ഓണനിലാവ് – ( സാക്കിർ – സാക്കി നിലമ്പൂർ )

തട്ടാൻ ഷാജി..!! ഞങ്ങൾക്കുള്ള ഏക ഹിന്ദു സുഹൃത്താണവൻ. ഓണക്കാലം വന്നാൽ ഞങ്ങളുടെയെല്ലാം ആകെയൊരു പ്രതീക്ഷ അവനിലാണ്..! ഷാജിയില്ലാത്ത നേരത്ത് ഞങ്ങൾ കൂട്ടുകാരെല്ലാമിരുന്ന് ചർച്ച ചെയ്യും. “ചെങ്ങായ് … അന്നോട് സാജി ഓണം പർഞ്ഞീനോ..? “ ഷാനവാസാണ്. “യില്ലെയ്…! ഓൻ പറ്യയ്ക്കാരം. ഓണത്തിന് ഇഞ്ഞൂണ്ടല്ലോ രണ്ട് മൂന്ന് ദിവസം !!” അൻവർ. ” ഇഞ്ഞിപ്പെങ്ങാനും ഓം പറീല്ലേ…?” എനിക്ക് സംശയം . “പറ്യാതെ…! ഞമ്മക്ക് ആകെള്ള ഒര് ഇന്തുച്ചങ്ങായി ഓനല്ലേ ഒള്ളൂ. ഇജ്ജ് കണ്ടോ. ഓം യെന്തായാലും പറീം […]
അപമാനങ്ങളെ ഇന്ധനമാക്കണം – (ജോസ് ക്ലെമെന്റ് )

അപമാനങ്ങളും പ്രതിസന്ധികളും ജീവിതത്തിൽ സർവസാധാരണമാണ്. എന്നാൽ ചിലരിൽ ഇതിന്റെ ആഴവും പരപ്പും വലുതായിരിക്കും. അത് അവരെ നിരാശയിലേക്കും നിഷ്ക്രിയത്വത്തിലേക്കും നയിക്കും. അപ്പോൾ നാം ഡിസ്റേലിയുടെ വാക്കുകൾ ഓർക്കണം : ” കാർമേഘങ്ങളില്ലാത്ത ജീവിതത്തിൽ മഴവില്ല് വിരിയില്ല.” അപമാനങ്ങളെ , പരാജയങ്ങളെ വിജയത്തിലേക്കുള്ള ഇന്ധനമാക്കി മാറ്റാൻ നമുക്ക് കഴിയണം. തിരിച്ചടികൾ ജീവിതത്തിൽ തുടർച്ചയായി ഉണ്ടാകുമ്പോഴും മനം തളരാതെ എഴുന്നേൽക്കാനുള്ള കരുത്താർജിക്കണം. വിജയിക്കണമെങ്കിൽ വിജയിക്കാനുള്ള ആഗ്രഹം പരാജയ ഭീതിയേക്കാൾ ഉയർന്നു നിൽക്കുന്ന ഇന്ധനമായി നാം ജ്വലിക്കണം. ജോസ് ക്ലെമന്റ്
ദേശഭക്തിഗാനം – ( ഡോ.ആനിയമ്മ ജോസഫ് )

ജയിച്ചിടട്ടെ,ജയിച്ചിടട്ടെ, ഒരെയൊരറ്റ ഭാരതം; ജയിച്ചിടട്ടെ,ജയിച്ചിടട്ടെ, ഒരെയൊരൊറ്റ ജനത നാം! ഒന്നായൊന്നായൊഴുകുമീ നദികളോരോന്നും, കാലങ്ങളോരോന്നും, ഒരായിരം സ്വരത്തി ലൊരെയൊരു ശ്രുതിയായ്! അഹിംസയിലൂടെ നേടിയ സ്വാതന്ത്ര്യമന്ത്രം നീണാൾ മുഴങ്ങട്ടെ! അംബയാം ഭാരതം,നാരികൾക്കൊരഭയം! അരുതരുതേ, ഭാരതാംബയുടെ ചങ്കിൽ ചോര പൊടിയരുതേ, കേൾക്കുന്നുവോ, “കാവൽക്കാരാ, രാത്രി എന്തായി”യെന്നൊരു മന്ത്രണം? ഉണരുക വേഗം–മുഴക്കുക ഉയരെ, ഒരുമയുടെ കാഹളം! അമ്പലമണിയും,ബാങ്ക് വിളിയും, പള്ളിമണിയും മുഴങ്ങിടട്ടെയതിനായ്! ഉരുളട്ടെ ധര്മചക്രം തെരുവിലൂടെ നിർബാധം… ത്രിവർണ്ണ പതാക അന്തസ്സോടെ, വാനോളം പറന്നിടട്ടെ! ഡോ.ആനിയമ്മ ജോസഫ് 15.08.2023



