LIMA WORLD LIBRARY

എങ്ങനെ ഇഷ്ടപ്പെടാതിരിക്കും രാമായണത്തിലെ ലക്ഷ്മണനെ ? – മോഹൻദാസ്

എന്തുകൊണ്ട് ലക്ഷ്മണന്‍ എന്നുചോദിച്ചാല്‍ അതിനൊരുത്തരമുണ്ട്. ഞാനും ഒരനുജനാണ്
വനിതകളോട് എങ്ങനെ മാന്യമായി പെരുമാറണം എന്ന് സ്വന്തം ജീവിതത്തിലൂടെ പഠിപ്പിച്ചത് ആരാണ് എന്നുചോദിച്ചാല്‍ ആ ചോദ്യത്തിനും എനിക്കൊരുത്തരമേയുള്ളു. അത് രാമായണത്തിലെ ഇതിഹാസപൗരുഷമായ ലക്ഷ്മണനാണ്.
രാവണൻ സീതയെ അപഹരിച്ചുകൊണ്ടു പോകുമ്പോള്‍ സീത താൻ എങ്ങോട്ടാണ് പോകുന്നത് എന്നതിനെക്കുറിച്ച്
മറ്റുള്ളവർക്ക് സൂചന നൽകാൻ ആഭരണങ്ങൾ ഉത്തരീ യത്തിന്‍റെ ഒരു കഷണത്തിൽ പൊതിഞ്ഞ് താഴേക്ക് ഇടുന്നുണ്ട്. വാനരന്മാർ അത് ശ്രീരാമനെ ഏൽപി ക്കുന്നു .
സീതാവിരഹത്തില്‍ ദു:ഖാര്‍ത്തനായ ശ്രീരാമന്‍ കണ്ണീരു കാരണം തനിക്കത് നോക്കാൻ വയ്യെന്നു പറഞ്ഞ് അത് ലക്ഷ്മണന്
കൈമാറി . ലക്ഷ്മണൻ അത് തുറന്നു നോക്കിയി ട്ടു പറയുന്നത് വാല്മീകി രാമായണത്തിലുണ്ട്:
‘തോൾവള ആരുടേതാണെന്ന് എനി ക്കറിയില്ല. കർണാ ഭരണവും ആരുടേ താണെന്ന് അറിയില്ല. പക്ഷേ , പാദസരം ആരു ടേതാണെന്ന് എനി ക്കറിയാം . അതു ഞാൻ നിത്യം തൊട്ടു വന്ദി ക്കുന്ന പാദങ്ങളിൽ അണിഞ്ഞിരു ന്നതാണ്’. തന്‍റെ ജ്യേഷ്ഠപത്നി യായ സീതയുടേതാണ് പാദസരം എന്നാണ് ലക്ഷ്മണന്‍റെ വാക്കുകൾ.
ജ്യേഷ്ഠപത്നിയുടെ പാദങ്ങളല്ലാതെ ആ മുഖം പോലും ഇന്നു വരെ ശ്രദ്ധിച്ചിട്ടില്ലെന്നു പറയുന്ന ലക്ഷ്മണനോട് എങ്ങനെ സ്നേഹാദരങ്ങള്‍ തോന്നാതിരിക്കും. ?

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px