എന്റെ അമ്മയും തവിയും -(ജഗദീശ് തുളസിവനം)

എല്ലാവർക്കും അന്നം വിളമ്പി ക്കൊടുക്കും, ഒന്നും കഴിയ്ക്കാതിരിക്കുന്ന തവി പോലെയെന്റെ അമ്മ. പട്ടിണി കിടക്കുമ്പോൾ ആരോടും പരിഭവം പറയാത്തത് തവിതന്നെ !! എന്റെ അമ്മയും അങ്ങനെ തന്നെ. വിളമ്പി വിളമ്പി കൈപ്പിടിയും തലയും തേഞ്ഞുപോയ തവി അടുക്കള മൂലയിൽ കിടപ്പിലായതു പോലെ, എന്റെ അമ്മയും കിടപ്പിലായി. അമ്മ മരിച്ചു കിടന്നപ്പോൾ ഞാൻ തവി ഓർത്തു. ചോറു വിളമ്പി തന്നു എന്നെ വളർത്തി വലുതാക്കിയ എന്റെ അമ്മ, തേഞ്ഞു മുരഞ്ഞ കുപ്പ പാത്രത്തിലെ തവി പോലെ ബ്രഹ്മം പുൽകി […]
Silence – (Kezia Kurian 12th grade student Auckland, Newzealand.)

I used to think that silence was a void that needed to be filled, But silence is not nothingness, It never was. It’s full of unspoken words, Which make our throat bleed. It’s full of unresolved mysteries, Tangled like numerous threads. Silence is filled with stillness, And it’s in the moments of stillness that we […]
തിരുപ്പതി, വേളാങ്കണ്ണി തീര്‍ഥാടകര്‍ക്ക് സന്തോഷവാര്‍ത്ത; സംസ്ഥാനത്തിന് രണ്ട് പുതിയ ട്രെയിനുകള്‍ കൂടി

Kerala new train: സംസ്ഥാനത്തിന് രണ്ട് പുതിയ ട്രെയിനുകള്‍ കൂടി അനുവദിക്കാന്‍ കേന്ദ്ര റെയില്‍വേ ബോര്‍ഡ് തീരുമാനം. എറണാകുളം- വേളാങ്കണ്ണി, കൊല്ലം- തിരുപ്പതി ദ്വൈവാര ട്രെയിനുകള്‍ക്ക് റെയില്‍വേ ബോര്‍ഡ് അംഗീകാരം നല്‍കി. പാലക്കാട് – തിരുനെല്‍വേലി പാലരുവി എക്സ്പ്രസ് തുത്തൂക്കുടിയിലേക്കു നീട്ടാനും ഉത്തരവായി. ഇതുകൂടാതെ ഗരീബ് രഥിനും ഹസ്രത്ത് നിസാമുദ്ദീനും ചങ്ങനാശേരിയില്‍ സ്റ്റോപ് അനുവദിച്ചു. എറണാകുളത്തു നിന്നു തിങ്കള്‍, ശനി ദിവസങ്ങളിലാണു വേളാങ്കണ്ണിയിലേക്ക് സര്‍വീസ്. ഏതാനും വര്‍ഷങ്ങളായി പ്രത്യേക ട്രെയിനായാണ് ഇത് ഓടിക്കുന്നുണ്ട്. എറണാകുളത്ത് നിന്ന് ഉച്ചയ്ക്കു 12.35 […]
തലപ്പാവിന് ചേരുന്ന 15 റോള്‍സ് റോയ്സ് കാറുകള്‍; ‘ബ്രിട്ടീഷ് ബില്‍ഗേറ്റ്സ്’ റൂബെന്‍ സിംഗിനെ അറിയാം

