എല്ലാവർക്കും അന്നം വിളമ്പി ക്കൊടുക്കും, ഒന്നും കഴിയ്ക്കാതിരിക്കുന്ന
തവി പോലെയെന്റെ അമ്മ.
പട്ടിണി കിടക്കുമ്പോൾ
ആരോടും പരിഭവം പറയാത്തത് തവിതന്നെ !!
എന്റെ അമ്മയും അങ്ങനെ തന്നെ.
വിളമ്പി വിളമ്പി കൈപ്പിടിയും തലയും
തേഞ്ഞുപോയ തവി
അടുക്കള മൂലയിൽ കിടപ്പിലായതു പോലെ,
എന്റെ അമ്മയും കിടപ്പിലായി.
അമ്മ മരിച്ചു കിടന്നപ്പോൾ
ഞാൻ തവി ഓർത്തു.
ചോറു വിളമ്പി തന്നു
എന്നെ വളർത്തി വലുതാക്കിയ എന്റെ
അമ്മ, തേഞ്ഞു മുരഞ്ഞ കുപ്പ പാത്രത്തിലെ തവി പോലെ ബ്രഹ്മം പുൽകി
പ്രകൃതീശ്വരിയായ എന്റ
അമ്മ.
അമ്മയും ഞാനും തവിയും
ജന്മബന്ധുക്കളായി
ആളൊഴിഞ്ഞ ശവപ്പറമ്പിൽ, തവി ജന്മം പോലെ മൂകമായി നിന്നു.













