറ്റ് എവിടെ നിന്നോ വരുന്നു എവിടേക്കോ പോകുന്നു. ജീവിതത്തിന് ലക്ഷ്യവും തീരുമാനങ്ങളുമുണ്ടാകണം. സാർഥകവും സൃഷ്ടിപരവുമായ കാര്യങ്ങൾ ചെയ്യാനുള്ള ലക്ഷ്യം ഉണ്ടാകണം. ഇതിന് ദിശാനിർണയം വേണം. നമ്മുടെ ശക്തിയും കഴിവും സമയവും ധനവും ഒരേ ദിശയിൽ ചെലവഴിക്കണം. ദിശ നിർണയിക്കുന്നതിനൊപ്പം ദൃഢനിശ്ചയവും ഉണ്ടാകണം. ഏതൊരു ചെറിയ കാര്യങ്ങൾക്കു പിന്നിലും ഈ ദൃഢനിശ്ചയം അനിവാര്യമാണ്. സംശയങ്ങൾ തീർത്ത് ദൃഢമായ തീരുമാനങ്ങളുമായി മുന്നോട്ടു പോകണം. ഇതാണ് നമ്മുടെ ജീവിതത്തിന്റെ വലിയ നേട്ടം. ഈ നേട്ടം […]