Reuben singh Rolls Royce : വാഹന പ്രേമികളായവരുടെ എക്കാലത്തെയും വലിയ സ്വപ്‌നങ്ങളിലൊന്നാകും റോള്‍സ് റോയ്സ് കാര്‍ സ്വന്തമാക്കുക എന്നത്. എന്നാല്‍ തന്റെ തലപ്പാവിന്റെ നിറവുമായി ചേരുന്ന തരത്തില്‍ 15 റോള്‍സ് റോയ്‌സ് സ്വന്തമാക്കിയ ഒരാളുണ്ട്. ബ്രിട്ടനില്‍ താമസിക്കുന്ന സിഖ് വ്യവസായിയായ റൂബെന്‍ സിംഗാണ് ആരെയും അതിശയിപ്പിക്കുന്ന ഈ നേട്ടത്തിനുടമ. തന്റെ റോള്‍സ് റോയ്സ് ശേഖരത്തിന് മുന്നില്‍, അതിന് യോജിച്ച തലപ്പാവണിഞ്ഞ് നില്‍ക്കുന്ന റൂബന്‍ സിംഗിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് അദ്ദേഹം ആദ്യമായി വാര്‍ത്തകളില്‍ നിറഞ്ഞത്. ബ്രിട്ടീഷ് ബില്‍ […]
മണിക്കുട്ടന് അക്കാദമി അവാര്‍ഡ് – (കാരൂർ സോമൻ)

മണിക്കുട്ടന് അക്കാദമി അവാര്‍ഡ് കാരൂര്‍ സോമന്‍, ചാരുംമൂട് ആര്‍ത്തുലയ്ക്കുന്ന തിരകള്‍ പോലെ ലണ്ടന്‍ നഗരമുണര്‍ന്നു. നഗരം കാണാനെത്തിയ കവി ഗംഗാധരനും സുഹൃത്ത് മണിക്കുട്ടനും ഗാഢനിദ്രയിലാണ്. ഗംഗാധരന്‍റെ മൊബൈല്‍ ശബ്ദിച്ചു. നാട്ടില്‍ നിന്നുള്ള സിനിമ എഴുത്തുകാരന്‍ പൂന്തോപ്പ് പുഷ്പനാണ്. ‘തന്‍റെ കൂട്ടുകാരന്‍ മണി ഒപ്പിച്ചെടുത്തല്ലോ സിനിമ പുസ്തകത്തിന് അക്കാദമി അവാര്‍ഡ്. എന്ത് യോഗ്യതയാടോ അയാള്‍ക്ക് അവാര്‍ഡ് കിട്ടാന്‍? ഭാഷയുടെ ഹൃദയം അപഹരിച്ചു കൊണ്ടുപോകുന്ന കുറേ വിദ്വാന്മാര്‍’ അത് കേട്ട ഗംഗ തരിച്ചിരുന്നു. ‘എനിക്കൊന്നും അറിയില്ല. സാറിനോട് ഇതാരാണ് പറഞ്ഞത്? […]
കാലത്തിന്‍റെ എഴുത്തകങ്ങള്‍ – (ഡോ. മുഞ്ഞിനാട് പത്മകുമാര്‍)

വിജ്ഞാനം എന്നത് പലപ്പോഴും യാത്രപുസ്തകങ്ങളില്‍ കടന്നു വരുമ്പോള്‍ വിരസമാകാറാണ് പതിവ്. ഒരു രാജ്യത്തെത്തുമ്പോള്‍ അവിടുത്തെ ഭൂമിശാസ്ത്രമായ പ്രത്യേകതകള്‍, രാജ്യത്തിന്‍റെ വിസ്തൃതി, രാഷ്ട്രീയം, കാലാവസ്ഥ, ജനങ്ങള്‍ തുടങ്ങിയ വിവരങ്ങളെല്ലാം മറ്റു പല വൈജ്ഞാനിക പുസ്തകങ്ങളില്‍ നിന്ന് അപ്പടി പകര്‍ത്തി പ്രദര്‍ശിപ്പിക്കുന്ന രീതിയാണുള്ളത്. ഇത്തരമൊരു വികലസമീപനം കൃതഹസ്തരായ എഴുത്തുകാരില്‍ വരെ കണ്ടെത്താനാകും. അതില്‍ വിജ്ഞാനം മാത്രമേയുള്ളൂ. ജീവിത മില്ല. അതില്‍ ജ്ഞാനത്തോളം തന്നെ ഉള്‍ച്ചേര്‍ന്ന ജീവിതം കൂടി കടന്നു വരുമ്പോഴാണ് ഒരു യാത്രാപുസ്തകത്തിന് ആത്മാവുണ്ടാകുന്നത്. അപ്പോഴാണ് അത് സ്വയം […]



