LIMA WORLD LIBRARY

ഭാരതാംബയേ..കേഴുക നീ.. -(എം.തങ്കച്ചൻ ജോസഫ്)

ഭാരതാംബയേ..കേഴുക നീ.. ~~~~~~~~~~~~~~~(ലേഖനം) എന്താണ് നമ്മുടെ രാജ്യത്ത് നടക്കുന്നത്!! ആധൂനിക ലോകത്ത് ഒരിടത്തും,ഒരിക്കലും നടക്കാൻ പാടില്ലാത്ത അതിക്രൂരമായ സംഭവത്തിന്റെ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ നവമാധ്യമങ്ങളിൽ പ്രചരിച്ചത്. മണിപ്പൂരിലെ വർഗീയ കലാപങ്ങളുടെ ഭാഗമായി രണ്ടു യുവതികളായ സ്ത്രീകളെ പൂർണമായും നഗ്‌നയായി നടത്തിക്കുകയും പിന്നീട് അവരെ ഒരു പാടത്തേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്ത സംഭവം ഭാരതത്തിന് ആകമാനം അപമാനമായി.   സ്ത്രീകൾക്ക് എത്രത്തോളം മാന്യത കല്പിച്ച് അവരെ ആദരിക്കുന്നുവോ അതാണ് ഒരു രാജ്യത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ വളർച്ചയുടെ മാനദണ്ഡം എന്ന് […]

മികച്ച നടൻ മമ്മൂട്ടി, നടി വിൻസി അലോഷ്യസ്: സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു

Kerala State film Awards:  2022ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു.  മികച്ച നടൻ മമ്മൂട്ടിയും നടി വിൻസി അലോഷ്യസും ആണ്. നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിനാണ് മമ്മൂട്ടിയ്ക്ക് പുരസ്കാരം. രേഖ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിൻസിയ്ക്ക് അവാർഡ്. സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾക്ക് മുന്നിൽ ഒരു നിമിഷത്തെ മൗന പ്രാർഥനയോടെയാണ് വാർത്താസമ്മേളനത്തിന് തുടക്കം കുറിച്ചത്. മികച്ച ചിത്രം: നൻപകൽ നേരത്ത് മയക്കം – ലിജോ […]

ഭക്ഷണത്തിൽ നിന്ന് പെൺകുട്ടിയ്ക്ക് പൊള്ളലേറ്റു; 800,000 ഡോളർ നഷ്ടപരിഹാരം നൽകി മക്‌ഡൊണാൾഡ്

McDonald chicken nugget burn injuries: മക്ഡൊണാൾഡിന്റെ ചിക്കൻ നഗറ്റ് കാലിൽ വീണതിനെത്തുടർന്ന് ഗുരുതരമായി പൊള്ളലേറ്റതിന് എട്ട് വയസ്സുകാരിക്ക് നഷ്ടപരിഹാരം ലഭിച്ചു. ഫ്ലോറിഡയിലായിരുന്നു സംഭവം നടന്നത്. 800,000 ഡോളറാണ്  നഷ്ടപരിഹാരമായി ലഭിച്ചത്. ‘ചൂടുള്ള’ നഗറ്റ് പ്രായപൂർത്തിയാകാത്ത ഒലീവിയ കാരബല്ലോയുടെ കാലിൽ വീഴുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ കുടുംബം 15 മില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടെന്ന്. ബിബിസി റിപ്പോർട്ട് ചെയ്തു. 2019 ൽ ഒലീവിയയ്ക്ക് നാല് വയസ്സുള്ളപ്പോഴാണ് സംഭവം  നടന്നത്. ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡെയ്‌ലിനടുത്തുള്ള ടമാരാക്കിലെ മക്‌ഡൊണാൾഡ് ഡ്രൈവ്-ത്രൂവിൽ കാറിലിരുന്ന് […]

ഒലിവര്‍ ട്വിസ്റ്റ് പിറന്ന വീട്ടില്‍ – കാരൂർ സോമൻ 

ഒലിവര്‍ ട്വിസ്റ്റ് എന്ന അനാഥബാലന്‍ ഒരു നിര്‍മ്മാണശാലയിലാണു ജനിച്ചത്. അപ്രന്‍റീസ്ഷിപ്നായി ഒരു കെയര്‍ ടേക്കറോടൊത്ത് വില്‍ക്കപ്പെടുന്നു. 1837-39ല്‍ പരമ്പരയായി പ്രസിദ്ധീകരിക്കപ്പെട്ട ഈ നോവല്‍ സ്ക്കൂള്‍ വിദൃാര്‍ത്ഥിയായിരിക്കെ പാഠവിഷയമായി. നോവലൊന്നും ഞങ്ങളാരും വായിച്ചിട്ടില്ല. അതിന്‍റെ ഒരു ചുരുക്കം അധ്യാപകന്‍ വിവരിച്ചു തന്നു. മറ്റു വിഷയങ്ങളില്‍ അശ്രദ്ധ കാട്ടുന്ന എന്നെപ്പോലുള്ള പൊടി ഉഴപ്പന്മാരും ഈ അനാഥ ബാലന്‍റെ കഥ കേള്‍ക്കാന്‍ ക്ലാസില്‍ തികഞ്ഞ ജാഗ്രതയോടെ ഇരുന്നു. അന്ന് നോവലിന്‍റെ ആഗോളപ്രശസ്തിയെക്കുറിച്ചോ ചാള്‍സ് ഡിക്കന്‍സ് എന്ന വിഖ്യാത നോവലിസ്റ്റിനെക്കുറിച്ചോ മനസ്സിലാക്കാനുളള അറിവോ […]

ആഘോഷിക്കുക – ജോൺ വറുഗീസ്

ഓർമ്മിക്കാനെന്തുള്ളൂ.. ഓമനിക്കാൻ? ഒരു നുണച്ചിന്തുകൂടി പാടി പടിയടച്ചുള്ളിലേക്ക് തഴുതിട്ടുറക്കിയ യാമ കാമനകൾ യമ കാണ്ഡങ്ങൾ നപുംസക നടനമാടി നടയടച്ചുഗ്ര വിരഹത്തിൻ തമോഗർത്തങ്ങളിൽ പിറക്കാതെ പോയ ശാപ ശരാഗ്നിയിൽ വെന്തു വെണ്ണീറാകുവോളം കരൾക്കൂമ്പിലെ രക്തകഫം കാകോളം തുപ്പി കളിക്കുക ഇനിയൊരു ജന്മ വിരാമത്തിനായ് ഇതും കൂടി…. ‘വിവാഹവാർഷിക ദിനാശംസകൾ’! ആരോ കറക്കിവിട്ടൊരു കളിപ്പമ്പരം പോലെ ഏതോ കളങ്ങളിൽ വന്നു നിൽക്കുന്നു നാം രാജാവ് രാജ്ഞി ഇസ്പ്പേഡ് ആസ് ഏഴാം കൂലി.. ചീട്ടുകളിയിൽ തോറ്റുപോയ മദനൻ അഞ്ചു വീതങ്ങളി- ലൊന്നു […]