നമ്മുടെ ജീവിതം കാറ്റിനോടൊപ്പം പറന്നു പോകുന്നതായിരിക്കരുത്. കാറ്റ് എവിടെ നിന്നോ വരുന്നു എവിടേക്കോ പോകുന്നു. ജീവിതത്തിന് ലക്ഷ്യവും തീരുമാനങ്ങളുമുണ്ടാകണം. സാർഥകവും സൃഷ്ടിപരവുമായ കാര്യങ്ങൾ ചെയ്യാനുള്ള ലക്ഷ്യം ഉണ്ടാകണം. ഇതിന് ദിശാനിർണയം വേണം. നമ്മുടെ ശക്തിയും കഴിവും സമയവും ധനവും ഒരേ ദിശയിൽ ചെലവഴിക്കണം. ദിശ നിർണയിക്കുന്നതിനൊപ്പം ദൃഢനിശ്ചയവും ഉണ്ടാകണം. ഏതൊരു ചെറിയ കാര്യങ്ങൾക്കു പിന്നിലും ഈ ദൃഢനിശ്ചയം അനിവാര്യമാണ്. സംശയങ്ങൾ തീർത്ത് ദൃഢമായ തീരുമാനങ്ങളുമായി മുന്നോട്ടു പോകണം. ഇതാണ് നമ്മുടെ ജീവിതത്തിന്റെ വലിയ നേട്ടം. ഈ നേട്ടം മറന്ന് പാറിപ്പറക്കാതിരിക്കുക.
ജോസ് ക്ലെമന്റ്












