LIMA WORLD LIBRARY

ലോകത്തിലെ ഏറ്റവും ദുർബലമായ പാസ്‌പോർട്ട്; നാലാം സ്ഥാനത്ത് പാക്കിസ്ഥാൻ

World weakest passport: ആഗോള പൗരത്വ, താമസ ഉപദേശക കമ്പനി തയ്യാറാക്കിയ സൂചികയിൽ ലോകത്തിലെ ഏറ്റവും ദുർബലമായ നാലാമത്തെ പാസ്‌പോർട്ടുള്ളത് പാകിസ്ഥാനെന്ന് റിപ്പോർട്ടുകൾ. ഹെൻലി ആൻഡ് പാർട്‌ണേഴ്‌സ് കണ്ടെത്തിയ സൂചികയിലാണ് വിലയിരുത്തിരുത്തൽ. പാകിസ്ഥാൻകാർക്ക് വിസ ആവശ്യമില്ലാതെ സന്ദർശിക്കാവുന്ന 227 രാജ്യങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് റാങ്ക് ചെയ്തിരിക്കുന്നത്.

ഈ വർഷം ആദ്യം ലണ്ടൻ ആസ്ഥാനമായുള്ള ഉപദേശക സ്ഥാപനം ഏറ്റവും താഴ്ന്ന റാങ്കുള്ള പാസ്‌പോർട്ടുകളുള്ള അഞ്ച് രാജ്യങ്ങളുടെ പട്ടിക പ്രസിദ്ധപെടുത്തിയിരുന്നു. ഈ വർഷം ജനുവരി വരെ ഓൺ അറൈവൽ വിസ സൗകര്യമുള്ള 35 രാജ്യങ്ങളിലേക്ക് പാക്കിസ്ഥാനികൾക്ക് പ്രവേശനം ഉണ്ടായിരുന്നു. അതിപ്പോൾ 33 ആയി കുറഞ്ഞതായി ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു.

ശക്തമായ പാസ്‌പോർട്ട് പട്ടികയില്‍ ഒന്നാംസ്ഥാനത്ത് സിംഗപ്പൂര്‍ ആണ്. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഒന്നാംസ്ഥാനത്തുണ്ടായിരുന്ന ജപ്പാനെ പിന്തള്ളിക്കൊണ്ടാണ് സിംഗപ്പൂര്‍ ഒന്നാംസ്ഥാനത്ത് എത്തിയിരിക്കുന്നത്. മുൻകൂർ വിസയില്ലാതെ 189 രാജ്യങ്ങളിലേക്ക് ഈ രാജ്യങ്ങളിലെ പൗരന്മാർക്ക് പ്രവേശിക്കാം. അതേസമയം, സിംഗപ്പൂരുകാർക്ക് ലോകമെമ്പാടുമുള്ള 227 സ്ഥലങ്ങളിൽ 193 സ്ഥലങ്ങളെങ്കിലും വിസയില്ലാതെ സന്ദർശിക്കാം. ദക്ഷിണ കൊറിയ, ഓസ്ട്രിയ, ഫിൻലാൻഡ്, ഫ്രാൻസ്, ലക്സംബർഗ്, സ്വീഡൻ എന്നീ രാജ്യങ്ങൾ മുന്നാം സ്ഥാനങ്ങളിലുണ്ട്.

സൂചികയിലെ റാങ്കിംഗിൽ ഏഷ്യ പരമ്പരാഗതമായി ആധിപത്യം പുലർത്തുന്നുണ്ടെങ്കിലും, യൂറോപ്പ് തിരിച്ചുവരുന്നുണ്ട്. ജർമ്മനി, ഇറ്റലി, സ്പെയിൻ എന്നിവ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. ഈ രാജ്യങ്ങൾ 190 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനം നൽകുന്നു.

ആദ്യം സൂചികയിൽ മുൻപന്തിയിലായിരുന്ന യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക റാങ്കിംഗിൽ പിന്നിലായി. എന്നാൽ ബ്രിട്ടന്റെ നില മെച്ചപെട്ട് നാലാം സ്ഥാനത്തേക്ക് മുന്നേറി. 183 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനത്തോടെ യുഎസ് റാങ്കിംഗ് എട്ടാം സ്ഥാനത്തേക്ക് താഴ്ന്നു. സഞ്ചാരികൾക്ക് വിസയില്ലാതെ സഞ്ചരിക്കാവുന്ന സ്ഥലങ്ങളുടെ ശരാശരി എണ്ണം 2006-ലെ 58 ൽ നിന്ന് 109 ആയി വർദ്ധിച്ചു. എന്നാൽ ഉയർന്ന റാങ്കിലുള്ളതും താഴെയുള്ളതുമായ രാജ്യങ്ങൾക്കിടയിൽ യാത്രാ സ്വാതന്ത്ര്യത്തിൽ കാര്യമായ അകലം നിലനിൽക്കുന്നുണ്ട്.

Credits: https://malayalam.indiatoday.in/

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px