Kerala State film Awards: 2022ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടൻ മമ്മൂട്ടിയും നടി വിൻസി അലോഷ്യസും ആണ്. നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിനാണ് മമ്മൂട്ടിയ്ക്ക് പുരസ്കാരം. രേഖ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിൻസിയ്ക്ക് അവാർഡ്.
സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾക്ക് മുന്നിൽ ഒരു നിമിഷത്തെ മൗന പ്രാർഥനയോടെയാണ് വാർത്താസമ്മേളനത്തിന് തുടക്കം കുറിച്ചത്.
മികച്ച ചിത്രം: നൻപകൽ നേരത്ത് മയക്കം – ലിജോ ജോസ് പെല്ലിശേരി
മികച്ച സംവിധായകൻ: മഹേഷ് നാരായണൻ- അറിയിപ്പ്
മികച്ച നടൻ: മമ്മൂട്ടി
മികച്ച നടി: വിൻസി അലോഷ്യസ്
മികച്ച സ്വവഭാവ നടി: ദേവി വർമ്മ (സൗദി വെള്ളക്ക)
മികച്ച സ്വവഭാവ നടൻ : കുഞ്ഞി കൃഷ്ണൻ (ന്നാ താൻ കേസ് കൊട്)
പ്രത്യേക ജൂറി പരാമർശം (അഭിനയം): കുഞ്ചാക്കൊബോബൻ- ന്നാ താൻ കേസ് കൊട്, അലൻസിയർ- അപ്പൻ
മികച്ച ബാലതാരം പെൺ: തന്മയ (ചിത്രം വഴക്ക്)
മികച്ച ബാലതാരം ആൺ: മാസ്റ്റർ ഡാവിഞ്ചി
പശ്ചാത്തല സംഗീതം: ഡോൺ വിൻസെന്റ്- ന്നാ താൻ കേസ് കൊട്
മികച്ച സംഗീത സംവിധായകൻ: എം ജയചന്ദ്രൻ
മികച്ച ഗാനരചയിതാവ്: റഫീക്ക് അഹമ്മദ്
മികച്ച ഗായിക: മൃഥുല നായർ: മയിൽപ്പീലി ഇളകുന്നു കണ്ണാ (പത്തൊമ്പതാം നൂറ്റാണ്ട്)
ജനപ്രിയ ചിത്രം: ന്നാ താൻ കേസ് കൊട്
മികച്ച നവാഗത സംവിധായകൻ: ഷാഹി കബീർ- ഇലവീഴാപൂഞ്ചിറ
മികച്ച കുട്ടികളുടെ ചിത്രം: പല്ലൊട്ടി 90 േകിഡ്‌സ്( സംവിധായകൻ- ജിതിൻ രാജ്)
ട്രാന്‍സ്ജെന്‍ഡര്‍/ വനിതാ വിഭാഗത്തെ പ്രത്യേക അവാര്‍ഡ്: ശ്രുതി ശരണ്യം (ബി 32 മുതല്‍ 44 വരെ)
മികച്ച കലാ സംവിധായകൻ: ജ്യോതിഷ് ശങ്കർ- ന്നാ താൻ കേസ് കൊട്
മികച്ച സിങ്ക് സൗണ്ട്- വൈശാഖ് പിവി (അറിയിപ്പ്)
സംവിധാനത്തിനുള്ള പ്രത്യേക ജൂറി പരാമർശം: വിശ്വജിത്ത് എസ് ( ഇരവരമ്പ്) , രാരിഷ് (വേട്ടപ്പട്ടികളും ഓട്ടക്കാരും)
മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ്(പെൺ) – പൗളി വില്‍സണ്‍ (സൗദി വെള്ളയ്ക്ക)
മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (ആണ്‍)– ഷോബി തിലകന്‍ (പത്തൊന്‍പതാം നൂറ്റാണ്ട്)
മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റ്– റോണക്‌സ് സേവ്യര്‍ (ഭീഷ്മ പര്‍വ്വം)
മികച്ച നൃത്തസംവിധാനം: ശോഭിപോള്‍ രാജ് (തല്ലുമാല)
രചനാ വിഭാഗം
മികച്ച ചലച്ചിത്ര ഗ്രന്ഥം: സിനിമയുടെ ഭാവനാദേശങ്ങൾ (സി എസ് വെങ്കടേശ്വരൻ)
മികച്ച ലേഖനം: പുനഃസ്ഥാപനം എന്ന നവേന്ദ്രജാലം (സാബു പ്രവദാസ്)
About The Author
No related posts.