ജയിച്ചിടട്ടെ,ജയിച്ചിടട്ടെ, ഒരെയൊരറ്റ ഭാരതം;
ജയിച്ചിടട്ടെ,ജയിച്ചിടട്ടെ, ഒരെയൊരൊറ്റ ജനത നാം!
ഒന്നായൊന്നായൊഴുകുമീ നദികളോരോന്നും,
കാലങ്ങളോരോന്നും,
ഒരായിരം സ്വരത്തി ലൊരെയൊരു ശ്രുതിയായ്!
അഹിംസയിലൂടെ നേടിയ സ്വാതന്ത്ര്യമന്ത്രം നീണാൾ മുഴങ്ങട്ടെ!
അംബയാം ഭാരതം,നാരികൾക്കൊരഭയം!
അരുതരുതേ, ഭാരതാംബയുടെ ചങ്കിൽ ചോര പൊടിയരുതേ,
കേൾക്കുന്നുവോ, “കാവൽക്കാരാ, രാത്രി എന്തായി”യെന്നൊരു മന്ത്രണം?
ഉണരുക വേഗം–മുഴക്കുക ഉയരെ, ഒരുമയുടെ കാഹളം!
അമ്പലമണിയും,ബാങ്ക് വിളിയും, പള്ളിമണിയും മുഴങ്ങിടട്ടെയതിനായ്!
ഉരുളട്ടെ ധര്മചക്രം തെരുവിലൂടെ നിർബാധം…
ത്രിവർണ്ണ പതാക അന്തസ്സോടെ, വാനോളം പറന്നിടട്ടെ!
ഡോ.ആനിയമ്മ ജോസഫ്
15.08.2023