ഭക്ഷണത്തിൽ നിന്ന് പെൺകുട്ടിയ്ക്ക് പൊള്ളലേറ്റു; 800,000 ഡോളർ നഷ്ടപരിഹാരം നൽകി മക്‌ഡൊണാൾഡ്

Facebook
Twitter
WhatsApp
Email

McDonald chicken nugget burn injuries: മക്ഡൊണാൾഡിന്റെ ചിക്കൻ നഗറ്റ് കാലിൽ വീണതിനെത്തുടർന്ന് ഗുരുതരമായി പൊള്ളലേറ്റതിന് എട്ട് വയസ്സുകാരിക്ക് നഷ്ടപരിഹാരം ലഭിച്ചു. ഫ്ലോറിഡയിലായിരുന്നു സംഭവം നടന്നത്. 800,000 ഡോളറാണ്  നഷ്ടപരിഹാരമായി ലഭിച്ചത്.

‘ചൂടുള്ള’ നഗറ്റ് പ്രായപൂർത്തിയാകാത്ത ഒലീവിയ കാരബല്ലോയുടെ കാലിൽ വീഴുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ കുടുംബം 15 മില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടെന്ന്. ബിബിസി റിപ്പോർട്ട് ചെയ്തു. 2019 ൽ ഒലീവിയയ്ക്ക് നാല് വയസ്സുള്ളപ്പോഴാണ് സംഭവം  നടന്നത്.

ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡെയ്‌ലിനടുത്തുള്ള ടമാരാക്കിലെ മക്‌ഡൊണാൾഡ് ഡ്രൈവ്-ത്രൂവിൽ കാറിലിരുന്ന് ഭക്ഷണം തുറന്നപ്പോൾ ചിക്കൻ നഗറ്റ് കാലിൽ വീണു. പൊള്ളലേറ്റ പാട് ഇപ്പോഴും പെൺകുട്ടിയുടെ കാലിൽ അവശേഷിക്കുന്നുണ്ട്.

ഒലീവിയ അനുഭവിച്ച വേദനയും കഷ്ടപ്പാടും മാനസിക വ്യഥയും കണക്കിലെടുത്താണ് നഷ്ടപരിഹാരം നൽകി. നഷ്ടപരിഹാരത്തിൽ കഴിഞ്ഞ നാല് വർഷത്തിലെ 400,000 ഡോളറും ഭാവിയിലേക്കുള്ള 400,000 ഡോളറും ഉൾപ്പെടുന്നു.

ഭക്ഷണം കാലിൽ വീണ നിമിഷം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നിലവിളിയുടെ ഓഡിയോ സഹിതം പൊള്ളലേറ്റതിന്റെ ഫോട്ടോകൾ കുടുംബത്തിന്റെ അഭിഭാഷകർ പങ്കുവെച്ചതിനെ തുടർന്നാണ് തീരുമാനം.

എന്നാൽ കുടുംബത്തിന് 156,000 ഡോളറെ നൽകൂവെന്ന് മക്ഡൊണാൾഡ് വാദിച്ചു. മൂന്ന് ആഴ്ചയ്ക്കുള്ളിൽ പൊള്ളൽ ഭേദമായെന്നും പിന്നീട് വേദനയില്ലെന്നുമായിരുന്നു മക്ഡൊണാൾഡിന്റെ വാദം. അതേസമയം,പെൺകുട്ടി ഇപ്പോഴും മക്‌ഡൊണാൾഡിലെ ചിക്കൻ നഗറ്റുകൾ വാങ്ങുന്നുണ്ടെന്ന് ഔട്ട്‌ലെറ്റിന്റെ അഭിഭാഷകൻ പറഞ്ഞു.

അതേസമയം, നിയമപരമായ തീരുമാനത്തെ നിർണ്ണായകമെന്ന് വിശേഷിപ്പിച്ച പെൺകുട്ടിയുടെ അമ്മ, കോടതിക്ക് പുറത്ത് യുഎസ് മാധ്യമങ്ങളോട് താൻ സന്തോഷവതിയാണെന്ന് പറഞ്ഞു. തനിക്ക് പ്രതീക്ഷകളൊന്നുമുണ്ടായിരുന്നില്ല. എന്നാൽ ഇത് ന്യായമായ വിധിയാണെന്നും അവർ പറഞ്ഞു. മകളുടെ പൊള്ളലേറ്റ പരിക്കുകളും പാടുകളും നീക്കം ചെയ്യാൻ ഒലീവിയ തയ്യാറാണെന്നും അമ്മ  വ്യക്തമാക്കി.

About The Author

Leave a Reply

Your email address will not be published. Required fields are marked *